ഹെൽമറ്റില്ല, ക്യാമറയെ പറ്റിക്കാൻ കൂട്ടുകാരന്‍റെ കോട്ടില്‍ തലയിട്ട് യാത്ര! കാലെണ്ണി കയ്യോടെ പൊക്കി എംവിഡി!

By Web Team  |  First Published Mar 15, 2024, 12:49 PM IST

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‍തയാൾ എ ഐ ക്യാമറയെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവം പങ്കിട്ട് മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിയാതിരിക്കാൻ ബൈക്ക് ഓടിക്കുന്നയാളുടെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു യാത്ര. 


റോഡുകളിലെ ഗതാഗത നിയമ ലംഘനങ്ങൾ ഇപ്പോൾ എഐ ക്യാമറകൾ കയ്യോടെ പിടികൂടി ഫൈൻ അടപ്പിക്കുന്നുണ്ട്. എന്നാൽ എ ഐ ക്.യാമറകളെ കബളിപ്പിക്കാൻ പലരും പല വിദ്യകളും പയറ്റാറുണ്ട്. അടുത്തകാലത്തായി ഇതൊക്കെ വാർത്തകളിൽ നിരാറും ഉണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്.   എ ഐ ക്യാമറയെ പറ്റിക്കാൻ സഹയാത്രികന്‍റെ കോട്ടിൽ തലയിട്ട് യാത്ര ചെയ്‍തതാണ് ഈ സംഭവം.

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‍തയാൾ എ ഐ ക്യാമറയെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവം മോട്ടോർ വാഹന വകുപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിയാതിരിക്കാൻ ബൈക്ക് ഓടിക്കുന്ന കൂട്ടുകാരന്‍റെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു ആ യാത്ര. എന്നാൽ പുറത്തു കണ്ട കാലുകൾ ഐ ഐ ക്യാമറയുടെ കണ്ണിൽ പതിഞ്ഞു. ഇതോടെ എട്ടിന്‍റെ പണിയും കിട്ടി. പിഴയടക്കാൻ ബൈക്ക് ഉടമയ്ക്ക് നോട്ടീസും അയച്ചു.

Latest Videos

undefined

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവം പുറത്തുവിട്ടത്. ഇതാ പോസ്റ്റിന്‍റെ പൂർണരൂപം

പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.
തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത്  തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.
കാലൻ എണ്ണമെടുക്കാതിരിക്കാനാ  ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?

click me!