താഴത്തില്ലെടാ! ഹീറോ ഷോറൂമിൽ വാങ്ങാൻ പൊരിഞ്ഞ അടി, ഇവൻ പൊന്മുട്ടയിടുന്ന താറാവ്!

By Web Team  |  First Published Apr 29, 2024, 4:14 PM IST

ഹീറോ മോട്ടോകോർപ്പിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്ന സ്ഥാനം നിലനിർത്തിക്കൊണ്ട് സ്‌പ്ലെൻഡർ വിൽപ്പന ചാർട്ടുകളിൽ ആധിപത്യം നിലനിർത്തുന്നു. 


ഹീറോ മോട്ടോകോർപ്പ് 2024 മാർച്ചിൽ 4.57 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ കയറ്റുമതി 31,000 യൂണിറ്റുകൾ കടന്നു. ഹീറോ മോട്ടോകോർപ്പിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ എന്ന സ്ഥാനം നിലനിർത്തിക്കൊണ്ട് സ്‌പ്ലെൻഡർ വിൽപ്പന ചാർട്ടുകളിൽ ആധിപത്യം നിലനിർത്തുന്നു. 

കഴിഞ്ഞ മാസം 286,138 യൂണിറ്റ് സ്പ്ലെൻഡറുകൾ കമ്പനി വിറ്റു. 83,947 യൂണിറ്റ് വിൽപ്പനയുമായി എച്ച്എഫ് ഡീലക്‌സ് രണ്ടാം സ്ഥാനത്തെത്തി. സ്പ്ലെൻഡറിനെപ്പോലെ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, ഡീലക്സ് കമ്മ്യൂട്ടർ വിഭാഗത്തിലെ ഉപഭോക്താക്കൾക്കിടയിൽ എച്ച്എഫ് ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി തുടരുന്നു.

Latest Videos

undefined

2024 മാർച്ചിലെ വിൽപ്പനയിൽ ഒരു ഹൈലൈറ്റ് ബൈക്കായിരുന്നു പാഷൻ.  ഇത് 439.87 ശതമാനം വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ കണക്കുകൾ അനുസരിച്ച്, 22,491 യൂണിറ്റ് വിൽപ്പനയോടെ പാഷൻ മോഡലിന് ഡിമാൻഡ് വർധിച്ചു. ഗ്ലാമർ, ഡെസ്റ്റിനി 125 എന്നിവയും യഥാക്രമം 17,026 യൂണിറ്റുകളുടെയും 14,143 യൂണിറ്റുകളുടെയും വിൽപ്പന കണക്കുകളോടെ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. രണ്ട് മോഡലുകളും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി. ഇത് മികച്ച ഉപഭോക്തൃ പ്രതികരണം സൂചിപ്പിക്കുന്നു.

ഹീറോ മോട്ടോകോർപ്പിൻ്റെ പുതിയ കൂട്ടിച്ചേർക്കലുകളായ എക്‌സ്‌ട്രീം 125R, എക്‌സ്ട്രീം 160/200 എന്നിവ യഥാക്രമം 12,010 യൂണിറ്റുകളും 2,937 യൂണിറ്റുകളും വിറ്റഴിച്ചു. ഈ മോഡലുകൾ ബ്രാൻഡിൻ്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയ്ക്ക് സംഭാവന നൽകി. അതേസസമയം മറ്റ് ചില മോഡലുകൾ വിൽപ്പനയിൽ തിളങ്ങിയില്ല. എക്സ്പൾസ് 200, മാസ്റ്റെറെ എന്നിവ യഥാക്രമം 78.21 ശതമാനം, 92.50 ശതമാനം വീതം വിൽപ്പന ഇടിവ് രേഖപ്പെടുത്തി.

 

click me!