നാസയുടെ ബഹിരാകാശ സാങ്കേതികവിദ്യ റോഡില്‍! വായു നിറയ്ക്കേണ്ട, പഞ്ചറാകില്ല, എയർലെസ് ടയറുകൾ മാര്‍ക്കറ്റില്‍!

By Web Team  |  First Published Sep 23, 2023, 1:33 PM IST

ഒഹായോ ആസ്ഥാനമായുള്ള ഒരു കമ്പനിയായ സ്‍മാര്‍ട്ട് (ഷേപ്പ് മെമ്മറി അലോയ് റേഡിയൽ ടെക്നോളജി) നാസയുടെ റോവർ ടയർ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പ്രത്യേക എയർലെസ്സ് ടയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എയർലെസ് ടയർ കൺസെപ്റ്റ് വിപണിയില്‍ എത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണിത്. 


നിങ്ങൾക്ക് കാറോ ബൈക്കോ ഉണ്ടെങ്കിലും, വാഹനമോടിക്കുമ്പോൾ ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ തീർച്ചയായും വിഷമിക്കും. നിങ്ങളുടെ വാഹനത്തിന്റെ ടയറുകൾ പഞ്ചറായേക്കാം എന്ന ആശങ്കയാണത്. എന്നാൽ ഒഹായോ ആസ്ഥാനമായുള്ള ഒരു കമ്പനിയായ സ്‍മാര്‍ട്ട് (ഷേപ്പ് മെമ്മറി അലോയ് റേഡിയൽ ടെക്നോളജി) നാസയുടെ റോവർ ടയർ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പ്രത്യേക എയർലെസ്സ് ടയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എയർലെസ് ടയർ കൺസെപ്റ്റ് വിപണിയില്‍ എത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണിത്.  ഇതിനു മുമ്പും ബ്രിഡ്‍ജ്സ്റ്റോൺ, മിഷെലിൻ തുടങ്ങിയ ബ്രാൻഡുകൾ ഇത്തരം ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ വെറും കണ്‍സെപ്റ്റുകള്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ സ്‌മാർട്ടിന്റെ ഈ എയർലെസ് ടയറുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹിരാകാശത്ത് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട്ട് ഈ എയർലെസ് ടയറുകൾ ഒരുക്കിയിരിക്കുന്നത്. ചന്ദ്രനിലേക്ക് അയക്കുന്ന മൂൺ റോവറും ചൊവ്വയിലേക്ക് അയച്ച റോവറും നാസ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ടയറും വികസിപ്പിച്ചതെന്ന് കമ്പനി പറയുന്നു. നിലവിൽ, ഈ ടയറുകൾ സൈക്കിളുകൾക്ക് മാത്രമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. സമീപഭാവിയിൽ കാറുകൾക്കും ബൈക്കുകൾക്കും ടയറുകൾ നിർമ്മിക്കും എന്നും കമ്പനി പറയുന്നു.

Latest Videos

undefined

നാസയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ടയർ അതിന്റെ കോയിൽ-സ്പ്രിംഗ് ആന്തരിക ഘടന കാരണം ഒരിക്കലും പരാജയപ്പെടില്ല എന്നും കമ്പനി അവകാശപ്പെടുന്നു. അപ്പോളോ ബഹിരാകാശയാത്രികർ ഉപയോഗിക്കുന്ന ലൂണാർ ടെറൈൻ വെഹിക്കിളുകൾക്ക് സമാനമായ ലോഹത്തിൽ നിർമ്മിച്ച ഈ ടയർ സുഖപ്രദമായ യാത്ര പ്രദാനം ചെയ്യുന്നു. ഇതുകൂടാതെ, ഈ ടയറിൽ വായു നിറയ്ക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ പഞ്ചർ പേടിയും വേണ്ട. 

32 ലക്ഷത്തിന്‍റെ ഈ എസ്‍യുവികള്‍ ചുളുവിലയ്ക്ക്! വെറും എട്ടുലക്ഷത്തിന് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം!

ഈ ടയർ റബ്ബർ കൊണ്ടല്ല, ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ ടയറിനു ചുറ്റും ഒരു സ്പ്രിംഗ് ഉപയോഗിച്ചിരിക്കുന്നു. ഇത് നിക്കൽ-ടൈറ്റാനിയം ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനെ നിറ്റിനോൾ എന്നും വിളിക്കുന്നു. ഇത് ടൈറ്റാനിയം പോലെ ശക്തവും റബ്ബർ പോലെ വഴക്കമുള്ളതുമാണ്. നിറ്റിനോളിൽ മർദ്ദം കൂടുമ്പോൾ ആദ്യം അതിന്റെ ആകൃതി മാറുകയും പിന്നീട് പഴയ രൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നതാണ് പ്രധാന കാര്യം. ഈ സവിശേഷത മെറ്റൽ ടയറിനെ കംപ്രസ്സുചെയ്യാനും സാവധാനം റീബൗണ്ട് ചെയ്യാനും അനുവദിക്കുന്നു. സാധാരണ റബ്ബർ ടയർ പോലെയാണ് ഇതിന്റെ പ്രവർത്തനം.

ഒരു കാമ്പെയ്‌നിന് കീഴിൽ ഒരു ക്രൗഡ് ഫണ്ടിംഗ് സൈറ്റിൽ സ്‍മാർട്ട് അതിന്റെ വിപ്ലവകരമായ മെറ്റൽ ടയർ വിൽക്കുന്നു. കമ്പനി അതിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിച്ചുവെന്നും വിപണിയിൽ വിൽക്കുന്ന സാധാരണ ടയറുകൾ പോലെ ഈ ടയറുകളും ഉടൻ വിൽപ്പനയ്‌ക്കെത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ എയർലെസ് ടയറുകൾ വാഹന മേഖലയെ പൂർണമായും മാറ്റിമറിക്കുമെന്നതിൽ സംശയമില്ല.

youtubevideo

click me!