വിപണിയിൽ എത്തിയതുമുതൽ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്ന ടാറ്റ പഞ്ചിനെ മറികടക്കാൻ 2023 ജൂലൈയിൽ മാരുതി സുസുക്കിയുടെ ഫ്രോങ്‌സിന് കഴിഞ്ഞു. ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് ഫ്രോങ്‌സിന്റെ 13,220 യൂണിറ്റുകൾ വിറ്റു. പഞ്ച് മൊത്തം 12,019 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഹ്യൂണ്ടായ് പുതുതായി പുറത്തിറക്കിയ എക്‌സ്‌റ്റർ 7,000 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്താണ്. മൊത്തത്തിൽ, 2023 ജൂലൈയിൽ മൊത്തം 32,239 യൂണിറ്റ് മൈക്രോ എസ്‌യുവികൾ വിറ്റു.
രാജ്യത്ത് സ്‌പോർട് യൂട്ടിലിറ്റി വെഹിക്കിളുകളുടെ (എസ്‌യുവി) ഡിമാൻഡ് തുടർച്ചയായി വർധിക്കുകയാണ്. ഡിമാൻഡിലെ കുത്തനെയുള്ള വർധന കാരണം കാർ നിർമ്മാതാക്കൾ വ്യത്യസ്‍ത വില ശ്രേണികളില്‍ ഉടനീളം കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം മാത്രം, ഒരു ഡസനിലധികം പുതിയ എസ്‌യുവി ലോഞ്ചുകൾ നമുക്ക് പ്രതീക്ഷിക്കാം. അവയിൽ മിക്കതും സബ്-4 മീറ്റർ വിഭാഗത്തിലാണ്. എൻട്രി ലെവൽ, പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്നവർ ഇപ്പോൾ ചെറുകിട അല്ലെങ്കിൽ മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് മാറുകയാണ്. നിലവിൽ, രാജ്യത്ത് മൂന്ന് മിനി എസ്‌യുവി ഓഫറുകളുണ്ട് . മാരുതി സുസുക്കി ഫ്രോങ്‌ക്സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയാണവ.
വിപണിയിൽ എത്തിയതുമുതൽ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്ന ടാറ്റ പഞ്ചിനെ മറികടക്കാൻ 2023 ജൂലൈയിൽ മാരുതി സുസുക്കിയുടെ ഫ്രോങ്‌സിന് കഴിഞ്ഞു. ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് ഫ്രോങ്‌സിന്റെ 13,220 യൂണിറ്റുകൾ വിറ്റു. പഞ്ച് മൊത്തം 12,019 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഹ്യൂണ്ടായ് പുതുതായി പുറത്തിറക്കിയ എക്‌സ്‌റ്റർ 7,000 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്താണ്. മൊത്തത്തിൽ, 2023 ജൂലൈയിൽ മൊത്തം 32,239 യൂണിറ്റ് മൈക്രോ എസ്‌യുവികൾ വിറ്റു.
undefined
ഹ്യുണ്ടായ് ക്രെറ്റ അഡ്വഞ്ചർ എഡിഷൻ; വിലകൾ, സവിശേഷതകൾ
മോഡൽ വിൽപ്പന എന്ന ക്രമത്തില്‍
മാരുതി ഫ്രോങ്ക്സ് 13,220
ടാറ്റ പഞ്ച് 12,019
ഹ്യുണ്ടായ് എക്‌സ്‌റ്റർ 7,000
ഏപ്രിലിൽ പുറത്തിറക്കിയ മാരുതി ഫ്രോങ്ക്സ് 7.47 ലക്ഷം മുതൽ 13.14 ലക്ഷം രൂപ വരെ വിലയുള്ള 13 വേരിയന്റുകളിൽ ലഭ്യമാണ്. ഈ കോംപാക്ട് ക്രോസ്ഓവറിൽ 1.0L ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിക്കാം. ആദ്യത്തേത് 147 എൻഎം ടോർക്കിൽ 100 ബിഎച്ച്പി ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 90 ബിഎച്ച്പി ഉത്പാദിപ്പിക്കുന്നു. മാനുവൽ, എഎംടി ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഫ്രോങ്ക്സ് സിഎൻജി ഇന്ധന ഓപ്ഷനിലും ലഭ്യമാണ്.
ആറ് ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെ വിലയുള്ള ടാറ്റ പഞ്ച് മൂന്ന് മൈക്രോ എസ്‌യുവികളിലും ഏറ്റവും താങ്ങാനാവുന്ന ഒന്നാണ്. 86 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2L, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. അടുത്തിടെ, ടാറ്റ പഞ്ച് മോഡൽ ലൈനപ്പിലേക്ക് അഞ്ച് പുതിയ സിഎൻജി വേരിയന്റുകൾ ചേർത്തു. 7.10 ലക്ഷം മുതൽ 9.68 ലക്ഷം രൂപ വരെയാണ് വില .
പുതുതായി പുറത്തിറക്കിയ ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് ആറു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വില. ഈ മൈക്രോ എസ്‌യുവിയിൽ 1.2 എൽ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 83 ബിഎച്ച്‌പി പവറും 114 എൻഎം ടോർക്കും നൽകുന്നു. ഇതിന്റെ സിഎൻജി പതിപ്പ് 95.2Nm ടോർക്കും 69bhp യുടെ ശക്തി അവകാശപ്പെടുന്നു.