വാങ്ങാൻ പ്ലാനുണ്ടെങ്കിൽ വേഗം വേണം, മാരുതി കാറുകളുടെ വില കൂട്ടുന്നു

By Web Team  |  First Published Nov 28, 2023, 8:39 AM IST

കാറുകളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായി ബിഎസ്ഇ ഫയലിംഗിൽ മാരുതി സുസുക്കി പറഞ്ഞു. 2024 ജനുവരി മുതൽ കാർ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ.


മാരുതി സുസുക്കി  തങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഞെട്ടൽ നൽകിയിരിക്കുകയാണ്. കാറുകളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായി ബിഎസ്ഇ ഫയലിംഗിൽ മാരുതി സുസുക്കി പറഞ്ഞു. 2024 ജനുവരി മുതൽ കാർ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെത്തുടർന്ന് കാറുകളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വാഹന നിർമ്മാതാക്കൾ പറഞ്ഞു. പണപ്പെരുപ്പവും ചരക്ക് വിലയിലുണ്ടായ വർധനയും മൂലം ചെലവ് സമ്മർദ്ദം വർധിച്ചതായി വിലക്കയറ്റത്തിന്റെ കാരണം വിശദീകരിച്ച് കമ്പനി അറിയിച്ചു. ഇതിനാൽ കമ്പനിയുടെ കാറുകളുടെ വില 2024 ജനുവരിയിൽ വർധിക്കുമെന്ന് അറിയിച്ചു. ചെലവ് കുറയ്ക്കാനും വർധനവ് നികത്താനുമുള്ള പരമാവധി ശ്രമങ്ങളാണ് നടത്തുന്നതെന്നും മാരുതി സുസുക്കി പറയുന്നു.

Latest Videos

undefined

രാജ്യത്തെ ഒന്നാം നിര വാഹന ബ്രാൻഡായ മാരുതി സുസുക്കി എൻട്രി ലെവൽ ചെറുകാർ ആൾട്ടോ മുതൽ മൾട്ടി-യൂട്ടിലിറ്റി വെഹിക്കിൾ ഇൻവിക്ടോ വരെയുള്ള നിരവധി വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഇവയുടെ  വില 3.54 ലക്ഷം മുതൽ 28.42 ലക്ഷം വരെയാണ് (എക്സ്-ഷോറൂം ഡൽഹി). എന്നാൽ കാറുകളുടെ വില എത്രത്തോളം വർധിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ മോഡലുകളിലും വില വർധന വ്യത്യാസപ്പെടുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഈ വർഷം, 2023 ഏപ്രിൽ 1 ന്, മാരുതി സുസുക്കി അതിന്റെ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചിരുന്നു. 2023 ജനുവരിയിൽ, തങ്ങളുടെ എല്ലാ മോഡലുകളുടെയും വാഹനങ്ങളുടെ വില ഏകദേശം 1.1 ശതമാനം വർദ്ധിപ്പിച്ചതായി കമ്പനി പറഞ്ഞിരുന്നു.

അതേസമയം ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയും അടുത്ത വർഷം ജനുവരി മുതൽ ഇന്ത്യയിൽ തങ്ങളുടെ വാഹനങ്ങളുടെ വില രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു, വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തന ചെലവും ചൂണ്ടിക്കാട്ടി. വില വർധന 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും എല്ലാ മോഡൽ ശ്രേണികളിലും ഇത് ബാധകമാണെന്നും ഔഡി ഇന്ത്യ പ്രസ്‍താവനയിൽ അറിയിച്ചു.

click me!