ഈ നാഴികക്കല്ല് പിന്നിടാന്‍ ബ്രെസയ്ക്ക് ഏഴ് വർഷത്തിൽ താഴെ സമയം മാത്രമേ എടുത്തിട്ടുള്ളൂ. അതായത്, അഞ്ച് സാമ്പത്തിക വർഷങ്ങളും ഒമ്പത് മാസങ്ങളും, അഥവാ 69 മാസങ്ങള്‍ കൊണ്ടാണ് ബ്രെസ ഈ നേട്ടം സ്വന്തമാക്കിയത്.
മാരുതി സുസുക്കി (Maruti Suzuki) ഇന്ത്യയുടെ പല മോഡലുകളും ഈയിടെയായി വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസം ജനപ്രിയ എംപിവിയായ എര്‍ട്ടിഗ ഏഴ് ലക്ഷം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ എര്‍ട്ടഗയ്ക്ക് പിന്നാലെ 7,00,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട ഏറ്റവും പുതിയ മാരുതി കാറുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ (Maruti Suzuki Vitara Brezza) എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മാർച്ചിൽ അവതരിപ്പിച്ച കോംപാക്റ്റ് എസ്‌യുവി മോഡലാണ് ബ്രെസ.
ഈ നാഴികക്കല്ല് പിന്നിടാന്‍ ബ്രെസയ്ക്ക് ഏഴ് വർഷത്തിൽ താഴെ സമയം മാത്രമേ എടുത്തിട്ടുള്ളൂ. അതായത്, അഞ്ച് സാമ്പത്തിക വർഷങ്ങളും ഒമ്പത് മാസങ്ങളും, അഥവാ 69 മാസങ്ങള്‍ കൊണ്ടാണ് ബ്രെസ ഈ നേട്ടം സ്വന്തമാക്കിയത്. ഒമ്പത് വർഷവും ഒമ്പത് മാസവും കൊണ്ട് എർട്ടിഗയും ആറ് വർഷം അഥവാ 72 മാസത്തിനുള്ളിൽ ഒരു മില്യൺ വിൽപ്പന ബലേനോയും 16 വർഷത്തിനുള്ളിൽ സ്വിഫ്റ്റിന്റെ 2.5 ദശലക്ഷം യൂണിറ്റും കടന്നതിന് തൊട്ടുപിന്നാലെയാണ് ബ്രെസയും ഈ നാഴികക്കല്ല് പിന്നിട്ടത്.
undefined
പുത്തന്‍ ബ്രെസ അടുത്ത വര്‍ഷം പകുതിയോടെ എത്തും
ഓട്ടോകാർ പ്രൊഫഷണലിന്റെ ഡാറ്റാ അനലിറ്റിക്‌സ് അനുസരിച്ച്, 2021 നവംബർ അവസാനം വരെ വിറ്റാര ബ്രെസ മൊത്തം 6,98,770 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ നാല് മാസമായി പ്രതിമാസം ശരാശരി 8,872 യൂണിറ്റുകൾ അല്ലെങ്കിൽ ഒരു ദിവസം 295 യൂണിറ്റുകൾ നേടുന്നു എന്നതിനാൽ, 7,00,000 നാഴികക്കല്ല് കടക്കാനുള്ള ശേഷിക്കുന്ന 1,230 യൂണിറ്റുകൾ ഡിസംബർ 5 നകം വിറ്റിരിക്കാനാണ് സാധ്യത.
കഴിഞ്ഞ ജനുവരിയിൽ 5,00,000 വിൽപ്പന എന്ന നാഴികക്കല്ല് ബ്രെസ മറികടന്നിരുന്നു. ആദ്യത്തെ 100,000 യൂണിറ്റ് വിൽപ്പന 12 മാസത്തിനുള്ളിൽ, 3,00,000 മാർക്ക് 28 മാസത്തിനുള്ളിൽ, 35 മാസത്തിനുള്ളിൽ 4,00,000 ലാൻഡ്‌മാർക്ക്, 46 മാസത്തിനുള്ളിൽ അര ദശലക്ഷം യൂണിറ്റുകൾ. 2,00,000 യൂണിറ്റുകൾ കഴിഞ്ഞ 24 മാസത്തിനുള്ളിൽ വിറ്റു. ജനുവരി മുതൽ 1,06,431 യൂണിറ്റുകൾ വിറ്റു. 2021 മാര്‍ച്ചില്‍ ആറ് ലക്ഷവും തികഞ്ഞു.
മാരുതി വിറ്റാര ബ്രെസ വിൽപ്പന കണക്കുകള്‍
നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ. എസ്‍ യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്.
അതേസമയം പുതിയ ബ്രെസയുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി. YTA എന്ന കോഡ് നാമത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മാരുതിയുടെ ഈ പുതിയ മോഡലിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ ഇതിനകം പലതവണ പുറത്തുവന്നിരുന്നു. മോഡലിന്‍റെ നിലവിലെ പേരിൽ നിന്ന് 'വിറ്റാര' എന്ന വാക്ക് മാരുതി ഒഴിവാക്കും എന്നതാണ് പുത്തന്‍ ബ്രസയുടെ പ്രധാന പ്രത്യേകത. വിദേശത്ത് വിറ്റാര എന്ന് പേരുള്ള ഒരു വലിയ എസ്‌യുവി ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാകാം കാരമം. മാത്രമല്ല, മാരുതി സുസുക്കി അതിന്റെ ക്രെറ്റ എതിരാളിക്ക് ഈ പേര് ഉപയോഗിച്ചേക്കാം എന്നതും കാരണമാകാം.
ഡിസൈനിന്റെ കാര്യം പരിശോധിച്ചാല്‍ പുതിയ ബ്രെസയ്ക്ക് വളരെയധികം പരിഷ്‍കരിച്ച ഫ്രണ്ട് ആൻഡ് റിയർ എൻഡ് സ്റ്റൈലിംഗ് ഉണ്ടായിരിക്കും. നിരവധി ഷീറ്റ്-മെറ്റൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ബ്രെസയ്ക്ക് പുതിയ ഗ്രില്ലും ബമ്പറും ഹെഡ്‌ലൈറ്റും ഡിസൈൻ ലഭിക്കും. ഒപ്പം പുനർരൂപകൽപ്പന ചെയ്‍ത ക്ലാംഷെൽ സ്റ്റൈൽ ഹൂഡും പുതിയ ഫ്രണ്ട് ഫെൻഡറുകളും ലഭിക്കും.