അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ക്രെറ്റ ഒരുങ്ങുന്നു, കിടിലന്‍ സുരക്ഷയും; സെഗ്മന്റിലെ മത്സരം കടുക്കും

By Web Team  |  First Published Sep 13, 2023, 10:45 PM IST

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ലെയിൻ-കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഫോർവേഡ് കൊളിഷന്‍ മുന്നറിയിപ്പ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ടിലെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍


വരാനിരിക്കുന്ന 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, അടുത്ത വർഷം ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന കാർ ലോഞ്ചുകളിൽ ഒന്നാണ്. നവീകരിച്ച എസ്‌യുവിയുടെ നിർമ്മാണം ജനുവരി പകുതിയോടെ ഹ്യുണ്ടായിയുടെ ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്‍റില്‍ ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2024 ഫെബ്രുവരി അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ക്രെറ്റയുടെ ഡിസൈൻ മാറ്റങ്ങളും സവിശേഷതയെയും വിശദമാക്കുന്ന നിരവധി സ്പൈ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.  

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് സജ്ജീകരിക്കാൻ ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷയ്ക്കാണ് പുത്തൻ ക്രെറ്റയില്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തം. ഈ സുരക്ഷാ സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ലെയിൻ-കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഫോർവേഡ് കൊളിഷന്‍ മുന്നറിയിപ്പ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ടിലെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉണ്ട്.

Latest Videos

undefined

Read also:  വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നോ? സുപ്രധാന നീക്കവുമായി കേരള സർക്കാർ!

എസ്‌യുവിയുടെ നിലവിലുള്ള സവിശേഷതകൾ നിലനിർത്തിക്കൊണ്ട് 360 ഡിഗ്രി ക്യാമറയും ഉൾപ്പെടുത്തും. മോഷ്ടിച്ച വാഹനങ്ങളില്‍ ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള  ഇമ്മൊബിലൈസേഷൻ, വാലറ്റ് പാർക്കിംഗ് മോഡ്, മോഷ്ടിച്ച വാഹങ്ങളുടെ ട്രാക്കിംഗ് എന്നിവയുൾപ്പെടെയുള്ള അധിക സവിശേഷതകൾ ലഭിക്കും. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹൈ-ഡെഫനിഷൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ-സ്പെക്ക് ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ ലിഫ്റ്റിനായുള്ള ഡിസൈൻ മാറ്റങ്ങൾ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി പാലിസേഡ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. മുൻവശത്ത്, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകളിൽ പാലിസേഡിൽ നിന്ന് കടമെടുത്ത എല്‍ഇഡി ഡിആര്‍എല്ലുകൾ ഉള്ള ഒരു സ്പ്ലിറ്റ് രീതി സ്വീകരിച്ചേക്കും. ക്യൂബ് ഘടനയിലുള്ള ഫ്രണ്ട് ഗ്രില്ലും ഇതിന്റെ ഭാഗമായിരിക്കും

പുതിയ 2024 ഹ്യുണ്ടായ് ക്രെറ്റയില്‍ ഹ്യുണ്ടായി വെർണയുടെ 1.5 എൽ ടർബോ പെട്രോൾ എഞ്ചിൻ 160 ബിഎച്ച്പി കരുത്ത് സൃഷ്‍ടിക്കും. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും നിലനിർത്തും, ഇവ രണ്ടും 115 ബിഎച്ച്പി പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. പുതിയ ക്രെറ്റയ്ക്ക് ഒന്നിലധികം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാകും.

Read also: ഡീസല്‍ വാഹനങ്ങളുടെ വില കുത്തനെ കൂടുമോ? ഗഡ്‍കരിയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ആശ്വാസമാകും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!