150 വാഹനങ്ങള്‍ അകമ്പടി, പിതാവിന്‍റെ മാഫിയ രാഷ്‍ട്രീയ പാതയില്‍ ഒസാമയും! പൊലീസ് ആദ്യം ഞെട്ടി, പിന്നെ സംഭവിച്ചത്!

By Web TeamFirst Published Nov 2, 2023, 12:35 PM IST
Highlights

ഇയാള്‍ കോടതിയിലേക്കെത്തിയ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മോത്തിഹാരി പൊലീസ് ഇയാളെ സിവാനിൽ നിന്ന് കൊണ്ടുവരുകയായിരുന്നു. ഈ സമയം 150 ഓളം വാഹനങ്ങളുടെ വാഹനവ്യൂഹം ഇയാളുടെ വാനിനൊപ്പം ഓടിക്കൊണ്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിഹാറിലെ അന്തരിച്ച മുൻ ആര്‍ജെഡി എം പി മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ ഒസാമ സാഹബിനെ മോത്തിഹാരി പോലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.  വെടിവയ്പ്പ്, ഗുണ്ടാ ആക്രമണം, നശീകരണം, ഭൂമി കൈയേറ്റം തുടങ്ങിയ കേസിലാണ് ഒസാമ പിടിയിലായത്.  മോത്തിഹാരി ജില്ലാ കോടതിയിൽ നിന്ന് ജില്ലാ പോലീസ് ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് നേടുകയും സിവാനിലെ സെൻട്രൽ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം ഇയാള്‍ കോടതിയിലേക്കെത്തിയ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മോത്തിഹാരി പൊലീസ് ഇയാളെ സിവാനിൽ നിന്ന് കൊണ്ടുവരുകയായിരുന്നു. ഫോർച്യൂണർ കാറിലാണ് ഒസാമ ഷഹാബ് സഞ്ചരിച്ചിരുന്നത്. 

Latest Videos

ഈ സമയം 150 ഓളം വാഹനങ്ങളുടെ വാഹനവ്യൂഹം ഇയാളുടെ വാനിനൊപ്പം ഓടിക്കൊണ്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ വാഹനങ്ങൾ കണ്ട മോത്തിഹാരി പോലീസും അമ്പരന്നു. എസ്‍യുവികളും ആഡംബര കാറുകളും ഉള്‍പ്പെടെയാണ് ഒസാമയ്ക്കൊപ്പം സഞ്ചരിച്ചിരുന്നത്.

"ചൈനയില്‍ ഉണ്ടാക്കി ഇവിടെ വില്‍ക്കാനാണ് പ്ലാനെങ്കില്‍ നടക്കില്ല"തുറന്നടിച്ച് ഗഡ്‍കരി! നടുങ്ങി അമേരിക്കൻ ഭീമൻ!

എങ്കിലും നൂറിലധികം ആഡംബര വാഹനങ്ങളടങ്ങിയ വാഹനവ്യൂഹം പിന്നാലെയെത്തിക്കൊണ്ടരുന്നു. ഗുത്‌നിയിലും ഒസാമയുടെ അനുയായികള്‍ വാഹനവ്യൂഹം കാത്ത് റോഡിൽ നിൽക്കുന്നുണ്ടായിരുന്നു. അതേസമയം, തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇതിന് മുമ്പ് ഉസാമ ഷഹാബ് യുപി ഭാഗത്ത് നിന്ന് സിവാനിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യം ഞെട്ടിയെങ്കിലും കോടതി പരിസരത്തെ അന്തരീക്ഷം മോശമാക്കാതിരിക്കാൻ ഒടുവില്‍ അനുയായികളെ പൊലീസ് തടഞ്ഞു. ഇതിനുശേഷം തടവുകാരുടെ വാഹനത്തിൽ മോത്തിഹാരി കോടതിയിൽ എത്തിച്ച ഒസാമയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 

സിവാൻ, മോത്തിഹാരി, രാജസ്ഥാനിലെ കോട്ട എന്നിവിടങ്ങളിലെ നാല് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒസാമയെ ഒക്‌ടോബർ 16 ന് കോട്ട പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്, ചാപിയ ഖുർദ് ഗ്രാമത്തിലെ ജിമ്മി എന്ന അഭിഷേക് കുമാർ നൽകിയ ഭൂമി കൈയേറ്റ കേസിൽ സിവാൻ പോലീസ് കസ്റ്റഡിയിലെടുത്തു. ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഫോണിൽ ഒസാമ ഭീഷണിപ്പെടുത്തിയെന്നും തന്റെ ഗ്രാമത്തിലെ ഭൂമി വിട്ടുതരാൻ എന്നോട് ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

