ഉത്സവ സീസണായതിനാൽ കഴിഞ്ഞ മാസം മികച്ച പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. കിഴിഞ്ഞ മാസം പ്രതിദിനം 1000 പേർ വീതം ഒല സ്‍കൂട്ടറുകള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായി ഒല ഇലക്ട്രിക് വീണ്ടും ഉയർന്നു. കഴിഞ്ഞ മാസം അതായത് 2023 നവംബറിൽ കമ്പനി 30,000 യൂണിറ്റുകൾ വിറ്റു. വാഹൻ കണക്കുകൾ പ്രകാരം ഒലയുടെ 30,000 ഇലക്ട്രിക് സ്‍കൂട്ടറുകൾ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്‍തു. ഇതുവഴി ഒലയ്ക്ക് പ്രതിമാസ അടിസ്ഥാനത്തിൽ 30 ശതമാനം വളർച്ച ലഭിച്ചു. ഉത്സവ സീസണായതിനാൽ കഴിഞ്ഞ മാസം മികച്ച പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. കിഴിഞ്ഞ മാസം പ്രതിദിനം 1000 പേർ വീതം ഒല സ്‍കൂട്ടറുകള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒല ഇലക്ട്രിക്കിന്റെ വിൽപ്പനയെക്കുറിച്ച് പറയുമ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം ശക്തമായ വളർച്ചയാണ് കമ്പനി നേടിയത്. നവംബറിൽ കമ്പനിക്ക് 35 ശതമാനം വിപണി വിഹിതവും ലഭിച്ചു. മൊത്തത്തിൽ കമ്പനിയുടെ ഏകപക്ഷീയമായ ആധിപത്യം ഈ വിഭാഗത്തിൽ കാണപ്പെടുന്നു.
undefined
മികച്ച വിൽപന തങ്ങളുടെ ഉൽപ്പന്നത്തിലുള്ള ഉപഭോക്താക്കളുടെ വിശ്വാസമാണ് കാണിക്കുന്നതെന്ന് ഒല ഇലക്ട്രിക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ തങ്ങൾ രേഖപ്പെടുത്തിയെന്നും ഈ പ്രവണത ഡിസംബറിൽ തുടരുമെന്നും വർഷം ഒരു പുതിയ ഉയരത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി. തങ്ങളുടെ ഗ്രീൻ മൊബിലിറ്റി യാത്ര ഇന്ത്യയിൽ വളർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക് 2021 ഓഗസ്റ്റ് 15-ന് ഒല S1 ലോഞ്ച് ചെയ്‍തുകൊണ്ട് യാത്ര ആരംഭിച്ചു. വിജയകരമായ രണ്ട് വർഷത്തിനുള്ളിൽ, ഒല ഇലക്ട്രിക് സ്‌കൂട്ടർ നിരവധി സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കും ഫീച്ചർ മെച്ചപ്പെടുത്തലുകൾക്കും പുതിയ വേരിയന്റുകളുടെ അവതരണത്തിനും സാക്ഷ്യം വഹിച്ചു.