ഇതാ വിവിധ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനും പുതുക്കിയ രജിസ്ട്രേഷനുമായി ഇനി മുതല്‍ മുടക്കേണ്ട നിരക്കുകള്‍ വിശദമായി അറിയാം
പഴയ വാഹനങ്ങളുടെ (Old Vehicles) രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള (Re Registration) ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കൂട്ടിയിരിക്കുന്നത്. വാഹനം പൊളിക്കൽ നയത്തിന്‍റെ (Vehicle Scrappage Policy) ഭാഗമായിട്ടാണ് പുതിയ വാഹനങ്ങൾക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനർ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് എന്നിവയ്ക്ക് വൻനിരക്കും നിശ്ചയിച്ച് റോഡ് മന്ത്രാലയം (Road Transport Ministry) വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ, പഴയവയ്ക്ക് ‘വാഹനം പൊളിക്കൽ കേന്ദ്രം’ നൽകുന്ന രേഖയുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ല. ഇതിനുപുറമേ 15 വർഷത്തിനു മേൽ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടി. അടുത്ത വർഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. ഇതാ വിവിധ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനും പുതുക്കിയ രജിസ്ട്രേഷനുമായി ഇനി മുതല്‍ മുടക്കേണ്ട നിരക്കുകള്‍ വിശദമായി അറിയാം.
undefined
സ്വകാര്യവാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ ഫീസ് (ബ്രാക്കറ്റിൽ പുനർ രജിസ്‌ട്രേഷൻ ഫീസ് )
വാണിജ്യവാഹനങ്ങളുടെ പുതിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും പുതുക്കൽ നിരക്കും
അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത് മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.