വീണ്ടും നടുങ്ങി പാക്കിസ്ഥാന്‍, പൊലീസ് വാനിനു സമീപം അജ്ഞാത ബൈക്ക് പൊട്ടിത്തെറിച്ചു, കാരണവും അജ്ഞാതം!

By Web Team  |  First Published Nov 3, 2023, 4:10 PM IST

അജ്ഞാതർ സ്ഥാപിച്ച സ്‌ഫോടക വസ്‍തു സഹിതം ഒരു മോട്ടോർ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്‍ഫോടക വസ്‍തു ബൈക്കില്‍ ഉറപ്പിച്ചതാണെന്നാണ് റിപ്പോർട്ട്. 


പാക്കിസ്ഥാനെ വീണ്ടും വിറപ്പിച്ച് ബോംബ് സ്‌ഫോടനം. പോലീസിനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാൻ ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു.

അജ്ഞാതർ സ്ഥാപിച്ച സ്‌ഫോടക വസ്‍തു സഹിതം ഒരു മോട്ടോർ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്‍ഫോടക വസ്‍തു ബൈക്കില്‍ ഉറപ്പിച്ചതാണെന്നാണ് റിപ്പോർട്ട്. ദേര ഇസ്മായിൽ ഖാൻ നഗരത്തിലെ പോലീസ് പട്രോളിംഗിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഓഫീസർ മുഹമ്മദ് അദ്‌നാൻ പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊട്ടിത്തെറിയുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നെന്നും സമീപത്തുള്ളവരിൽ പരിഭ്രാന്തി പടർന്നതായും പോലീസ് പറഞ്ഞു.  പ്രദേശം മുഴുവൻ വളഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു.  സംഭവം ചാവേർ ആക്രമണത്തിന്റെ ഫലമാണോ അതോ സമീപത്ത് സ്ഥാപിച്ച ബോംബാണോ എന്ന് ഉടൻ വ്യക്തമല്ല, പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അദ്‌നാൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

സ്‌ഫോടനത്തിന് ശേഷം വെടിയൊച്ചകളും കേട്ടതായി നിയമപാലകർ അറിയിച്ചു. ഇതിനു മുൻപും പാക്കിസ്ഥാനിൽ ഇത്തരം നിരവധി സ്ഫോടനങ്ങൾ നടന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം, കെപിയിലും ബലൂചിസ്ഥാനിലും രണ്ട് സ്ഫോടനങ്ങൾ ഉണ്ടായിരുന്നു, അതിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള ഗോത്ര ജില്ലകളുടെ അരികിലാണ് ദേര ഇസ്മായിൽ ഖാൻ നഗരം സ്ഥിതിചെയ്യുന്നത്. അവിടം വളരെക്കാലമായി ആഭ്യന്തരവും വിദേശിയുമായ തീവ്രവാദികളുടെ ആവാസ കേന്ദ്രമാണ്. 

മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ! എണ്ണയില്ലാതെ വിമാനങ്ങള്‍, വാതിലടഞ്ഞ് ദാരിദ്ര്യ പടുകുഴിയില്‍ പാക്കിസ്ഥാനികൾ!

കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ഭീകരർ പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി. ബലൂചിസ്ഥാനും ഖൈബർ പഖ്തൂൺഖ്വയും പ്രശ്‍നബാധിത മേഖലകളായി. രാജ്യത്ത് നിന്ന് തീവ്രവാദത്തെ തുടച്ചുനീക്കാൻ പാകിസ്ഥാൻ ഭീകരർക്കെതിരെ കാമ്പെയ്‌ൻ നടത്തുന്നു, പക്ഷേ അതിന്റെ ഫലം ഇതുവരെ കണ്ടിട്ടില്ല.  പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ (പിഐസിഎസ്എസ്) റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിൽ രാജ്യത്തുടനീളം ഭീകരാക്രമണങ്ങളിൽ കുത്തനെ വർദ്ധനവുണ്ടായതായും 99 തീവ്രവാദ സംഭവങ്ങൾ രേഖപ്പെടുത്തിയതായും പറയുന്നു. 2014 നവംബറിന് ശേഷം ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഈ ആക്രമണങ്ങളിൽ 112 പേർ മരിക്കുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

youtubevideo

click me!