ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിള മികച്ച സ്‍കോർ നേടിയ ഇതാ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകളെക്കുറിച്ച് അറിയാം. ടാറ്റ മുതൽ സ്കോഡ വരെയുള്ള കാർ നിർമാണ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
ഏതൊരു ഫോർ വീലറിലും എഞ്ചിൻ മൈലേജും എക്സ്റ്റീരിയർ ഡിസൈനും പോലെ തന്നെ അതിന്റെ സുരക്ഷയും പ്രധാനമാണ്. ഇക്കാലത്ത് മിക്ക കാർ നിർമാണ കമ്പനികളും തങ്ങളുടെ വാഹനങ്ങളിൽ സുരക്ഷയ്ക്കായി ഒട്ടേറെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിള മികച്ച സ്‍കോർ നേടിയ ഇതാ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകളെക്കുറിച്ച് അറിയാം. ടാറ്റ മുതൽ സ്കോഡ വരെയുള്ള കാർ നിർമാണ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
1. ടാറ്റ സഫാരി
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ടാറ്റ സഫാരിക്ക് ഗ്ലോബൽ എൻസിഎപി ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. അതായത് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് ടാറ്റ സഫാരി. മുതിർന്നവരുടെ സുരക്ഷയ്ക്കായി ടാറ്റ സഫാരിക്ക് 34-ൽ 33.5 മാർക്കും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 45 മാർക്കും ഗ്ലോബൽ എൻസിഎപി നൽകിയിട്ടുണ്ട്. 16.19 ലക്ഷം രൂപയാണ് ടാറ്റ സഫാരിയുടെ ഇന്ത്യയിലെ പ്രാരംഭ വില.
undefined
2. ടാറ്റ ഹാരിയർ
ഈ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ ഹാരിയർ രണ്ടാം സ്ഥാനത്താണ്. മുതിർന്നവരുടെ സുരക്ഷയ്ക്ക് 34-ൽ 33.05 മാർക്കും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 45 മാർക്കുമാണ് ടാറ്റ ഹാരിയറിന് റേറ്റിംഗ് ഏജൻസി നൽകിയിരിക്കുന്നത്. 15.49 ലക്ഷം രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ പ്രാരംഭ വില.
3. ഫോക്‌സ്‌വാഗൺ വിർട്ടസ്
മുതിർന്നവരുടെ സുരക്ഷയ്ക്ക് റേറ്റിംഗ് ഏജൻസി 34-ൽ 29.7 മാർക്കും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 42 മാർക്കും നൽകിയ ഫോക്‌സ്‌വാഗൺ വിർടസ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 11.48 ലക്ഷം രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ പ്രാരംഭ വില.
4. സ്കോഡ സ്ലാവിയ
റേറ്റിംഗ് ഏജൻസിയുടെ ഈ പട്ടികയിൽ, സ്കോഡ സ്ലാവിയ നാലാം സ്ഥാനത്താണ് വരുന്നത്. മുതിർന്നവരുടെ സുരക്ഷയ്ക്കായി 34 ൽ 29.71 ഉം കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 42 ഉം റേറ്റിംഗ് ഏജൻസി ഈ കാറിന് നൽകിയിട്ടുണ്ട്. 10.89 ലക്ഷം രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ പ്രാരംഭ വില.
5. സ്കോഡ കുഷാക്ക്
സ്കോഡയുടെ കുഷാക്ക് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. സുരക്ഷാ റേറ്റിംഗ് ഏജൻസി ഈ കാറിന് 2022-ലെ മുതിർന്നവരുടെ സുരക്ഷയിൽ 34-ൽ 29.64 ഉം കുട്ടികളുടെ സുരക്ഷയിൽ 49-ൽ 42 ഉം നൽകിയിട്ടുണ്ട്. 10.89 ലക്ഷം രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ പ്രാരംഭ വില.