26 കിലോമീറ്റർ റോഡ് പദ്ധതിക്ക് 1,132 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ മിസോറാമിലെ മമിത് ജില്ലയിൽ അതിർത്തി പങ്കിടുന്ന ദാമ്പ നിയമസഭാ മണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗിൽ നടന്ന റാലിയിൽ ആണ് നിതിൻ ഗഡ്‍കരിയുടെ ഈ വമ്പൻ പ്രഖ്യാപനം.
മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറിൽ പൂർത്തിയാകും എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ദക്ഷിണ മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ അതിർത്തി കടന്നുള്ള റോഡാണിത്. മിസോറാമിലെ ദാമ്പയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി.
26 കിലോമീറ്റർ റോഡ് പദ്ധതിക്ക് 1,132 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ മിസോറാമിലെ മമിത് ജില്ലയിൽ അതിർത്തി പങ്കിടുന്ന ദാമ്പ നിയമസഭാ മണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗിൽ നടന്ന റാലിയിൽ ആണ് നിതിൻ ഗഡ്‍കരിയുടെ ഈ വമ്പൻ പ്രഖ്യാപനം. ഈ റോഡ് നവംബറോടെ പൂർത്തിയാകുമെന്നും മ്യാൻമറിലെ സിറ്റ്‌വെ തുറമുഖത്തെ ബന്ധിപ്പിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ അന്താരാഷ്‍ട്ര പാത നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇത് മിസോറാമിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകും. ഇത് ബംഗ്ലാദേശുമായും മ്യാൻമറുമായുള്ള മിസോറാമിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ബിജെപിക്ക് ഒരവസരം നൽകൂ എന്നും ബിജെപി എന്ത് പറഞ്ഞാലും അത് ചെയ്യും എന്നും നിതിൻ ഗഡ്‍കരി പറഞ്ഞു.
undefined
സമഗ്രമായ വികസനം കൊണ്ടുവരാൻ അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയവും വികസിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്‍കരി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെങ്കിൽ, വ്യവസായത്തിലും കൃഷിയിലും നമുക്ക് നിക്ഷേപം ലഭിക്കും. അതിലൂടെ നമുക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയും. ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.
മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കാൻ 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ട്. ഈ പദ്ധതി മിസോറാമിനെ വടക്കുകിഴക്കൻ മേഖലയിലെ അയൽ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മണിപ്പൂർ എന്നിവയുമായും മ്യാൻമറിന്റെ അന്താരാഷ്ട്ര അതിർത്തിയുമായും ബന്ധിപ്പിക്കും.
2014ൽ റോഡ് ഗതാഗത മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം 986 കിലോമീറ്ററായിരുന്നുവെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു. 2023 ആകുമ്പോഴേക്കും ഈ കണക്ക് 1,478 കിലോമീറ്ററായി വളർന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ദേശീയ പാത ശൃംഖലയുടെ ഗണ്യമായ വികാസവും വികസനവും സൂചിപ്പിക്കുന്നു.
റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം മിസോറാമിൽ 8,000 കോടി രൂപ ചെലവിൽ 355 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയതായും ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഐസ്വാളിനും ടുപാങ്ങിനുമിടയിൽ 373 കിലോമീറ്റർ റോഡ് പദ്ധതി അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിസോറാമിലെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 7,361 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. 7,361 കോടി രൂപയുടെ ഈ പദ്ധതി മിസോറാമിലെ ഐസ്വാളും സെർച്ചിപ്പും ഉൾപ്പെടെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിനൊപ്പം മ്യാൻമറുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഈ കണക്‌ടിവിറ്റി മേഖലയിൽ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിസോറാമിന്റെ ലൈഫ് ലൈൻ എന്ന് വിളിക്കപ്പെടുന്ന സിൽച്ചാറിൽ നിന്ന് ബെറെഗ്റ്റെ വരെയുള്ള പാത 98 കിലോമീറ്റർ ദൈർഘ്യമുള്ള സൈരാംഗിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 3500 കോടി രൂപ ചെലവിടുന്ന ഈ നാലുവരി പാത. അത് ഉടൻ പൂർത്തിയാകും. ഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനാലാണ് ഇത് നിർമിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കേന്ദ്രം 2500 കോടി രൂപ ചെലവിൽ ഐസ്വാൾ ബൈപാസ് റോഡ് നിർമ്മിക്കുമെന്നും 35 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ തുരങ്കവും ഉൾക്കൊള്ളുന്ന പദ്ധതിയും 2025 ഡിസംബറില്‍ പൂർത്തിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ-വനം വകുപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം സംസ്ഥാന സർക്കാർ ഭൂമി നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ സിൽചാർ മുതൽ വൈരെംഗ്തെ-സൈരാംഗ് റോഡിന്റെ (എൻഎച്ച് -306) നാലുവരിപ്പാതയുടെ നിർമ്മാണം വൈകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.