ഈ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലോണ്‍, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും!

By Web Team  |  First Published Jun 5, 2021, 1:12 PM IST

ഈ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. ഇതിനായി 15 കോടി രൂപയും അനുവദിച്ചു.


തിരുവനന്തപുരം: ഇലക്ട്രിക്ക് വാഹന വിപണിക്ക് ഊര്‍ജ്ജം പകരുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. പത്രവിതരണക്കാർ, മത്സ്യ വില്‍പ്പനക്കാര്‍, ചെറുകിട കച്ചവടക്കാർ തുടങ്ങിയ ജോലിയുടെ ഭാഗമായി സ്ഥിരം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഉപയോഗിക്കേണ്ടി വരുന്നവർക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാൻ വായ്‍പ നൽകുമെന്നാണ് പ്രധാന പ്രഖ്യാപനം. 200 കോടിയാണ് വായ്‍പയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 10,000 ഇരുചക്രവാഹനങ്ങളും 500 ഓട്ടോറിക്ഷകളും ഈ പദ്ധതിയിൽ നിരത്തിലിറങ്ങും. പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. ഇതിനായി 15 കോടി രൂപയും അനുവദിച്ചു.

10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ സാധിക്കുന്ന വിധത്തില്‍ പലിശ സബ്‍സിഡിക്കായിട്ടാണ് 15 കോടി രൂപ നീക്കിവച്ചിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനവിപണിക്ക് മാത്രമല്ല പത്രവിതരണക്കാരും മത്സ്യ വില്‍പ്പനക്കാരും ഉള്‍പ്പെടെയുള്ള ചെറുകിട തൊഴില്‍ എടുക്കുന്നവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. 

Latest Videos

undefined

പെട്രോൾ– ഡീസൽ– സിഎൻജി ഓട്ടോകളെക്കാൾ ലാഭകരമാണ് വൈദ്യുത ഓട്ടോകളെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വീട്ടിലെ സാധാരണ പ്ലഗ് പോയിന്റുകളിൽ ചാ‍ർജ് ചെയ്യാമെന്നതും സാധാരണ ഇലക്ട്രിക് ടൂ-ത്രീ വീലറുകളുടെ പ്രധാന പ്രത്യേകതയാണ്. മിക്ക മോഡലുകളിലും ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാമെന്ന സൗകര്യവുമുണ്ട്. കൂടുതല്‍ വായ്‍പാ ഇളവുകള്‍ ലഭിക്കുന്നതോടെ ചെറുകിട ഇലക്ട്രിക്ക് വാഹന വിപണിക്ക് വമ്പന്‍ കുതിപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!