റോഡപകടങ്ങൾക്ക് മുഖ്യ കാരണം എഞ്ചിനീയർമാർ, തുറന്നടിച്ച് ഗഡ്‍കരി!

By Web Team  |  First Published Jan 21, 2024, 12:16 PM IST

ഇന്ത്യയിൽ വർധിച്ചുവരുന്ന റോഡപകടങ്ങളും മരണങ്ങളും മോശമായ എൻജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും (ഡിപിആർ) കാരണമാണെന്നും മന്ത്രി തുറന്നടിച്ചു.


ന്ത്യയിൽ വർധിച്ചുവരുന്ന റോഡപകടങ്ങളും മരണങ്ങളും മോശമായ എൻജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും (ഡിപിആർ) കാരണമാണെന്നും തുറന്നടിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.  വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
റോഡ് സുരക്ഷയാണ് ഇന്ത്യൻ സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും 2030 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

ഇന്ത്യയിൽ ഉടനീളമുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് (റോഡ് & വെഹിക്കിൾ എഞ്ചിനീയറിംഗ്), എൻഫോഴ്‌സ്‌മെന്റ്, വിദ്യാഭ്യാസം, എമർജൻസി മെഡിക്കൽ സേവനം 'എന്നിവ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സാമൂഹിക സ്വഭാവത്തിലെ മാറ്റം വളരെ പ്രധാനമാണെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ എല്ലാ പങ്കാളികളുടെയും സഹകരണത്തിനും അദ്ദേഹം ഊന്നൽ നൽകി.

Latest Videos

undefined

ഓരോ വർഷവും അപകടകരമാംവിധം ഉയർന്ന റോഡപകട മരണങ്ങൾ രേഖപ്പെടുത്തുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2022-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളം 4.6 ലക്ഷം റോഡപകടങ്ങൾ ഉണ്ടായി, ഇത് 1.68 ലക്ഷം മരണങ്ങൾക്കും നാല് ലക്ഷം ഗുരുതരമായ പരിക്കുകൾക്കും കാരണമായി. ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും നടക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു. റോഡപകടങ്ങളുടെ എണ്ണം 12 ശതമാനം വർധിച്ചതായും 2022ൽ മരണനിരക്ക് 10 ശതമാനം വർധിച്ചതായും ജിഡിപിക്ക് 3.14 ശതമാനം നഷ്‍ടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളിൽ മരിച്ചവരിൽ 60 ശതമാനവും 18-35 വയസ്സിനിടയിലുള്ളവരാണെന്നും ഗഡ്‍കരി പറയുന്നു. 

റോഡുകളുടെ ഗുണനിലവാരത്തിലും സുരക്ഷാ വീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസായത്തിന്റെ ഭാഗത്തുനിന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ടുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി അടിവരയിട്ടു. സുരക്ഷയുടെ വീക്ഷണകോണിൽ നിന്ന് റോഡുകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിൽ എഞ്ചിനീയർമാർ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവരുടെ വിശദമായ ആസൂത്രണ റിപ്പോർട്ടുകളിൽ റോഡ് സുരക്ഷാ വീക്ഷണം ആഴത്തിൽ വേരൂന്നിയതായിരിക്കണം ഗഡ്‍കരി പറഞ്ഞു. 

ഇന്ത്യയിലെ റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് നിതിൻ ഗഡ്‍കരി നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. തെറ്റായ റോഡ് രൂപകൽപ്പനയാണ് ഇന്ത്യയിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഓരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങൾക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും ഇന്ത്യൻ റോഡ്‍സ് കോൺഗ്രസിന്റെ 82-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിൽ മന്ത്രി വ്യക്തമാക്കിയരുന്നു.

click me!