മാരുതി ഫ്രോങ്ക്സ് ഫേസ്‍ലിഫ്റ്റ് അടുത്ത വർഷം

By Web Team  |  First Published Mar 13, 2024, 10:36 PM IST

ബലേനോ, ഫ്രോങ്ക്സ്, സ്വിഫ്റ്റ് ട്വിൻസ്, ബ്രെസ്സ എന്നിവയുൾപ്പെടെയുള്ള ചെറുകാറുകളിൽ അരങ്ങേറ്റം കുറിക്കുന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിക്കുന്നത്.


ന്നിലധികം എസ്‌യുവികൾ, ഹൈബ്രിഡുകൾ, ഇവികൾ എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുന്നു. ബലേനോ, ഫ്രോങ്ക്സ്, സ്വിഫ്റ്റ് ട്വിൻസ്, ബ്രെസ്സ എന്നിവയുൾപ്പെടെയുള്ള ചെറുകാറുകളിൽ അരങ്ങേറ്റം കുറിക്കുന്ന ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിക്കുന്നത്. പുതിയ മാരുതി ഫ്രോങ്‌ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് 2025ൽ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ടൊയോട്ടയുടെ സീരീസ്-പാരലൽ ഹൈബ്രിഡ് ടെക്നുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് മാരുതിയുടെ ഹൈബ്രിഡ് സിസ്റ്റം (എച്ച്ഇവി എന്ന കോഡ്നാമം) കൊണ്ട് സജ്ജീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പെട്രോൾ ജനറേറ്റർ അല്ലെങ്കിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറിൽ നിന്ന് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് മെക്കാനിക്കൽ പവർ ലഭിക്കുന്നു. ബാറ്ററിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ ഉള്ള വൈദ്യുതിയുടെ അനുപാതം വാഹനത്തിൻ്റെ കമ്പ്യൂട്ടർ നിർണ്ണയിക്കും. മോട്ടോറിനെ പവർ ചെയ്യാൻ സിസ്റ്റത്തിന് ബാറ്ററി പാക്ക് ഉപയോഗിക്കാം, അങ്ങനെ ഉയർന്ന ദക്ഷതയ്ക്കായി എഞ്ചിൻ്റെ ഉപയോഗം കുറയ്ക്കുന്നു.

Latest Videos

undefined

പുതിയ 1.2 ലിറ്റർ 3-സിലിണ്ടർ എഞ്ചിനാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത്. ഇത് 2024-ൽ പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ അരങ്ങേറും. ബ്രാൻഡിൻ്റെ പുതിയ Z12E പവർറെയിനിലേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ ചേർക്കും. ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ 1.2L 3-സിലിണ്ടർ എഞ്ചിൻ (ജനറേറ്ററായി പ്രവർത്തിക്കും), ഒരു ഇലക്ട്രിക് മോട്ടോർ, 1.5kWh മുതൽ 2kWh വരെ ശേഷിയുള്ള ബാറ്ററി പാക്ക് എന്നിവ ഉൾപ്പെടും.

മാരുതി സുസുക്കി അടുത്ത തലമുറ ബലേനോ ഹാച്ച്ബാക്കിലും പ്രവർത്തിക്കുന്നു, അത് 2026 ൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. പുതിയ മോഡൽ പരിഷ്‌ക്കരിച്ച ഹേർടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യയെയും പിന്തുണയ്ക്കും. അടുത്ത തലമുറ ബലേനോ ഹാച്ച്ബാക്ക് ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നുള്ള ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ പങ്കിടും.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ സബ്-4 മീറ്റർ സെഡാൻ എന്നിവ കമ്പനി അവതരിപ്പിക്കും.  2026-ൽ ഒരു പുതിയ സ്‌പേഷ്യ അധിഷ്‌ഠിത എംപിവിയും സുസുക്കി ഇവിഎക്‌സ് ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും മാരുതി സുസുക്കി അവതരിപ്പിക്കും. ഇതോടൊപ്പം, കമ്പനി ഒരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കും ഒരു ഇലക്ട്രിക് എംപിവിയും വികസിപ്പിക്കുന്നുണ്ട്.

click me!