പുതിയൊരു ഇവിയുമായി എംജി, ഒറ്റ ചാർജ്ജിൽ 460 കിമി! സെപ്റ്റംബർ 11ന് എത്തും

By Web Team  |  First Published Aug 14, 2024, 4:11 PM IST

പുതിയ എംജി ഇവിയുടെ പവർട്രെയിൻ സവിശേഷതകൾ അതിൻ്റെ ഔദ്യോഗിക അരങ്ങേറ്റത്തോടെ വെളിപ്പെടുത്തും. എങ്കിലും, വുളിംഗ് ക്ലൗഡ് ഇവിക്ക് സമാനമായി ഇത് 37.9kWh, 50.6kWh ബാറ്ററി പാക്കുകളുമായി വരാൻ സാധ്യതയുണ്ട്. 


ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ, 2024 സെപ്റ്റംബർ 11-ന് ഇന്ത്യയ്‌ക്കായുള്ള മൂന്നാമത്തെ ഇലക്ട്രിക് ഓഫർ അനാവരണം ചെയ്യും. എംജി വിൻഡ്‌സർ ഇവി എന്ന് പേരുള്ള ഈ കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിൾ ഇതിനകം തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ക്ലൗഡ് ഇവി എന്ന പേരിൽ വിറ്റഴിക്കപ്പെടുന്നു. തങ്ങളുടെ പുതിയ ഇവിയുടെ വില 20 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. എങ്കിലും, വിലയുടെ കാര്യത്തിൽ മഹീന്ദ്ര XUV400, ടാറ്റ നെക്സോൺ ഇവി തുടങ്ങിയ കാറുകളിൽ നിന്ന് ഇതിന് മത്സരം നേരിടേണ്ടിവരും .

പുതിയ എംജി ഇവിയുടെ പവർട്രെയിൻ സവിശേഷതകൾ അതിൻ്റെ ഔദ്യോഗിക അരങ്ങേറ്റത്തിൽ വെളിപ്പെടുത്തും. എങ്കിലും, വുളിംഗ് ക്ലൗഡ് ഇവിക്ക് സമാനമായി ഇത് 37.9kWh, 50.6kWh ബാറ്ററി പാക്കുകളുമായി വരാൻ സാധ്യതയുണ്ട്. ചെറിയ ബാറ്ററി പായ്ക്ക് 360 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ, വലിയ ബാറ്ററി പതിപ്പ് 460 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സജ്ജീകരണത്തിൽ ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിട്ടുള്ള സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ഉൾപ്പെടും, ഇത് പരമാവധി 134 ബിഎച്ച്പി പവർ നൽകുന്നു.

Latest Videos

undefined

ഏകദേശം 4.3 മീറ്റർ നീളമുള്ള എംജി വിൻഡ്‌സർ ഇവി നൂതന സാങ്കേതികവിദ്യയ്‌ക്കൊപ്പം സെഡാൻ്റെ സുഖവും എസ്‌യുവിയുടെ സൌകര്യങ്ങലും വാഗ്ദാനം ചെയ്യുമെന്ന് എംജി അവകാശപ്പെടുന്നു. ഇതിന് 5-സീറ്റ് കോൺഫിഗറേഷനും വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, വലിയ ഹണികോംബ് പാറ്റേൺ സ്റ്റിച്ചിംഗ് ഉള്ള ഫാക്‌സ് ലെതർ സീറ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, റിയർ എസി വെൻ്റുകൾ, മൂന്ന് യാത്രക്കാർക്കുള്ള പിൻസീറ്റ്, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കും.  

കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്കൾ പരിശോധിച്ചാൽ, എംജി മോട്ടോർ ഇന്ത്യ ഈ വർഷം അവസാനത്തോടെ ഗ്ലോസ്റ്റർ മൂന്ന്-വരി എസ്‌യുവിക്ക് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകും. എസ്‌യുവിക്ക് അകത്തും പുറത്തും കുറഞ്ഞ മാറ്റങ്ങൾ ലഭിക്കും. അകത്ത്, ടാൻ അപ്ഹോൾസ്റ്ററിക്ക് പകരം ഒരു കറുത്ത തീം, പുതുക്കിയ എസി വെൻ്റുകൾ, പുതിയ സെൻ്റർ കൺസോൾ, അപ്ഡേറ്റ് ചെയ്ത ഡാഷ്ബോർഡ് എന്നിവ ഉണ്ടാകും. അതിൻ്റെ എഞ്ചിൻ സജ്ജീകരണത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പുതിയ 2024 MG ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് 4X2, 4X4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളുള്ള 2.0L ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും.

click me!