നിരവധി ജനപ്രിയ എസ്‌യുവികള്‍ ഫ്രോങ്ക്സിന് മുന്നില്‍ നിഷ്‍പ്രഭരായിക്കൊണ്ടിരിക്കുന്നു. ഫ്രോങ്ക്സിന്‍റെ 11,455 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഈ മികച്ച വിൽപ്പനയോടെ, കിയ സെൽറ്റോസ് (10,558 യൂണിറ്റ്), ഹ്യുണ്ടായ് എക്‌സെറ്റർ (8,647) എന്നിവരെ പിന്നിലാക്കി.
മാരുതി സുസുക്കിയുടെ മൈക്രോ എസ്‌യുവി ഫ്രോങ്ക്‌സ് ഇന്ത്യൻ വിപണിയിൽ വേരുറപ്പിച്ചു. ഈ കാറിന്‍റെ വില്‍പ്പന അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ജനപ്രിയ എസ്‌യുവികള്‍ ഫ്രോങ്ക്സിന് മുന്നില്‍ നിഷ്‍പ്രഭരായിക്കൊണ്ടിരിക്കുന്നു. ഫ്രോങ്ക്സിന്‍റെ 11,455 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ഈ മികച്ച വിൽപ്പനയോടെ, കിയ സെൽറ്റോസ് (10,558 യൂണിറ്റ്), ഹ്യുണ്ടായ് എക്‌സെറ്റർ (8,647) എന്നിവരെ പിന്നിലാക്കി. ഇത് മാത്രമല്ല, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കാറിന്റെ വിൽപ്പന ഗ്രാഫ് അതിവേഗം ഉയർന്നു. 2023 ഏപ്രിലിൽ 8784 യൂണിറ്റുകൾ വിറ്റഴിച്ചു. സെപ്റ്റംബറിൽ ഈ കണക്ക് 11,455 യൂണിറ്റായി ഉയർന്നു. 746,500 രൂപയാണ് ഫ്രോങ്ക്‌സിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. ബലേനോയുടെ പ്ലാറ്റ്‌ഫോമിലാണ് കോംപാക്ട ക്രോസോവറായ ഫ്രോങ്ക്സ് നിര്‍മ്മിച്ചിരിക്കുന്നത്.
1.0-ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് ഫ്രോൺസിന് ലഭിക്കുന്നത്. ഇത് 5.3-സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 60 കിമി വേഗത വരെ ആര്‍ജ്ജിക്കുന്നു. ഇതിനുപുറമെ, നൂതന 1.2-ലിറ്റർ കെ-സീരീസ്, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ എന്നിവയുണ്ട്. ഈ എഞ്ചിൻ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഈ എഞ്ചിനുകൾ പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോ ഗിയർ ഷിഫ്റ്റ് എന്ന ഓപ്ഷനും ഇതിൽ ലഭ്യമാണ്. ഇതിന്റെ മൈലേജ് 22.89km/l വരെയാകാം.
undefined
360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ, വയർലെസ് ചാർജർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയാണ് മാരുതി ഫ്രോങ്‌സിന്റെ സവിശേഷതകൾ . ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ നിറമുള്ള എംഐഡി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, വേഗതയേറിയ യുഎസ്ബി ചാർജിംഗ് പോയിന്റ്, കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ, റിയർ വ്യൂ ക്യാമറ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാകും. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും.
ഈ കാറിൽ ഇരട്ട എയർബാഗുകളോട് കൂടിയ സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൌണ്ട് , റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്സ് പാർക്കിംഗ് സെൻസർ, 3-പോയിന്റ് ELR സീറ്റ് ബെൽറ്റ്, റിയർ ഡിഫോഗർ, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്. ബ്രോങ്ക്സ് ഇതുവരെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല. 3995 എംഎം ആണ് മാരുതി ഫ്രോങ്ക്സിന്റെ നീളം. 1765 എംഎം ആണ് വീതി. ഉയരം 1550 എംഎം. 2520 എംഎം ആണ് ഇതിന്റെ വീൽബേസ്. 308 ലിറ്ററിന്റെ ബൂട്ട് സ്പേസ് ആണ് ഫ്രോങ്ക്സിനുള്ളത്.