ഏത് വേണമെന്ന് പറഞ്ഞാല്‍ മതിയെന്ന് ടാറ്റ, പുതിയ നെക്‌സോണിലെ ഗിയര്‍ ബോക്സുകള്‍ ഇത്രയും വീതം!

By Web Team  |  First Published Aug 23, 2023, 4:29 PM IST

പുതിയ നെക്‌സോൺ 2023 പകുതിയോടെ ഇന്ത്യൻ വിപണിയിൽ ആദ്യം വിൽപ്പനയ്‌ക്കെത്തും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പവർട്രെയിൻ, ഗിയർബോക്സ് ഓപ്ഷനുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 


പുതിയ നെക്‌സോൺ, പഞ്ച് ഇവി, പുതുക്കിയ ഹാരിയർ, സഫാരി എന്നിവയുൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുകയാണ്. പുതിയ നെക്‌സോൺ 2023 പകുതിയോടെ ഇന്ത്യൻ വിപണിയിൽ ആദ്യം വിൽപ്പനയ്‌ക്കെത്തും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുതിയ നെക്‌സോണിലെ പവർട്രെയിൻ, ഗിയർബോക്സ് ഓപ്ഷനുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ഉള്‍പ്പെടെ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്. എന്നാല്‍ എഞ്ചിൻ പവര്‍ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ ഔട്ട്പുട്ട് അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറിയ പുതിയ 1.2 എൽ ഡയറക്റ്റ് ഇഞ്ചക്ഷൻ എഞ്ചിൻ ലഭിച്ചേക്കാം. 125PS പവറും 225Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. 

Latest Videos

undefined

സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട

അഞ്ച് സ്‍പീഡ് മാനുവൽ, ആറ് സ്‍പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ എന്നിങ്ങനെ നാല് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് പുതിയ ടാറ്റ നെക്‌സോൺ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ നാല് ഗിയർബോക്‌സ് ഓപ്ഷനുകളും 1.2 ലിറ്റർ പെട്രോൾ പതിപ്പിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എൻട്രി ലെവൽ പെട്രോൾ ട്രിമ്മുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് നൽകും.  അതേസമയം ഉയർന്ന സ്‌പെക്ക് ട്രിമ്മുകളിൽ 7-സ്പീഡ് ഡിസിടി വാഗ്ദാനം ചെയ്യും. മിഡ്-ഹയർ-സ്പെക്ക് പെട്രോൾ ട്രിസത്തിന് 6-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. പുതിയ നെക്‌സോൺ ഡീസൽ പതിപ്പ് 6-സ്പീഡ് മാനുവൽ, എഎംടി എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നത് തുടരും.

പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സമഗ്രമായ ഡിസൈൻ മാറ്റങ്ങളോടും നവീകരിച്ച ഇന്റീരിയറോടും കൂടി വരും. കര്‍വ്വ് എസ്‍യുവി കൂപ്പെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ്‌യുവിയുടെ സ്റ്റൈലിംഗ്. വിഷ്വൽ മേക്ക് ഓവർ മാത്രമല്ല, പുതിയ നെക്‌സോണിന് ഷീറ്റ് മെറ്റൽ മാറ്റങ്ങളും ലഭിക്കും. പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, പുതിയ ബമ്പറുകൾ, ഫുൾ-വീഡ്ത്ത് എൽഇഡി ടെയിൽ-ലൈറ്റുകൾ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയുമായാണ് ഇത് വരുന്നത്.

പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡ് ലേഔട്ട് ഫീച്ചർ ചെയ്യുന്ന പുതിയ ഇന്റീരിയറുമായി വരും. പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പുതിയ ടച്ച് അധിഷ്ഠിത സെൻട്രൽ കൺട്രോൾ പാനൽ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും ഉണ്ടാകും.

click me!