വരുന്നത് അഡാർ ഐറ്റം, ക്യാമറയിൽ കുടുങ്ങി ആ പുത്തൻ ബുള്ളറ്റ്

By Web Team  |  First Published Mar 17, 2024, 10:08 PM IST

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ബൈക്കിൻ്റെ സ്പൈ ചിത്രങ്ങൾ  വൈറലാണെന്നാണ് റിപ്പോര്‍ട്ടുകൾ. 


ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന്‍റെ പുതിയ മോഡൽ ക്ലാസിക് 650 ടെസ്റ്റ് ചെയ്യുന്നതിനിടെ കണ്ടെത്തി. മോഡലിൻ്റെ അവതരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ, ബൈക്ക് പ്രേമികൾക്കിടയിൽ അവരുടെ നിരന്തരമായ ആവേശമാണ്. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ബൈക്കിൻ്റെ സ്പൈ ചിത്രങ്ങൾ ഇൻ്റർനെറ്റിൽ വൈറലാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

യാതൊരു മറയ്ക്കലോ  ബ്രാൻഡിങ്ങോ ഇല്ലാതെ ബൈക്കിനെ കാണിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇതോടെ, റോയൽ എൻഫീൽഡ് ക്ലാസിക് 650 അതിൻ്റെ അവസാന ഘട്ട പരിശോധനയിലാണെന്നും വളരെ വേഗം വിപണിയിൽ അവതരിപ്പിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകൾ. ക്ലാസിക് 350 യുടെ സഹോദരൻ ആയിട്ടായിരിക്കും മോഡൽ എകത്തുക എന്നാണ് റിപ്പോ‍ർട്ടുകൾ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, കണ്ണീർ ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവയാണ് മോഡലിൻ്റെ സവിശേഷതകൾ. കൂടാതെ, ബൈക്കിൻ്റെ ഇരുവശത്തും ഒരു പിയർ-ഷൂട്ട് എക്‌സ്‌ഹോസ്റ്റും കാണാം.

Latest Videos

undefined

കൂടാതെ, മോട്ടോർസൈക്കിളിന് മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും ലഭിക്കുന്നു, അതേസമയം ഫ്രണ്ട്, ബാക്ക് ഫെൻഡറുകൾ ക്ലാസിക് 350-ന് സമാനമാണ്. മോട്ടോർസൈക്കിളിൻ്റെ പിൻഭാഗത്ത് ഇരട്ട-ഷോക്ക് അബ്സോർബറും ബൈക്കിൻ്റെ സവിശേഷതയാണ്. ക്ലാസിക് 650 മോഡലിന് മറ്റ് റോയൽ എൻഫീൽഡ് ബൈക്കുകളുടെ അതേ 650 സിസി എഞ്ചിൻ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ക്ലാസിക് 650 മോട്ടോർസൈക്കിളിനും ക്ലാസിക് 350 നും ഇടയിൽ ചില ഡിസൈൻ സമാനതകളും ഉണ്ടാകും.

അതേസമയം, പുതിയ ക്ലാസിക് 650-ൻ്റെ വിലയും ലോഞ്ച് തീയതിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, റിപ്പോർട്ടുകളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് ക്ലാസിക് 650 ന് ഏകദേശം 3.5 ലക്ഷം രൂപ എക്സ്-ഷോറൂം വില ഉണ്ടാകും എന്നാണ്. 2024 ൻ്റെ ആദ്യ പകുതിയിൽ ബൈക്ക് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

click me!