Latest Videos

ലോകത്തെ ഏറ്റവും ചെലവേറിയ ഹൈപ്പർ എസ്‌യുവി അവതരിപ്പിക്കാൻ പിനിൻഫരിന

By Web TeamFirst Published Jun 21, 2024, 4:22 PM IST
Highlights

ഉയർന്ന പെർഫോമൻസ് വാഹനങ്ങൾക്ക് പേരുകേട്ട ഓട്ടോമൊബൈല്‍ കമ്പനിയായ പിനിൻഫരിന, ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറിയേക്കാവുന്ന ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. 400,000 യൂറോ മുതൽ ഒരു മില്യൺ യൂറോ വരെയാണ് ഇതിൻ്റെ വില പ്രതീക്ഷിക്കുന്നത്. 

ഡംബര വാഹനങ്ങൾക്കും ഉയർന്ന പെർഫോമൻസ് വാഹനങ്ങൾക്കും പേരുകേട്ട ഓട്ടോമൊബൈൽ കമ്പനിയായ പിനിൻഫരിന, ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറിയേക്കാവുന്ന ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. 400,000 യൂറോ മുതൽ ഒരു മില്യൺ യൂറോ വരെയാണ് ഇതിൻ്റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 380,000 യൂറോ വിലയുള്ള ഫെരാരി പുരോസാംഗുവിനെ ഈ പുതിയ മോഡൽ വിലയിൽ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബിൽ കമ്പനിയായ പിനിൻഫരിന, ഏറ്റവും അപൂർവവും ഉയർന്ന പെർഫോമൻസുള്ളതുമായ ചില വാഹനങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ്. ബ്ലൂംബെർഗിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, കമ്പനി ഈ പുതിയ എസ്‌യുവിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ പൗലോ ഡെല്ലച്ച സ്ഥിരീകരിച്ചു. എസ്‌യുവിക്ക് 400,000 യൂറോ മുതൽ ഒരു മില്യൺ യൂറോ വരെ വിലയുണ്ടാകുമെന്നും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സ്‌പോർട്‌സ് കാർ പോലുള്ള പ്രകടനം വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ വാഹനം സ്‌പോർട്‌സ് കാറുകളുടെ ലോകത്തിനും പരമാവധി ഉപയോഗക്ഷമതയ്‌ക്കുമിടയിൽ സ്ഥാനം പിടിക്കുമെന്നും ഡെല്ലച്ച പറഞ്ഞു.

നിലവിൽ കമ്പനിയുടെ ബാറ്റിസ്റ്റ ഇലക്ട്രിക് സൂപ്പർകാർ 1,900 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. ഇതിന്‍റെ വേഗത മണിക്കൂറിൽ 402 കിലോമീറ്ററിൽ കൂടുതലായിരിക്കും. ഇത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഇറ്റാലിയൻ സൂപ്പർകാറാണ്. ഇതിന്‍റെ വിൽപ്പന വെറും 150 യൂണിറ്റുകൾ മാത്രമായിരിക്കും. 

ബാറ്റിസ്റ്റയുടെ നിലവിലെ വാർഷിക ഉൽപ്പാദന ശേഷി വെറും 25 യൂണിറ്റാണ്. പക്ഷേ പുതിയ എസ്‌യുവി ഉൽപ്പാദിപ്പിക്കുമ്പോൾ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഡെല്ലച്ച സൂചിപ്പിച്ചു. പിനിൻഫരിനയുടെ വാഹനങ്ങളുടെ സവിശേഷ സ്വഭാവം അർത്ഥമാക്കുന്നത് ഉയർന്ന ഉൽപ്പാദനം ഉണ്ടായാലും എസ്‌യുവി ഒരു അപൂർവ വസ്തുവായി തുടരും എന്നാണ്.  ബാറ്റിസ്റ്റ ഇലക്ട്രിക് സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭാവി മോഡലുകൾക്കായി വ്യത്യസ്ത സാങ്കേതികവിദ്യകളും സെഗ്‌മെൻ്റുകളും പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ച് ഡെല്ലച്ച സൂചന നൽകി.

click me!