പുലഭ്യം പറയുന്നവര്‍ ഈ കുഞ്ഞിനെയും അച്ഛനെയും കാണണം, ബിഗ്‍ സല്യൂട്ട് എന്നും എംവിഡി; കയ്യടിച്ച് ജനം!

By Web Team  |  First Published Aug 6, 2023, 9:15 AM IST

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരു അച്ഛന്‍റെയും മകളുടെയും ചിത്രം സഹിതമാണ് എംവിഡിയുടെ ഹൃദയ സ്‍പര്‍ശിയായ ഈ കുറിപ്പ്. അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന കുട്ടി ഹെല്‍മറ്റും ധരിച്ചിട്ടുണ്ട്.  അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണെന്ന് എംവിഡി എഴുതുന്നു. എങ്കിലും ഹെൽമെറ്റ്‌ ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായതെന്നും യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ്‌ അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല എന്നും എംവിഡി പറയുന്നു.


താഗത നിയമലംഘനങ്ങളും റോഡപകടങ്ങളും പരസ്‍പരം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ഗതാഗതനിയമങ്ങള്‍ രാജ്യമൊട്ടാകെ ശക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. പല വാര്‍ത്തകളിലും ഇപ്പോള്‍ ഇത്തരം നിയമങ്ങളും അവയുടെ ലംഘനങ്ങളുമൊക്കെയാണ് ചര്‍ച്ചയാകുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. 

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരു അച്ഛന്‍റെയും മകളുടെയും ചിത്രം സഹിതമാണ് എംവിഡിയുടെ ഹൃദയ സ്‍പര്‍ശിയായ ഈ കുറിപ്പ്. അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന കുട്ടി ഹെല്‍മറ്റും ധരിച്ചിട്ടുണ്ട്.  അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണെന്ന് എംവിഡി എഴുതുന്നു. എങ്കിലും ഹെൽമെറ്റ്‌ ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായതെന്നും യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ്‌ അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല എന്നും എംവിഡി പറയുന്നു.
 
ഈ കുട്ടി വളർന്നു വരുമ്പോൾ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയിൽ പൊതു സമൂഹത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണെന്നും ഹെൽമെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നതെന്ന പ്രതീക്ഷയും എംവിഡി പറയുന്നു.  സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന  തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാൻ നിൽക്കാതെ പ്രവർത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ടാണ് എംവിഡി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Latest Videos

undefined

കുട്ടികളുടെ ടൂവീലര്‍ യാത്ര അപകടരഹിതമാക്കാൻ  ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക
നിലവിലെ സാഹചര്യത്തില്‍ നമ്മുടെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കുട്ടികളുമായുള്ള ടൂവീലര്‍ യാത്രകള്‍ ഒഴിവാക്കാനാവാത്ത ഒന്നായിരിക്കും. കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടു പോകാൻ മാത്രമേ നമ്മുടെ പല മാതാപിതാക്കളുടെയും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുള്ളൂ എന്നതാണ് പച്ചയായ യാതാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ അത്തരം യാത്രികര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഒരു ഹെല്‍മറ്റ് വാങ്ങുക. 

കുട്ടി ഹെൽമറ്റുകള്‍
വിപണിയില്‍ 700 രൂപയിൽ തുടങ്ങുന്ന കുട്ടി ഹെല്‍മറ്റുകള്‍ ലഭിക്കും. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകളും ലഭ്യമാണ്. വിവിധ നിറങ്ങളിൽ ഹാഫ് ഫെയിസ്, ഫുൾ ഫെയ്സ് ഹെൽമറ്റുകൾ വിപണിയിലുണ്ട്. പറ്റുമെങ്കില്‍ ഫുള്‍ ഫെയിസ് ഹെല്‍മറ്റ് തന്നെ വാങ്ങുക. നിലവിൽ നിയമപ്രകാരം നാലുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. നിയമത്തെ മാനിക്കുന്നതിനൊപ്പം നമ്മുടെ വില പിടിച്ച സമ്പാദ്യങ്ങളായ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതിയെങ്കിലും കുട്ടി ഹെല്‍മറ്റുകള്‍ നിര്‍ബന്ധമായും വാങ്ങി ധരിപ്പിക്കുക. 

ഹെൽമെറ്റിൽ ശ്രദ്ധിക്കാൻ
ഇനി മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഹെല്‍മറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റുകള്‍ ഉറപ്പാക്കുക
  • വിലക്കുറവിനെക്കാൾ ഗുണനിലവാരത്തിന് പരിഗണന നൽകുക
  • ചട്ടി പോലെയുള്ള ഹെല്‍മറ്റുകള്‍ ഗുണം ചെയ്യില്ല
  • ഹെൽമെറ്റ് തെറിച്ചുപോകാതിരിക്കാൻ സ്ട്രാപ്പ് ഇടുക

സേഫ്റ്റി ഹാര്‍നെസുകള്‍
അതുപോലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് സേഫ്റ്റി ഹാര്‍നെസുകള്‍. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ റൈഡറുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ, കുട്ടി ഉറങ്ങിപ്പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഈ സംവിധാനം സഹായിക്കും. 

കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; തെറിച്ച് വീണ രണ്ടുവയസുകാരന്‍ മരിച്ചു 

വേഗത
നാലു വയസ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ലെന്നും നിയമം ഉണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടത്തില‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

youtubevideo

click me!