നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! "കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമല്ല..!"

By Web Team  |  First Published Sep 14, 2023, 5:12 PM IST

പുതിയ ക്രാഷ് ടെസ്റ്റ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ പാസഞ്ചർ കാറുകൾക്ക് ആറ് എയർബാഗ് സുരക്ഷാ നിയമം സർക്കാർ നിർബന്ധമാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഒരു പരിപാടിയിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.


രാജ്യത്തെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചർച്ച നടന്നുവരികയായിരുന്നു. 2023 ഒക്ടോബർ മാസം മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വർഷം ആദ്യം പുതിയ ക്രാഷ് ടെസ്റ്റ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ പാസഞ്ചർ കാറുകൾക്ക് ആറ് എയർബാഗ് സുരക്ഷാ നിയമം സർക്കാർ നിർബന്ധമാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഒരു പരിപാടിയിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ (എസിഎംഎ) വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി. കാറുകൾക്ക് ആറ് എയർബാഗ് നിയമം സർക്കാർ നിർബന്ധമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് നിരവധി വാഹന നിർമാണ കമ്പനികൾ ഇതിനകം ആറ് എയർബാഗുകൾ നൽകുന്നുണ്ടെന്നും ആ കമ്പനികൾ അവരുടെ കാറുകളുടെ പരസ്യം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കേണ്ടതില്ല. 

കാര്‍ യാത്രയില്‍ ഛര്‍ദ്ദിയും മനംപുരട്ടലും വലയ്ക്കുന്നോ? ഇതാ എന്നേക്കുമായി ഒഴിവാക്കാൻ ചില പൊടിക്കൈകള്‍!

രാജ്യത്തെ വാഹന മേഖല അതിവേഗം വളരുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. അടുത്തിടെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി. ഇത്തരമൊരു സാഹചര്യത്തിൽ വാഹനങ്ങളിൽ നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മത്സരവും വർധിച്ചുവരികയാണ്. വാഹന ഉടമകളും പുതിയ സാങ്കേതികവിദ്യകൾക്കും ഫീച്ചറുകൾക്കും മുൻഗണന നൽകുന്നു, അതിനാൽ ചില കമ്പനികൾ ഇതിനകം തന്നെ 6 എയർബാഗുകൾ അവരുടെ വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മത്സരത്തിൽ തുടരാൻ ആഗ്രഹിക്കുന്ന ബ്രാൻഡുകൾ അവരുടെ വാഹനങ്ങളിൽ ആറ് എയർബാഗുകളും തീര്‍ച്ചയായും നൽകും. എന്നാൽ ഞങ്ങൾ അത് നിർബന്ധമാക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. 

മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ (സിഎംവിആർ) ഭേദഗതി വരുത്തി സുരക്ഷാ ഫീച്ചറുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതായി കഴിഞ്ഞ വർഷം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) പ്രസ്താവനയിൽ പറഞ്ഞിരുന്നു. 2023 ഒക്‌ടോബർ മുതൽ ഈ പുതിയ നിയമം രാജ്യത്ത് നടപ്പാക്കുമെന്നായിരുന്നു കഴിഞ്ഞ വർഷം നിതിൻ ഗഡ്‍കരിയും പറഞ്ഞത്. രാജ്യത്തെ ഭൂരിഭാഗം ചെറുകാറുകളും ഇടത്തരം കുടുംബങ്ങളാണ് വാങ്ങുന്നതെന്നും ലോ ബജറ്റ് കാറുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ എന്തിനാണ് വാഹന നിർമാണ കമ്പനികൾ ഉയർന്ന വിലയുള്ള പ്രീമിയം കാറുകളിൽ മാത്രം ആറ് അല്ലെങ്കിൽ എട്ട് എയർബാഗുകളുടെ സൗകര്യം നൽകുന്നതെന്ന ആശങ്കയും അദ്ദേഹം മുമ്പ് പങ്കുവച്ചിരുന്നു. 

അതേസമയം 2021 ഏപ്രിൽ 1-നും അതിനുശേഷവും നിർമ്മിക്കുന്ന വാഹനങ്ങളിൽ മുൻ സീറ്റുകൾക്കുള്ള എയർബാഗുകൾ നിർബന്ധമാണ്. കൂട്ടിയിടിക്കുമ്പോൾ വാഹനത്തിന്റെ ഡാഷ്‌ബോർഡിനും യാത്രക്കാര്‍ക്കും ഇടയിൽ ഇടപെടുകയും അതുവഴി വാഹന യാത്രക്കാരുടെ ഗുരുതരമായ പരിക്കുകൾ തടയുകയും ചെയ്യുന്ന ഒരു നിയന്ത്രണ സംവിധാനമാണ് എയർബാഗുകള്‍.

click me!