ലിമിറ്റഡ് എഡിഷൻ റിവോൾട്ട് RV400 ന് 1.17 ലക്ഷം രൂപയാണ് വില (ചാർജറിന്റെ വില ഉൾപ്പെടെ). താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പരിമിതമായ യൂണിറ്റുകളിൽ ഈ ബൈക്ക് ഓഫർ ചെയ്യും. 2023 ഒക്ടോബർ മുതൽ ഡെലിവറി ആരംഭിക്കും.
റിവോൾട്ട് മോട്ടോഴ്‌സ് പുതിയ ലിമിറ്റഡ് എഡിഷൻ സ്റ്റെൽത്ത് ബ്ലാക്ക് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിൽ ആറാ വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ അവതരണം . ലിമിറ്റഡ് എഡിഷൻ റിവോൾട്ട് RV400 ഒരു സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലാണ്.
ലിമിറ്റഡ് എഡിഷൻ റിവോൾട്ട് RV400 ന് 1.17 ലക്ഷം രൂപയാണ് വില (ചാർജറിന്റെ വില ഉൾപ്പെടെ). താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. പരിമിതമായ യൂണിറ്റുകളിൽ ഈ ബൈക്ക് ഓഫർ ചെയ്യും. 2023 ഒക്ടോബർ മുതൽ ഡെലിവറി ആരംഭിക്കും.
undefined
ഇലക്ട്രിക് മോട്ടോർസൈക്കിൾ നിലവിലുള്ള പവർട്രെയിൻ സജ്ജീകരണം നിലനിർത്തുന്നു. ഇതിൽ 3.24 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററി പാക്കും മൂന്ന് കിലോവാട്ട് മിഡ് ഡ്രൈവ് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 156കിമി റേഞ്ചും 85kmph വേഗവും ഈ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു. 4.5 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.
സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട
സ്റ്റെൽത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്കിന് സാധാരണ മോഡലിനെ അപേക്ഷിച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങൾ ലഭിക്കുന്നു. ഇത് ഇപ്പോൾ റിയർ സ്വിംഗാര്‍, റിയർ ഗ്രാബ് ഹാൻഡിൽ, ഫ്രെയിമിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ ബ്ലാക്ക് ഔട്ട് ചെയ്‍തിട്ടുണ്ട്. ഹാൻഡിൽബാറിൽ ക്രോം ലഭിക്കുന്നു. ഗോൾഡൻ ഫിനിഷ്ഡ് അപ്പ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും യെല്ലോ മോണോ-ഷോക്കും സഹിതമാണ് ലിമിറ്റഡ് എഡിഷൻ വരുന്നത്. ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകളുമായാണ് മോട്ടോർസൈക്കിൾ വരുന്നത്. സ്റ്റെൽത്ത് ബ്ലാക്ക് പെയിന്റ് സ്‍കീമിൽ പൂർത്തിയാക്കിയ മോട്ടോർസൈക്കിളിന് മുൻവശത്ത് ഒരു ചെറിയ ഫ്ലാറ്റ്സ്ക്രീൻ ഉണ്ട്. ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, റൈഡ് മോഡുകൾ, ഇ-സിം ഉള്ള മൊബൈൽ ആപ്പ് കണക്റ്റിവിറ്റി എന്നിവയുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.
അതേസമയം പുതിയ RV400 സ്റ്റെൽത്ത് ബ്ലാക്ക് എഡിഷൻ പരിമിതപ്പെടുത്തുന്ന യൂണിറ്റുകളുടെ എണ്ണം റിവോൾട്ട് മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.