Alfa Romeo 2030 : വരുന്നൂ, പുത്തന്‍ ആല്‍ഫാ റോമിയോ കാര്‍

By Web Team  |  First Published Feb 21, 2022, 11:56 AM IST

ആൽഫ റോമിയോയുടെ പുതിയ സ്‌പോർട്‌സ് കാർ മോഡൽ ഈ ദശകത്തിൽ തന്നെ അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഡംബര കാർ മോഡലുകളുടെ വിഭാഗത്തിൽ സ്റ്റെലാൻഡിസിന്റെ (Stellantis NV) ഉപകമ്പനിയായ ആൽഫ റോമിയോ (Alfa Romeo Automobiles S.p.A) മികച്ച രീതിയില്‍ വളരുകയാണ്. അതുകൊണ്ടുതന്നെ ആൽഫ റോമിയോയുടെ പുതിയ സ്‌പോർട്‌സ് കാർ മോഡൽ ഈ ദശകത്തിൽ തന്നെ അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ വികസിപ്പിക്കുമെന്നും വിശദാംശങ്ങൾ പുറത്തുവിടുമെന്നും ആൽഫ റോമിയോ സിഇഒ ജീൻ ഫിലിപ്പ് ഇംപെരാഡോ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാവിയിലെ സ്‌പോർട്‌സ് കാർ ഡിസൈനുകളെ ആൽഫ റോമിയോ സ്‌പൈഡർ ഡ്യുയേറ്റോ എന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി മോഡലുകൾ ആൽഫ റോമിയോ പാരമ്പര്യത്തിന്റെ തെളിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Videos

undefined

"ഇപ്പോൾ എനിക്ക് ഉറപ്പിച്ച് ഒന്നും പറയാൻ കഴിയില്ല. എന്നിരുന്നാലും, എനിക്ക് ഒരു കാര്യം സ്ഥിരീകരിക്കാൻ കഴിയും. ഞങ്ങല്‍ ഭൂതകാലത്തെ മറക്കില്ല. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്ലാനുകൾ എല്ലാം തികഞ്ഞതായിരിക്കണം. അതേ സമയം ഞങ്ങൾ ഒരേ സമയം വ്യത്യസ്‍ത പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നു.." അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

ആൽഫ റോമിയോ അടുത്തിടെ ഡോണലി എന്ന പുതിയ ഇലക്ട്രിക് മോഡൽ അവതരിപ്പിച്ചു. ഇതൊരു കോംപാക്ട് എസ്‌യുവി മാതൃകയാണ്. കമ്പനിയുടെ വിധി മാറ്റുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട മോഡലായി കണക്കാക്കപ്പെടുന്നു. ഒരു ചരിത്ര കമ്പനിയാണെങ്കിലും, ഈ നൂറ്റാണ്ടിൽ രണ്ട് ആൽഫ സ്‌പോർട്‌സ് കാറുകൾ മാത്രമാണ് ആൽഫ റോമിയോ അവതരിപ്പിച്ചത്. ഒന്ന് ആൽഫ റോമിയോ 8 സി, മറ്റൊന്ന് അടുത്തിടെ പുറത്തിറക്കിയ ആൽഫ റോമിയോ 4 സി. രണ്ട് മോഡലുകൾക്കും വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

രണ്ട് കിടിലന്‍ കാറുകള്‍ കൂടി സ്വന്തമാക്കി ദുബായി പൊലീസ്
ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്.  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. അടുത്തിടെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6 പ്രീമിയം സെഡാന്‍റെ 100 യൂണിറ്റുകള്‍ ദുബായ് പൊലീസ് സ്വന്തമാക്കിയിരുന്നു.

മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!

ഇപ്പോഴിതാ  ദുബായ് പോലീസ് ഗാരേജിലേക്ക് രണ്ട് സൂപ്പര്‍ കാറുകള്‍ കൂടി എത്തിയിരിക്കുകയാണ്. ആല്‍ഫ റോമിയോ സ്റ്റെല്‍വിയോ ക്വാഡ്രിഫോഗ്യോ, ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോഗ്യോ എന്നീ കാറുകളാണ് ദുബായി പോലീസ് പട്രോളിങ് നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വസ്‍ത സേവനം; തൊഴിലാളിക്ക് അരക്കോടിയുടെ ബെന്‍സ് സമ്മാനിച്ച് മുതലാളി!

ഈ മാസം വിപണിയിലിറങ്ങാന്‍ പോകുന്ന 2022 മോഡലുകളാണ് പോലീസ് നിരയിലെത്തിയിരിക്കുന്നത്. മൂന്നര ലക്ഷം ദിര്‍ഹത്തോളമാണ് ഈ വാഹനങ്ങളുടെ 2021 മോഡലുകളുടെ വില. ഇറ്റാലിയന്‍ രൂപസൗന്ദര്യവും കരുത്തും വേഗവും സമന്വയിക്കുന്ന വാഹനങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ മതി 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍.

കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!

അടുത്തിടെ ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടം പിടിച്ച ആസ്റ്റൺ മാർട്ടിൻ വാന്റേജും പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ദുബായി പൊലീസിന്‍റെ ഭാഗമായതും ഈ വര്‍ഷം തന്നെയാണ്.

നോ പാര്‍ക്കിംഗിലെ സാന്‍ട്രോയെ യാത്രികരെയടക്കം വലിച്ചുനീക്കി ക്രെയിന്‍!

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്‍താംഗ്, ബിഎംഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. കൂടാതെ വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പൊലീസ് ശ്രേണിയിലുണ്ട്.

അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!

click me!