ആഡംബര പ്രിയരേ ഇതിലേ ഇതിലേ, വരുന്നൂ പുതിയ ചില ബെൻസുകൾ!

By Web Team  |  First Published Jan 24, 2024, 11:39 AM IST

ഈ ഫെയ്‌സ്‌ലിഫ്റ്റുകൾ, നിലവിലെ പതിപ്പുകളിൽ നിന്നുള്ള എഞ്ചിൻ സജ്ജീകരണങ്ങൾ നിലനിർത്തും. അതേസമയം സൂക്ഷ്‍മമായ സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും കുറച്ച് അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളും അവതരിപ്പിക്കും.


പ്‌ഡേറ്റ് ചെയ്‌ത ജിഎൽഎ എസ്‍യുവി, എഎംജി ജിഎൽഇ 53 കൂപ്പെ എന്നിവയുടെ ലോഞ്ച് തീയതി മെഴ്‌സിഡസ് ബെൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024 ജനുവരി 31ന് ഈ മോഡലുകൾ അവതരിപ്പിക്കും. ദില്ലിയിൽ നടക്കുന്ന ലോഞ്ച് ഇവന്‍റിൽ രണ്ട് മോഡലുകളുടെയും വില വെളിപ്പെടുത്തും. ഈ ഫെയ്‌സ്‌ലിഫ്റ്റുകൾ, നിലവിലെ പതിപ്പുകളിൽ നിന്നുള്ള എഞ്ചിൻ സജ്ജീകരണങ്ങൾ നിലനിർത്തും. അതേസമയം സൂക്ഷ്‍മമായ സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും കുറച്ച് അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളും അവതരിപ്പിക്കും.

പുനർരൂപകൽപ്പന ചെയ്‍ത ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നിവയുൾപ്പെടെ ജിഎൽഎയിലെ ഭൂരിഭാഗം സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകളും മുൻവശത്ത് കേന്ദ്രീകരിക്കും. വീൽ ആർച്ചുകളിലെ പ്ലാസ്റ്റിക് ട്രിമ്മുകളും പുതുക്കിയ പിൻ ബമ്പറും എസ്‌യുവിയുടെ പുതുക്കിയ രൂപത്തിന് കൂടുതൽ സംഭാവന നൽകും. 2024 ജിഎൽഎ  ഫെയ്‌സ്‌ലിഫ്റ്റിനുള്ളിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉള്ള ഒരു നവീകരിച്ച എംബിയുഎക്സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആംബിയന്റ് ലൈറ്റിംഗ് കൊണ്ട് വേറിട്ടതാകും. യഥാക്രമം 163bhp, 190bhp ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 1.3L ടർബോ പെട്രോൾ, 2.0L ഡീസൽ എഞ്ചിനുകൾ ജിഎൽഎയിൽ തുടരും.

Latest Videos

undefined

എഎംജി ജിഎൽഇ 53 കൂപ്പെ, ജിഎൽഎ എന്നിവയുടെ ഡിസൈൻ മാറ്റങ്ങൾ, പ്രത്യേകിച്ച് മുൻവശത്ത് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎൽഇ 53 കൂപ്പെയിൽ റൂഫ്‌ലൈനും വേറിട്ട 53 മോണിക്കറും ലഭിക്കുന്നു. ഇതിൽ 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന 3.0L ടർബോ പെട്രോൾ എഞ്ചിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഈ സജ്ജീകരണം ശ്രദ്ധേയമായ 429bhp സൃഷ്ടിക്കും. സ്‌പോർട്‌സ് കൂപ്പെ-എസ്‌യുവിയിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും മെഴ്‌സിഡസ് ബെൻസിന്റെ 4മാറ്റിക് സിസ്റ്റവും ഉണ്ടായിരിക്കും. നിലവിലെ മോഡലിന് സമാനമായി, പുതുക്കിയ പതിപ്പ് 5.3 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎൽഎ അടിസ്ഥാന വേരിയന്റിന് ഏകദേശം 45 ലക്ഷം രൂപയിലും ടോപ്പ് എൻഡ് വേരിയന്റിന് 49 ലക്ഷം രൂപയിലും ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, മെഴ്‌സിഡസ് എഎംജി ജിഎൽഇ 53 കൂപ്പെയുടെ വില ഏകദേശം 1.3 കോടി രൂപയായിരിക്കും.

youtubevideo

click me!