521 കിമി മൈലേജ്, വില 35 ലക്ഷത്തോളം; ചൈനീസ് കാര്‍ സ്വന്തമാക്കി സൂപ്പര്‍താരം!

By Web Team  |  First Published Apr 28, 2023, 4:50 PM IST

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത് 


തെന്നിന്ത്യൻ സിനിമയിലെ നടനും നിർമ്മാതാവുമാണ് രവി തേജ. തെലുങ്കു സിനിമയിലെ സൂപ്പര്‍താരമായ അദ്ദേഹം മാസ് മഹാരാജ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന് ഉയർന്ന നിലവാരമുള്ള വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. മെഴ്‌സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശ്രദ്ധേയമായ ശേഖരം അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനുള്ള തന്‍റെ അനുഭാവം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം അടുത്തിടെ ഒരു ഇലക്ട്രിക് കാർ ഉപയോഗിച്ച് തന്റെ ശേഖരം വിപുലീകരിച്ചിരിക്കുന്നു. 

Latest Videos

undefined

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ അറ്റോ 3 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വേരിയന്‍റുകളില്‍ ലഭ്യമായ ബിവൈഡി അറ്റോ 3യുടെ വില   33.99 ലക്ഷം മുതൽ രൂപ മുതല്‍ 34.49 ലക്ഷം വരെയാണ്.  ഒറ്റ ചാര്‍ജ്ജില്‍ 521 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ വണ്ടിക്കായി രവി തേജ ഒരു ഫാൻസി നമ്പറും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 2628 എന്ന നമ്പര്‍ ലേലത്തിലൂടെയാണ് അദ്ദേഹം സ്വന്തമാക്കിയത്. അക്കങ്ങളുടെ ആകെത്തുക ഒമ്പത് ആണ്. അതുകൊണ്ടുതന്നെ "2628" എന്ന സംഖ്യയ്ക്ക് വ്യക്തിപരമായ പ്രാധാന്യമുണ്ട്. പല സംസ്കാരങ്ങളിലും, 9 എന്ന സംഖ്യ ഒരു ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെടുന്നു.  ഇത് പൂർണ്ണതയെ സൂചിപ്പിക്കുന്നുവെന്നും സംതൃപ്‍തി, നേട്ടം എന്നിവ നല്‍കുന്നു എന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. ഈ നമ്പറിനോടുള്ള രവി തേജയുടെ താല്‍പ്പര്യം പോസിറ്റീവ് എനർജിയുടെയും ഭാഗ്യത്തിന്റെയും സാധ്യതകളിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസം പ്രകടമാക്കുന്നുവെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉണ്ടാക്കുന്നതും വില്‍ക്കുന്നതും ചൂടപ്പം പോലെ; വമ്പൻ വളര്‍ച്ചയുമായി ഇന്നോവ മുതലാളി!

അതേസമയം ബിവൈഡി അറ്റോ3യെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതില്‍ ബ്ലേഡ്-ടൈപ്പ് ലിഥിയം-അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ലഭ്യമായ എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളിലും ലഭ്യമായ ഏറ്റവും ഡ്യൂറബിൾ ബാറ്ററികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. അറ്റോ 3 യുടെ ബാറ്ററി കപ്പാസിറ്റി 60.48 kWh ആണ്.  ഒറ്റ ചാർജിൽ 480 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്, ARAI റേറ്റുചെയ്‍ത ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണ്. 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തില്‍ നിന്നും 80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാം. ബിവൈഡി അറ്റോ 3ക്ക് പൂജ്യത്തില്‍ നിന്നും 100 കിമി വേഗത കൈവരിക്കാൻ വെറും 7.3 സെക്കൻഡുകള്‍ മാത്രം മതി. 

ബിവൈഡി ഡിപിലോട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ എയ്‍ഡ്‍ സിസ്റ്റവും ഈ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് എയർബാഗുകൾ,  18 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, തിരിക്കാൻ കഴിയുന്ന 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൻഎഫ്‌സി കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (വിടിഒഎൽ) ഫീച്ചറും ഉണ്ട്. ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, എബിഎസ്, ഇബിഡി, ഇഎസ്പി, ടിസിഎസ് തുടങ്ങിയ ആധുനിക സുരക്ഷാ ഫീച്ചറുകൾ അറ്റോ3യിൽ ബിവൈഡി ഉൾപ്പെടുത്തിയിട്ടുണ്ട്. 

വരുന്നൂ ബിഎംഡബ്ല്യു CE04 ഇലക്ട്രിക് സ്‍കൂട്ടർ

click me!