ലോറി, ട്രക്ക് ഡ്രൈവർമാരുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ച് മോദി; കണ്ണുനിറഞ്ഞ് കയ്യടിച്ച് ജനം!

By Web TeamFirst Published Feb 4, 2024, 3:31 PM IST
Highlights

ട്രക്ക് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക സർക്കാർ മനസ്സിലാക്കുന്നുവെന്നും എല്ലാ ദേശീയ പാതകളിലും ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ടോയിലറ്റുകൾ, പാർക്കിംഗ്, വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ആധുനിക കെട്ടിടങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. 

വാഹന വ്യവസായത്തിലെ ഡ്രൈവർമാരുടെ പ്രധാന്യത്തെക്കുറിച്ചും ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്‍നങ്ങളിലേക്കും വിരൽചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ ഓട്ടോമൊബൈൽ പ്രദർശനമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രക്ക് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‍നങ്ങളും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തുകാണിച്ചു. 

ട്രക്ക് ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക സർക്കാർ മനസ്സിലാക്കുന്നുവെന്നും എല്ലാ ദേശീയ പാതകളിലും ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ടോയിലറ്റുകൾ, പാർക്കിംഗ്, വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ആധുനിക കെട്ടിടങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1,000 കെട്ടിടങ്ങൾ നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രക്ക്, ടാക്‌സി ഡ്രൈവർമാർക്ക് ജീവിക്കാനുള്ള എളുപ്പത്തിനും യാത്രാ സൗകര്യത്തിനും ഇത് ഉത്തേജനം നൽകുമെന്നും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും അപകടങ്ങൾ തടയാനും സഹായിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Latest Videos

അടുത്ത 25 വർഷത്തിനുള്ളിൽ മൊബിലിറ്റി മേഖലയിലെ അപാരമായ സാധ്യതകൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, ഈ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് വ്യവസായം അതിവേഗം മാറണമെന്നും അഭ്യർത്ഥിച്ചു. മൊബിലിറ്റി മേഖലയിലെ സാങ്കേതിക തൊഴിലാളികളുടെയും പരിശീലനം ലഭിച്ച ഡ്രൈവർമാരുടെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ന് ഈ വ്യവസായത്തിന് മനുഷ്യശേഷി നൽകുന്ന രാജ്യത്തെ 15,000-ത്തിലധികം ഐടിഐകളെയും പരാമർശിച്ചു. വ്യവസായത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ കൂടുതൽ പ്രസക്തമാക്കുന്നതിന് ഐടിഐകളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യവസായ പ്രമുഖരോട് അഭ്യർത്ഥിച്ചു. പഴയ വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് പകരമായി പുതിയ വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ് നൽകുന്ന സർക്കാരിന്‍റെ സ്ക്രാപ്പേജ് നയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

സർക്കാർ കടലിനെയും പർവതങ്ങളെയും വെല്ലുവിളിക്കുകയും റെക്കോർഡ് സമയത്തിനകം എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി. അടൽ ടണൽ മുതൽ അടൽ സേതു വരെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കഴിഞ്ഞ 10 വർഷത്തിനിടെ 75 പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ച കാര്യവും. ഏകദേശം നാല് ലക്ഷം ഗ്രാമീണ റോഡുകൾ നിർമ്മിച്ച കാര്യവും എടുത്തുപറഞ്ഞു.  കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തിയിരുന്നു.

youtubevideo

click me!