ഹീറോ കരിസ്മ XMR 210, റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 - 2023 മോഡല്‍, ഹോണ്ട കാർസ് ഇന്ത്യയുടെ എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി, വോൾവോ സി 40 റീചാർജ് ഇവി എന്നിവ അരങ്ങേറ്റം കുറിക്കും.
വരാനിരിക്കുന്ന ദിവസങ്ങളിൽ, രണ്ട് ബൈക്കുകളും രണ്ട് എസ്‌യുവികളും ഉൾപ്പെടുന്ന നാല് സുപ്രധാന വാഹനങ്ങളുടെ ലോഞ്ചിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ വാഹന വിപണി ഒരുങ്ങുകയാണ്. ഇരുചക്ര വാഹന വിഭാഗത്തിൽ ഹീറോ കരിസ്മ XMR 210, പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 തുടങ്ങിയവ ഈ ലോഞ്ചുകളിൽ ഉൾപ്പെടുന്നു. അതേസമയം, എസ്‌യുവികളില്‍ ഹോണ്ട കാർസ് ഇന്ത്യയുടെ എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി യും വോൾവോ സി 40 റീചാർജ് ഇവിയും അരങ്ങേറ്റം കുറിക്കും. ഉടൻ നടക്കുന്ന ഈ ലോഞ്ചുകളുടെ പ്രധാന വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.
ഹീറോ കരിസ്മ XMR 210 - ഓഗസ്റ്റ് 29
2023 ഹീറോ കരിസ്മ XMR 210 തികച്ചും പുതിയ രൂപകൽപ്പനയും സമകാലിക സാങ്കേതിക സവിശേഷതകളും ശക്തമായ പവർട്രെയിനും ഉള്‍ക്കൊള്ളുന്നതാണ്. ഈ ബൈക്കിൽ DOHC കോൺഫിഗറേഷനോടു കൂടിയ 210 സിസി എഞ്ചിനായിരിക്കും. ഈ എഞ്ചിന്‍റെ ഔട്ട്പുട്ട് കണക്കുകള്‍ നിലവില്‍ വ്യക്തമല്ല. എങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 25PS, 20Nm എന്നിവയാണ് പ്രതീക്ഷിക്കുന്ന ഔട്ടപുട്ട്.
undefined
ബോക്‌സ്-സ്റ്റൈൽ സ്വിംഗാർമും സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ഉൾക്കൊള്ളുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് കരിസ്മ XMR 210 എത്തുന്നത്. എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഗ്രസീവ് എൽഇഡി ഹെഡ്‌ലൈറ്റ് അലങ്കരിച്ച മുന്‍ഭാഗം, വലിയ വിൻഡ്‌സ്‌ക്രീൻ, സംയോജിത മിറർ സജ്ജീകരിച്ച ഫെയറിംഗ് എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 - സെപ്റ്റംബർ 1
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 യുടെ വരാനിരിക്കുന്ന പതിപ്പ് ഈ വർഷം ഇരുചക്രവാഹന രംഗത്ത് ഒരു മികച്ച കൂട്ടിച്ചേർക്കലായി മാറും. റോയൽ എൻഫീൽഡ് മെറ്റിയോര്‍ 350 ന്റെ ജെ-സീരീസ് എഞ്ചിൻ ആയിരിക്കും ഇതിന് കരുത്ത് പകരുക. 2023 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350, വിശാലമായ സിംഗിൾ സീറ്റ്, പുനർരൂപകൽപ്പന ചെയ്ത ഹാൻഡിൽബാർ, അപ്ഡേറ്റ് ചെയ്ത ഗ്രാബ് റെയിൽ എന്നിവയോടൊപ്പമായിരിക്കും വിപണിയിലെത്തുക. എൽസിഡി ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള നൂതന ഡിജിറ്റൽ - അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. മോഡൽ ലൈനപ്പിൽ മിലിട്ടറി, സ്റ്റാൻഡേർഡ്, ബ്ലാക്ക് ഗോൾഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ടാകും.
ഹോണ്ട എലിവേറ്റ് - സെപ്തംബർ 4
മാരുതി സുസുക്കി, കിയ, സ്‌കോഡ, ഫോക്‌സ്‌വാഗൺ, ഹ്യൂണ്ടായ് തുടങ്ങിയ നിർമ്മാതാക്കളിൽ ഇടത്തരം എസ്‌യുവികൾക്ക് നേരിട്ടുള്ള എതിരാളിയായി മത്സരരംഗത്തേക്ക് പ്രവേശിക്കുകയാണ് ഹോണ്ട എലിവേറ്റ്. SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിൽ എലിവേറ്റ് ലഭ്യമാണ്. 1.5 ലിറ്റര്‍, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ചേർന്ന്, 121PS പവറും 145Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്.
അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം , 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രോം വാതിൽ ഹാൻഡിലുകൾ എന്നിവയുൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുടെ ഒരു നിരയാണ് മുൻനിര ZX ട്രിമ്മിലുള്ളത്.
വോൾവോ C40 റീചാർജ് ഇവി - സെപ്റ്റംബർ 4
ഇന്ത്യൻ വിപണിയിൽ വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായി സജ്ജീകരിച്ചിരിക്കുന്ന വോൾവോ C40 റീചാർജ് ഇവി സിംഗിൾ വേരിയന്റ് കോൺഫിഗറേഷനോടെയാണ് എത്തുന്നത്. ഇതിന്റെ പവർട്രെയിനിൽ 78kWh ബാറ്ററി പാക്കും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്നു, 405bhp-ഉം 660Nm ടോർക്കും ഉള്ള AWD സിസ്റ്റമാണ്.
ഫുൾ ചാർജിൽ 530 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് C40 റീചാർജ് ഇ.വി നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 150kW DC ഫാസ്റ്റ് ചാർജർ വഴി വെറും 27 മിനിറ്റിനുള്ളിൽ അതിന്റെ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നത് ശ്രദ്ധേയമാണ്. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ടാകും. ഇത് ആറ് എക്സ്റ്റീരിയർ കളർ ഓപ്‌ഷനുകളിൽ ലഭ്യമാകും. ഇന്റീരിയർ തീം കറുത്ത നിറത്തിലായിരിക്കും.
Read also: മാരുതിയുടെ മനസറിഞ്ഞ് ടൊയോട്ട; വമ്പൻ മൈലേജും മോഹവിലയുമായി റൂമിയോണ്‍ എത്തി!