മാരുതി സുസുക്കി ഫ്രോങ്ക്സ് ദക്ഷിണാഫ്രിക്കയിൽ

By Web Team  |  First Published Aug 22, 2023, 4:31 PM IST

മാരുതി സുസുക്കി, ഇന്ത്യയിൽ നിർമ്മിച്ച ഫ്രോങ്ക്സ് ക്രോസ്ഓവർ ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ക്രോസ്ഓവർ ജിഎല്‍, ജിഎല്‍എക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലും ഒരൊറ്റ പവർട്രെയിൻ ഓപ്ഷനിലും ലഭ്യമാണ്. 


ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി, ഇന്ത്യയിൽ നിർമ്മിച്ച ഫ്രോങ്ക്സ് ക്രോസ്ഓവർ ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ക്രോസ്ഓവർ ജിഎല്‍, ജിഎല്‍എക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലും ഒരൊറ്റ പവർട്രെയിൻ ഓപ്ഷനിലും ലഭ്യമാണ്. 

ഇന്ത്യയിൽ ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 എന്നിവയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ദക്ഷിണാഫ്രിക്ക-സ്പെക്ക് ഫ്രോങ്ക്സ് ക്രോസ്ഓവറിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിന് 102 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇന്ത്യ-സ്‌പെക്കും ദക്ഷിണാഫ്രിക്കൻ-സ്പെക് ഫ്രോങ്‌ക്‌സ് ക്രോസ്ഓവറും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമാണിത്.

Latest Videos

undefined

"ലജ്ജാകരം, ഇത്തരം കാറുകൾ നിർമ്മിക്കുന്നത് നിർത്തണം.."ഇടിച്ചു പപ്പടമായ കാര്‍ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം!

സുസുക്കി ഫ്രോങ്ക്സ് ടോപ്പ്-എൻഡ് GLX വേരിയന്റ് ഇന്ത്യ-സ്പെക്ക് മോഡലുമായി മിക്ക സവിശേഷതകളും പങ്കിടുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ക്രോസ്ഓവറിൽ സജ്ജീകരിച്ചിരിക്കുന്നു.

സുരക്ഷയ്ക്കായി പുതിയ സുസുക്കി ഫ്രോങ്‌ക്‌സിന് ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ഐസിഫിക്സ് ചൈല്‍ഡ് സീറ്റ് മൌണ്ടുകള്‍, ഇഎസ്‍പി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്നിവ ലഭിക്കുന്നു. ക്രോസ്ഓവറിന്റെ സ്‌റ്റൈലിംഗ് ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് സമാനമാണ്. എങ്കിലും ആഫ്രിക്കൻ-സ്പെക്ക് മോഡൽ ഇപ്പോൾ ഒരു പുതിയ ഓറഞ്ച് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനിലും എത്തുന്നു. 

ഇന്ത്യ-സ്പെക്ക് സുസുക്കി ഫ്രോങ്ക്സ് ക്രോസ്ഓവർ 7.46 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ് - 89 ബിഎച്ച്പി, 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 99 ബിഎച്ച്പി, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ്, ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, 1.2 എൽ എഞ്ചിൻ ഉള്ള എഎംടി, ബൂസ്റ്റർജെറ്റിനൊപ്പം ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

click me!