ഏഴുലക്ഷത്തിന് താഴെ വിലയുള്ള ഈ കാർ എല്ലാ എതിരാളികളുടെയും കഥകഴിച്ചു!

By Web Team  |  First Published Feb 9, 2024, 5:23 PM IST

മാരുതി സുസുക്കി ബലേനോ കഴിഞ്ഞ മാസം മൊത്തം 19,630 യൂണിറ്റ് കാറുകൾ വിറ്റു. മാരുതി ബലേനോ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 20 ശതമാനമാണ് വർധനവ്. 2023 ജനുവരിയിൽ മാരുതി സുസുക്കി ബലേനോ മൊത്തം 16,357 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.


ഴിഞ്ഞ മാസത്തെ അതായത് 2024 ജനുവരിയിലെ കാർ വിൽപ്പന ഡാറ്റ പുറത്തുവന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കിയുടെ ജനപ്രിയ ബലെനോ എല്ലാവരെയും പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാരുതി സുസുക്കി ബലേനോ കഴിഞ്ഞ മാസം മൊത്തം 19,630 യൂണിറ്റ് കാറുകൾ വിറ്റു. മാരുതി ബലേനോ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വർധന. 2023 ജനുവരിയിൽ മാരുതി സുസുക്കി ബലേനോ മൊത്തം 16,357 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു. മാരുതി ബലേനോയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.66 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 9.88 ലക്ഷം രൂപ വരെ എത്തുന്നു. കഴിഞ്ഞ മാസം നടന്ന കാർ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 

ടാറ്റ പഞ്ചിന്‍റെ വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായി. ഈ കാർ വിൽപ്പന പട്ടികയിൽ ടാറ്റ പഞ്ച് രണ്ടാം സ്ഥാനത്തായിരുന്നു. ടാറ്റ പഞ്ച് കഴിഞ്ഞ മാസം മൊത്തം 17,978 യൂണിറ്റ് കാറുകൾ വിറ്റു. ടാറ്റ പഞ്ചിന്‍റെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 50 ശതമാനം വർദ്ധിച്ചു. 2023 ജനുവരിയിൽ ടാറ്റ പഞ്ചിന്‍റെ മൊത്തം വിൽപ്പന 12,006 യൂണിറ്റായിരുന്നു. അതേസമയം, ഈ പട്ടികയിൽ മാരുതി സുസുക്കി വാഗൺആർ വാർഷിക അടിസ്ഥാനത്തിൽ 13 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്താണ്. മാരുതി സുസുക്കി വാഗൺആർ ജനുവരിയിൽ മൊത്തം 17,756 യൂണിറ്റ് കാറുകൾ വിറ്റു. അതേ സമയം, മാരുതി വാഗൺ എൽആർ 2023 ജനുവരിയിൽ മൊത്തം 20,466 യൂണിറ്റ് കാർ വിറ്റു.

Latest Videos

undefined

ഈ വിൽപ്പന പട്ടികയിൽ ടാറ്റ നെക്‌സോൺ 10 ശതമനം വാർഷിക വർധനയോടെ മൊത്തം 17,182 കാറുകൾ വിറ്റഴിച്ച് നാലാം സ്ഥാനത്ത് തുടർന്നു. ഈ കാർ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കി ഡിസയർ. 16,773 യൂണിറ്റ് കാറുകളാണ് മാരുതി ഡിസയർ കഴിഞ്ഞ മാസം വിറ്റഴിച്ചത്. മാരുതി ഡിസയർ വാർഷികാടിസ്ഥാനത്തിൽ 48 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റ് ഏഴ് ശതമാനം വാർഷിക ഇടിവോടെ ആറാം സ്ഥാനത്താണ്. മാരുതി സ്വിഫ്റ്റ് കഴിഞ്ഞ മാസം 15,370 യൂണിറ്റ് കാറുകൾ വിറ്റു. 

കാർ വിൽപ്പനയുടെ ഈ പട്ടികയിൽ മാരുതി സുസുക്കി ബ്രെസ ഏഴാം സ്ഥാനത്താണ്. മാരുതി ബ്രെസ കഴിഞ്ഞ മാസം ഏഴ് ശതമാനം വാർഷിക വർധനയോടെ മൊത്തം 15,303 യൂണിറ്റ് കാറുകൾ വിറ്റു. ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മാരുതി സുസുക്കി എർട്ടിഗ. വാർഷികാടിസ്ഥാനത്തിൽ 50 ശതമാനം വർധനയോടെ 14,632 യൂണിറ്റുകളാണ് മാരുതി എർട്ടിഗ വിറ്റത്. കാർ വിൽപ്പനയുടെ ഈ പട്ടികയിൽ, മഹീന്ദ്ര സ്കോർപിയോ 64 ശതമാനം വാർഷിക വർദ്ധനയോടെ മൊത്തം 14,293 കാറുകൾ വിറ്റഴിച്ച് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 13,643 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി പത്താം സ്ഥാനത്താണ്.

youtubevideo

click me!