മോത്തിഹാരിയിൽ, ഓഗസ്റ്റ് ഒന്നിന് ഒസാമയുടെ സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. ഈ ആക്രമണത്തിൽ ഒസാമയുടെ ആളുകൾക്ക് പങ്കുണ്ടെന്നും കല്ലെറിയുന്നതിന് പുറമെ വെടിയുതിർക്കുകയായിരുന്നുവെന്നും പരാതിക്കാര്‍ അവകാശപ്പെട്ടു. ജില്ലയിലെ ടൗൺ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ജാൻപുൾ ലോക്കലിലെ റാണി കോത്തിയിലാണ് സംഭവം. ഒസാമയുടെ സഹോദരിയെ മോത്തിഹാരിയിലെ സയ്യദ് ഇഫ്‍തിഖർ ഖാന്റെ മകനാണ് വിവാഹം കഴിച്ചത്. ഇദ്ദേഹത്തിന് സഹോദരൻ ഇംതിയാസ് അഹമ്മദുമായി സ്വത്ത് തർക്കമുണ്ട്.  അഹമ്മദിന്റെ മകൻ ഫർഹാൻ അഹമ്മദ് തന്റെ വീടിനു സമീപം മാർക്കറ്റ് പണിയുന്നതിനായി അതിർത്തി മതിൽ പണിയുന്നതിനിടെയാണ് സംഭവം. എസ്‌യുവികളിൽ നിന്നും കാറുകളിൽ നിന്നും തോക്കുകളും ബാറ്റണുകളുമായെത്തിയ നിരവധി ആളുകൾ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. . നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ അതിർത്തി ഭിത്തി തകർന്നു. നിരവധി റൗണ്ട് വെടിവയ്പ്പും നടന്നു. 

കഴിഞ്ഞ വർഷം എംഎൽസി തിരഞ്ഞെടുപ്പിനിടെ കൊലപാതകശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കുമായി ഒസാമ സിവാൻ ജയിലിലായിരുന്നു. എകെ 47 ഉപയോഗിച്ച് ഒരു എസ്‌യുവിക്ക് നേരെ വെടിയുതിർത്തു എന്നതായിരുന്നു പരാതി. കൂടാതെ, കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ, വെടിവയ്പ്പ് എന്നിവയ്ക്കും സിവാനിലും കേസുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഒസാമ ഷഹാബിന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി ആളുകളിൽ നിന്ന് പണം ആവശ്യപ്പെട്ട സംഭവം പുറത്തുവന്നിരുന്നു. അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തനിക്ക് ഒരു അക്കൗണ്ടും ഇല്ലെന്ന് ഒസാമ പറഞ്ഞു. വ്യാജ സന്ദേശങ്ങൾ ഒഴിവാക്കണമെന്നും ഒസാമ അന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു അന്തരിച്ച മുൻ എംപി മുഹമ്മദ് ഷഹാബുദ്ദീൻ. ഒട്ടേറെ അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെങ്കിലും പലപ്പോഴും സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. പല കേസുകളിലും ഷഹാബുദ്ദീൻ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.2021ലാണ് കൊവിഡ് ബാധിതനായമുഹമ്മദ് ഷഹാബുദ്ദീൻ അന്തരിക്കുന്നത്. അതേസമയം പിതാവിന്‍റെ അതേ പാതയിലേക്കാണോ മകന്‍റെയും പോക്ക് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.  ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് ഒസാമ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിവാനിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഡൽഹിയിലെത്തി. അച്ഛൻ എംപി ആയിരുന്നതിനാൽ ഡൽഹിയിൽ താമസം കിട്ടി. ഡൽഹിയിലെ കേണൽ സത്സംഗി പബ്ലിക് സ്‍കൂളിൽ നിന്ന് ഹൈസ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇന്റർമീഡിയറ്റ് പഠനത്തിനായി ജി.ഡി.ഗോയങ്കയിൽ പ്രവേശനം നേടി. ജി ഡി ഗോയങ്കയെ ഡൽഹിയിലെ ഹൈ പ്രൊഫൈൽ സ്‍കൂളായി കണക്കാക്കുന്നു. ഡൽഹിയിൽ നിന്ന് പ്ലസ്‍ടു പൂര്‍ത്തിയാക്കിയ ശേഷം  ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനില്‍ എത്തിയ ഒസാമല നിയമ ബിരുദവും നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo

click me!