പുതിയ മോഡലിന്റെ ഡിസൈൻ പ്രചോദനം 2021-ൽ പ്രിവ്യൂ ചെയ്യുന്ന ഡാസിയ ബിഗ്‌സ്റ്റർ കൺസെപ്‌റ്റിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളുള്ള പുതിയ തലമുറ റെനോ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. പുതിയ മോഡലിന്റെ ഡിസൈൻ പ്രചോദനം 2021-ൽ പ്രിവ്യൂ ചെയ്യുന്ന ഡാസിയ ബിഗ്‌സ്റ്റർ കൺസെപ്‌റ്റിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024 അവസാനത്തോടെ ഡാസിയ ബിഗ്‌സ്റ്റർ എസ്‌യുവി അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ വേൾഡ് പ്രീമിയർ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏകദേശം 4.60 മീറ്റർ നീളമുള്ള എസ്‌യുവി മൂന്ന് വരി ക്രമീകരണം അവതരിപ്പിക്കും. ഇത് ഏഴ് പേർക്ക് ഉൾക്കൊള്ളാൻ മതിയായ ഇടം നൽകുന്നു. 5-സീറ്റർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, റെനോ ഡസ്റ്റർ 7-സീറ്റർ (ഡാസിയ ബിഗ്സ്റ്റർ) 300 എംഎം നീളമുള്ളതായിരിക്കും. ബിഗ്‌സ്റ്റർ എസ്‌യുവിയുടെ പാസഞ്ചർ കംപാർട്ട്‌മെന്റിൽ പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉൾപ്പെടുത്തുമെന്നും ബാഹ്യ പോറലുകൾക്കെതിരെ അതിന്റെ സംരക്ഷണ ഘടകങ്ങൾ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചതെന്നും കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
undefined
സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഡാസിയ ബിഗ്‌സ്റ്റർ ഇന്റേണൽ കംബസ്‌ഷൻ എഞ്ചിനും (ICE) ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. 94bhp, 1.6L പെട്രോൾ എഞ്ചിൻ, 1.2kWh ബാറ്ററി പാക്ക്, 49bhp ഇലക്ട്രിക് മോട്ടോർ, സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് 140 എന്നറിയപ്പെടുന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ എസ്‌യുവിയിൽ സജ്ജീകരിക്കപ്പെടാനുള്ള സാധ്യതയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും TCe 130 മോട്ടോറും ഉള്ള 1.2L ടർബോ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് (AWD) ഡ്രൈവ്‌ട്രെയിൻ സിസ്റ്റത്തിനൊപ്പം ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും എസ്‌യുവി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വിപണിയിൽ, പുതിയ തലമുറ റെനോ ഡസ്റ്റർ തുടക്കത്തിൽ 5-സീറ്റിംഗ് ലേഔട്ടിൽ ലഭ്യമാകും, തുടർന്ന് 7 സീറ്റർ പതിപ്പ് അവതരിപ്പിക്കും. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ കാറുകളോട് ആദ്യത്തേത് മത്സരിക്കുമ്പോൾ രണ്ടാമത്തേത് മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ എന്നിവയ്‌ക്കെതിരെ മത്സരിക്കും.