ടിവിഎസ് അപ്പാഷെ RTR 160 4V ഇന്ത്യയിൽ, പുതിയ ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കും

By Web TeamFirst Published Dec 10, 2023, 12:22 PM IST
Highlights

അപ്പാച്ചെയുടെ പുതിയ പതിപ്പിൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, അർബൻ, റെയിൻ, സ്‌പോർട്ട് എന്നിവയുൾപ്പെടെ മൂന്ന് പുതിയ റൈഡ് മോഡുകൾ, 240 എംഎം പിൻ ഡിസ്‌ക് ബ്രേക്ക് എന്നിവയും ഉണ്ട്. ഇതിന് പുറമെ സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്. 

ഗോവയിലെ വാഗറ്ററിൽ നടന്നുകൊണ്ടിരിക്കുന്ന മോട്ടോസോൾ ഇവന്‍റിൽ അപ്പാഷെ RTR 160 4V യുടെ 2024 പതിപ്പ് അവതരിപ്പിക്കുന്നതായി ടിവിഎസ് മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. നിലവിൽ ഇത് ഒരു കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. നിരവധി പുതിയ അപ്‌ഡേറ്റുകൾ ബൈക്കിൽ വരുത്തിയിട്ടുണ്ട്. അപ്പാച്ചെയുടെ പുതിയ പതിപ്പിൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, അർബൻ, റെയിൻ, സ്‌പോർട്ട് എന്നിവയുൾപ്പെടെ മൂന്ന് പുതിയ റൈഡ് മോഡുകൾ, 240 എംഎം പിൻ ഡിസ്‌ക് ബ്രേക്ക് എന്നിവയും ഉണ്ട്. ഇതിന് പുറമെ സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്. 

ഡ്യൂവൽ ചാനൽ എബിഎസ് സംവിധാനമാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.  ബൈക്കിന്റെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 160 സിസി സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇതിനുള്ളത്. ബൈക്കിന്റെ എഞ്ചിൻ പരമാവധി 16.2 bhp കരുത്തും 14.8 Nm ടോർക്കും  ഉത്പാദിപ്പിക്കുന്നു. എഞ്ചിനിൽ മുമ്പത്തെ അതേ അഞ്ച് സ്പീഡ് ഗിയർബോക്സാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേ സമയം, 2024 ടിവിഎസ് അപ്പാച്ചെ RTR 160 4V യിൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനും സജ്ജീകരിച്ചിരിക്കുന്നു. 

Latest Videos

ക്രാഷ് അലർട്ട് പോലുള്ള ഫീച്ചറുകളോടെയാണ് ബൈക്ക് സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിലെ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം കാരണം, ബജാജ് പൾസർ N160, ഹീറോ എക്‌സ്ട്രീം 160R എന്നിവയ്ക്ക് ഇത് കടുത്ത മത്സരം നൽകും. എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വോയ്‌സ് അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റം, കോൾ, എസ്എംഎസ് അലേർട്ടുകൾ, ക്രാഷ് അലർട്ടുകൾ തുടങ്ങിയവയാണ് പുതുതായി പുറത്തിറക്കിയ അപ്പാച്ചെ ബൈക്കുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. പുതുതായി പുറത്തിറക്കിയ ബൈക്കിന് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. 1.35 ലക്ഷം രൂപയാണ് ഈ നേക്കഡ് മോട്ടോർസൈക്കിളിന്റെ എക്‌സ് ഷോറൂം വില.   

രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ടിവിഎസ് പുതിയ മോട്ടോർസൈക്കിളിനായി ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. അടുത്ത വർഷം ആദ്യം മുതൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

youtubevideo

click me!