പവൻ മുൻജാലിനെതിരെ 5.96 കോടി രൂപയുടെ അക്കൗണ്ട് തിരിമറി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‍തു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചെയര്‍മാനെതിരെ കേസെടുത്തെന്ന ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ഹീറോ മോട്ടോകോര്‍പ് രംഗത്തെത്തി. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു ഉദ്യോഗസ്ഥന്റെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹീറോയുടെ ചെയര്‍മാനെതിരെ കേസെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്നും കമ്പനി ഔദ്യോഗിക പ്രസ്‍താവനയിലൂടെ പ്രതികരിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ഹീറോ മോട്ടോകോര്‍പ്പ്. ഇപ്പോഴിതാ ഹീറോ മോട്ടോര്‍കോര്‍പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുന്‍ജാല്‍ പുതിയൊരു കേസില്‍ കുടുങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പവൻ മുൻജാലിനെതിരെ 5.96 കോടി രൂപയുടെ അക്കൗണ്ട് തിരിമറി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‍തു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് കൂടാതെ പവന്‍ മുഞ്ജാല്‍ 2009-2010 കാലയളവില്‍ 5.94 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചുവെന്ന് എഫ.ഐ.ആറില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി സൃഷ്ടിച്ച ഈ വ്യാജ ബില്ലുകളിലൂടെ 55.5 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും പവന്‍ മുഞ്ജാല്‍ നടത്തിയതായി ആരോപണമുണ്ട്. ബ്രെയിന്‍സ് ലോജിസ്റ്റിക്‌സ് നല്‍കിയ പരാതിയിലാണ് പവന്‍ മുഞ്ജാലിനും ഹീറോയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറോ ബ്രെയിന്‍സ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി 2009-2010 കാലഘട്ടത്തില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഹീറോ മോട്ടോകോര്‍പ്പുമായുള്ള കരാര്‍ 2009 മാര്‍ച്ച് 31ന് അവസാനിച്ചുവെന്നും അതിനാല്‍ ആ തീയതിക്ക് ശേഷമുള്ള ഡെബിറ്റ് അവകാശപ്പെടുന്ന എല്ലാ ബില്ലുകളും വ്യാജമാണെന്നാണ് ബ്രെയിന്‍സ് ലോജിസ്റ്റിക്‌സിന്റെ ആരോപണം.
undefined
എന്നാല്‍ ചെയര്‍മാനെതിരെ കേസെടുത്തെന്ന ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ഹീറോ മോട്ടോകോര്‍പ് രംഗത്തെത്തി. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു ഉദ്യോഗസ്ഥന്റെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹീറോയുടെ ചെയര്‍മാനെതിരെ കേസെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്നും കമ്പനി ഔദ്യോഗിക പ്രസ്‍താവനയിലൂടെ പ്രതികരിച്ചു.
കേട്ടതൊന്നും സത്യമാകരുതേയെന്ന് ഥാറും ജിംനിയും, പക്ഷേ മിനി ലാൻഡ് ക്രൂയിസറിന് ടൊയോട്ട പേരുമിട്ടു!
ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രൊമോട്ടര്‍ കൂടിയാണ് 69 കാരനായ ശതകോടീശ്വരന്‍ പവന്‍ മുഞ്ജാല്‍. ഓഗസ്റ്റില്‍ അദ്ദേഹത്തിനും കമ്പനിയിലെ മറ്റ് ചിലര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് പവന്‍ മുന്‍ജാല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വീടുകളില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഡല്‍ഹിയിലും ഗുരുഗ്രാമത്തിലുമായിട്ടായിരുന്നു പരിശോധനകള്‍. പവന്‍ മുന്‍ജാലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ക്കെതിരെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ച ഒരു പരാതി പിന്തുടര്‍ന്നായിരുന്നു ഈ റെയ്‍ഡ്. ഇയാള്‍ കണക്കില്‍പെടാത്ത വിദേശ കറന്‍സികള്‍ കൈവശം വെച്ചതായാണ് പരാതിയിലെ ആരോപണം.
റെയ്‍ഡ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഹീറോ മോട്ടോര്‍കോര്‍പിന് തിരിച്ചടി നേരിട്ടിരുന്നു. 4.4 ശതമാനം ഇടിവായിരുന്നു കമ്പനിയുടെ ഓഹരികള്‍ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പവന്‍ മുന്‍ജാലിന്റെ വസതിയിലും ഹീറോ മോട്ടോര്‍കോര്‍പ് കമ്പനിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു അന്നത്തെ അന്വേഷണം. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ വില്‍പന നടത്തുന്ന കമ്പനിയാണ് ഹീറോ മോട്ടോര്‍കോര്‍പ്.