ഈ സൂപ്പർ റോഡ് എന്ന് തുറക്കും? ഗഡ്‍കരി പറയുന്നത് ഇങ്ങനെ!

By Web TeamFirst Published Feb 9, 2024, 12:28 PM IST
Highlights

ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) തമിഴ്‌നാട്ടിലെ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) തമിഴ്‌നാട്ടിലെ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം ഡിസംബർ മുതൽ യാത്രക്കാർക്ക് ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ തന്‍റെ മന്ത്രാലയം പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഗഡ്‍കരിപാർലമെന്‍റിനെ അറിയിച്ചു. ഡിസംബറിന് മുമ്പ് ഹൈവേ പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ-ബെംഗളൂരു എക്‌സ്‌പ്രസ് വേ തമിഴ്‌നാടിന്‍റെയും കർണാടകത്തിന്‍റെയും തലസ്ഥാന നഗരങ്ങളെ എട്ടുവരിപ്പാതയിലൂടെ ബന്ധിപ്പിക്കും. ഇത് 120 കിലോമീറ്റർ വേഗതയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള ദൂരം 300 കിലോമീറ്ററിൽ നിന്ന് 262 കിലോമീറ്ററായി ചുരുക്കി. ഈ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയിലൂടെ രണ്ട് നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ ഒരാൾക്ക് രണ്ട് മണിക്കൂർ മതിയെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ചെലവ് 16,730 കോടി രൂപയാണ്. 

Latest Videos

ചെന്നൈ-ബെംഗളൂരു എക്‌സ്‌പ്രസ്‌വേയുടെ നിർമാണം ചില തടസങ്ങൾ നേരിടുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. സമയപരിധി പാലിക്കുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എൻഎച്ച്എഐയും സംസ്ഥാന ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മാർച്ചോടെ ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ സജ്ജമാക്കണമെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഗഡ്‍കരി പറഞ്ഞിരുന്നു. എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ സമയപരിധി പിന്നീട് മാറ്റിവച്ചു.

ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ദേശീയ എക്സ്പ്രസ് വേ 7 അല്ലെങ്കിൽ NE7 എന്നും അറിയപ്പെടും. ബെംഗളൂരുവിലെ ഹോസ്‌കോട്ടിൽ നിന്ന് ആരംഭിച്ച് തമിഴ്‌നാട് സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ അവസാനിക്കും. കർണാടകയിലെ ബംഗാർപേട്ട്, ആന്ധ്രാപ്രദേശിലെ പലമനേർ, ചിറ്റൂർ എന്നിവിടങ്ങളിലൂടെ ശ്രീപെരുമ്പത്തൂരിലേക്കുള്ള എക്‌സ്പ്രസ് വേ കടന്നുപോകും. രണ്ട് ഘട്ടങ്ങളിലായാണ് എക്‌സ്പ്രസ് വേ നിർമ്മിക്കുന്നത്. എക്‌സ്പ്രസ് വേയുടെ 85 കിലോമീറ്റർ ആന്ധ്രാപ്രദേശിലൂടെ പോകും. പലമനേർ റിസർവ്ഡ് ഫോറസ്റ്റ് ഏരിയ, കൗണ്ഡിന്യ വന്യജീവി സങ്കേതം തുടങ്ങിയ പരിസ്ഥിതി ലോല മേഖലകളിലൂടെയും ഈ ഹൈവേ കടന്നുപോകും.

youtubevideo

click me!