ഹൽദ്വാനിയിലെ കത്ഘാരിയ പ്രദേശത്താണ് സംഭവം. ഈ പ്രദേശത്തു നിന്നും മോഷ്‍ടിച്ച ബൈക്ക് വിൽക്കാൻ ഒമ്പത് ദിവസത്തിന് ശേഷം ഒരു കള്ളൻ അതേ പ്രദേശത്തു തന്നെ എത്തുകയായിരുന്നു. ബൈക്കിന്‍റെ രേഖകൾ പരിശോധിച്ച ശേഷം വാങ്ങിയയാൾ രേഖകളിലെ ഫോൺ നമ്പർ നോക്കി ഉടമയെ വിളിച്ചു. അപ്പോഴാണ് യാഥാർത്ഥ്യം വെളിപ്പെട്ടത്. പ്രതികൾക്കായി മുഖാനി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഒരു കള്ളൻ ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്ത് വിൽക്കാൻ പോയി കുടുങ്ങി. ഉത്തരാഖണ്ഡിലാണ് കൌതുകകരമായ മോഷണ സംഭവം. ബൈക്ക് മോഷ്‍ടിച്ച ശേഷം ഒമ്പത് ദിവസത്തിന് ശേഷമാണ് ബൈക്ക് വിൽക്കാൻ കള്ളൻ പദ്ധതിയിട്ടത്. ഒടുവിൽ വാങ്ങുന്ന ആളുടെ ബുദ്ധിപൂർവ്വമായ ഇടപെടൽ കാരണം കള്ളൻ കുടുങ്ങുകയായിരുന്നു. കുടുങ്ങി എന്ന് ഉറപ്പായ മോഷ്ടാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ.
ഹൽദ്വാനിയിലെ കത്ഘാരിയ പ്രദേശത്താണ് സംഭവം. ഈ പ്രദേശത്തു നിന്നും മോഷ്‍ടിച്ച ബൈക്ക് വിൽക്കാൻ ഒമ്പത് ദിവസത്തിന് ശേഷം ഒരു കള്ളൻ അതേ പ്രദേശത്തു തന്നെ എത്തുകയായിരുന്നു. ബൈക്കിന്‍റെ രേഖകൾ പരിശോധിച്ച ശേഷം വാങ്ങിയയാൾ രേഖകളിലെ ഫോൺ നമ്പർ നോക്കി ഉടമയെ വിളിച്ചു. അപ്പോഴാണ് യാഥാർത്ഥ്യം വെളിപ്പെട്ടത്. പ്രതികൾക്കായി മുഖാനി പോലീസ് തിരച്ചിൽ ആരംഭിച്ചു.
undefined
മല്ല ഫത്തേപൂർ സ്വദേശിയായ അമിത് റൗട്ടേലയുടെ ബൈക്കാണ് മോഷണം പോയത്. ടിബി ആശുപത്രിയിലെ ജീവനക്കാരനാണ് അമിത് റൗട്ടേല. മാർച്ച് 28 ന് തന്‍റെ ബൈക്ക് മോഷണം പോയി എന്ന് അമിത് റൗട്ടേല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താൻ ഭാര്യയോടൊപ്പം കത്ഗാരിയ ആഴ്ചതോറുമുള്ള ഹാത്ത് മാർക്കറ്റിൽ പോയിരുന്നതായും അമിത് റൗട്ടേല പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ ശനിയാഴ്ച അമിത് ജോഷിക്ക് ഹാത്ത് ബസാറിനടുത്തുള്ള ഒരു തയ്യൽക്കടയുടെ ഉടമയിൽ നിന്ന് ബൈക്ക് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഒരു ഫോൺ ലഭിച്ചു. ബൈക്ക് മോഷ്‍ടാവ് താൻ മോഷ്‍ടിച്ച ബൈക്ക് വിൽക്കാൻ ഇവിടെ എത്തിതായിരുന്നു. ഇതോടെ ബൈക്ക് മോഷ്ടിച്ചത് ബൈക്ക് വിൽക്കാൻ വന്നയാളാണെന്ന് അമിത് തിരിച്ചറിഞ്ഞു.
12,000 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. ബൈക്ക് വിൽക്കാനുള്ള സ്റ്റാമ്പ് പോലും മോഷ്ടാവ് തയ്യാറാക്കിയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്. എന്നാൽ യതാർത്ഥ ഉടമയോട് ഫോണിൽ സംസാരിച്ച തയ്യൽക്കട ഉടമയ്ക്ക സംശയം തോന്നിത്തുടങ്ങി. ഇതോടെ കൂടുതൽ സംസാരത്തിനിടെ മോഷ്ടാവ് ബൈക്ക് എടുത്ത് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മുഖാനി പോലീസ് പറയുന്നു.