ഒന്നൊന്നര പ്ലാനുമായി കരുത്തർ, ജനപ്രിയ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ എത്തുന്നു, എണ്ണംപ്പറഞ്ഞ 9 എണ്ണം!

By Web Team  |  First Published Aug 20, 2023, 9:39 PM IST

കുറഞ്ഞത് രണ്ട് ഇവികളെങ്കിലും പുറത്തിറക്കാനുള്ള ഉദ്ദേശ്യം റെനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജനപ്രിയ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേരിയന്റായിരിക്കും കമ്പനിയുടെ ആദ്യ ഇവി


ഇന്ത്യൻ വിപണിയിൽ മുന്നേറാനായി വമ്പൻ പ്ലാനുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) നിരയ്ക്ക് പുറമേ ക്വിഡ്, കിഗർ, ട്രൈബർ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ ഉൾപ്പെടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ഈ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

കുറഞ്ഞത് രണ്ട് ഇവികളെങ്കിലും പുറത്തിറക്കാനുള്ള ഉദ്ദേശ്യം റെനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജനപ്രിയ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് വേരിയന്റായിരിക്കും കമ്പനിയുടെ ആദ്യ ഇവി. റെനോ ക്വിഡ് ഇവി ഇതിനകം തന്നെ ഡാസിയ സ്‍പ്രിംഗ് ഇവി എന്ന പേരിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2024 അവസാനമോ 2025 ആദ്യമോ ഈ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് റെനോയുടെ പദ്ധതി.

Latest Videos

undefined

തങ്ങളുടെ വാഹന മോഡലുകളുടെ സുരക്ഷ കൂട്ടാനും റെനോ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ കൊണ്ട് അതിന്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയും സജ്ജമാക്കാനാണ് റെനോയുടെ നീക്കം. കൂടാതെ ഫ്ലെക്സ് - ഇന്ധന വാഹനങ്ങൾ വികസിപ്പിക്കുന്നതിനായും കമ്പനി പ്രവർത്തിക്കുന്നു.

ഇത് നിലവിൽ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണുള്ളത്.  വർഷത്തിന്റെ തുടക്കത്തിൽ, നാല് എസ്‌യുവികളും രണ്ട് 'എ' സെഗ്‌മെന്റ് ഇവികളും ഉൾപ്പെടെ ആറ് പുതിയ മോഡലുകൾ സൃഷ്ടിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള ബ്ലൂപ്രിന്റ് റെനോ-നിസ്സാൻ അലയൻസ് പുറത്തിറക്കിയിരുന്നു. ഈ ഉദ്യമത്തിന് ഇന്ത്യയിൽ 600 മില്യൺ ഡോളറിന്റെ (5,300 കോടി രൂപയ്ക്ക് തുല്യമായ) വലിയ നിക്ഷേപം ആവശ്യമാണ്.

കൂടാതെ, ഈ വിപുലീകരണ സംരംഭത്തിന്റെ ഭാഗമായി ചെന്നൈയ്ക്കടുത്ത് ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു. 2045-ഓടെ ഈ സൗകര്യം പൂർണമായും പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ പ്രവർത്തിക്കും. റെനോയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ക്വിഡ് ഇവി, നേരിട്ടുള്ള എതിരാളികളില്ലാത്ത ഒരു വിപണി സെഗ്‌മെന്റിലേക്കായിരിക്കും പ്രവേശിക്കുക. എങ്കിലും, വിലയുടെ കാര്യത്തിൽ ഇത്  ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ ഇലി3, എംജി കോമറ്റ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കും. സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് ക്വിഡ് നിർമ്മിക്കുകയെന്ന് റെനോ ഔദ്യോഗികമായി പ്രസ്‍താവിച്ചു.

55 ശതമാനം മുതൽ 60 ശതമാനം വരെ പ്രാരംഭ പ്രാദേശികവൽക്കരണ നില അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ, റെനോ അതിന്റെ ഇവികൾക്കായി സെല്ലുകൾക്കായി നിരവധി പ്രാദേശിക കമ്പനികളമായി സജീവ ചർച്ചയിലാണ്. ഈ ശ്രമങ്ങൾ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയാണെങ്കിൽ, റെനോയുടെ ഇലക്ട്രിക്ക് വാഹന ലൈനപ്പിന് 85-90 ശതമാനം പ്രാദേശികവൽക്കരണ നിലവാരം കൈവരിക്കാൻ സാധിക്കും.

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത! ഒന്നും രണ്ടുമല്ല, 27 ഓണം ബമ്പർ ടിക്കറ്റുകൾ തട്ടിയെടുത്തു, വേദനയോടെ വയോധിക

click me!