പണിപാളീന്നാ തോന്നുന്നേ! മാരുതിയുടെ ഈ ജനപ്രിയ കാറിന് തകരാർ, ഓടിക്കരുതെന്ന് കമ്പനി

By Web Team  |  First Published Aug 9, 2024, 11:46 AM IST

കാറിൻ്റെ സ്റ്റിയറിംഗ് ഗിയർബോക്‌സ് അസംബ്ലിയിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകൾ. കേടായ ഭാഗം മാറ്റാതെ ആൾട്ടോ കെ10 ഡ്രൈവ് ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. അൾട്ടോ K10-ൻ്റെ മൊത്തം 2555 മോഡലുകളിൽ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.


മാരുതി സുസുക്കി ആൾട്ടോ കെ10 ഹാച്ച്ബാക്ക് തിരിച്ചുവിളിച്ചു. കാറിൻ്റെ സ്റ്റിയറിംഗ് ഗിയർബോക്‌സ് അസംബ്ലിയിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകൾ. കേടായ ഭാഗം മാറ്റാതെ ആൾട്ടോ കെ10 ഡ്രൈവ് ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. അൾട്ടോ K10-ൻ്റെ മൊത്തം 2555 മോഡലുകളിൽ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

മാരുതി ആൾട്ടോ കെ10 ഉള്ള ഉപഭോക്താക്കൾക്ക് മാരുതി സുസുക്കി അംഗീകൃത ഡീലർഷിപ്പിൽ നിന്ന് അവരുടെ കാർ പരിശോധിക്കാവുന്നതാണ്. ഇതുകൂടാതെ, അവർക്ക് അടുത്തുള്ള എംഎസ്ഐ സേവന കേന്ദ്രവും സന്ദർശിച്ച് തകരാർ പരിശോധിക്കാം. കേടായ ഭാഗങ്ങൾ കമ്പനി മാറ്റിസ്ഥാപിക്കും. പകരം ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ല.  ഈ പ്രശ്നങ്ങൾ കാറിൻ്റെ മോശം ഡ്രൈവിബിലിറ്റിക്കും കൈകാര്യം ചെയ്യലിനും ഇടയാക്കുമെന്നും കേടായ കാറുകളുടെ ഉടമകളോട് അവരുടെ വാഹനങ്ങൾ ഓടിക്കരുതെന്ന് ഉപദേശിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.  അതേസമയം, തകരാർ കണ്ടെത്തിയ യൂണിറ്റുകളുടെ നിർമാണ തീയതി മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.

Latest Videos

undefined

ഈ ജനപ്രിയ ചെറിയ കാറിന് 998 സിസി, 1.0 ലിറ്റർ, 3-സിലിണ്ടർ ഡ്യുവൽജെറ്റ് എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 66.62PS പവറും 89Nm ടോർക്കും സൃഷ്ടിക്കുന്നു. മാരുതി സുസുക്കി സെലേറിയോയിലും ഇതേ എൻജിൻ നൽകിയിട്ടുണ്ട്. ഇതുകൂടാതെ, ഈ കാർ സിഎൻജി ഓപ്ഷനിലും വരുന്നു. Std, LXi, VXi, VXi പ്ലസ് എന്നീ നാല് വേരിയൻ്റുകളിൽ മാരുതി സുസുക്കി ആൾട്ടോ K10 ലഭ്യമാണ്. മെറ്റാലിക് സിസ്‌ലിംഗ് റെഡ്, മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, സ്പീഡി ബ്ലൂ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, സോളിഡ് വൈറ്റ്, പ്രീമിയം എർത്ത് ഗോൾഡ് എന്നിങ്ങനയുള്ള കളർ ഓപ്‍ഷനുകളിലും വാഹനം എത്തുന്നു. ഇതിൻ്റെ പെട്രോൾ മോഡലിന് ലിറ്ററിന് 24.90 കിലോമീറ്ററും സിഎൻജി മോഡലിന് 33.85km/kg മൈലേജും നൽകാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. 

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, സ്വമേധയാ ക്രമീകരിക്കാവുന്ന ORVM-കൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാണ് ആൾട്ടോ K10-ൽ ഉള്ളത്. നിലവിൽ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ കാറാണ് മാരുതി ആൾട്ടോ കെ10. 3.99 മുതൽ 5.96 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. ഇന്ത്യൻ വിപണിയിൽ, ഇത് റെനോ ക്വിഡിനോടും മാരുതി എസ്-പ്രസോയുമായും മത്സരിക്കുന്നു. 

click me!