മാരുതി സുസുക്കി ഇന്ത്യയുടെ മനേസർ പ്ലാൻ്റിൽ പ്രത്യേക വാഹന അസംബ്ലി ലൈൻ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. പുതിയ അസംബ്ലി ലൈനിന് പ്രതിവർഷം ഒരുലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് ചിലപ്പോഴൊക്കെ വൻ കാത്തരിപ്പ് കാലവധിയുണ്ട്. ഇപ്പോഴിതാ ഈ കാത്തിരിപ്പ് കുറയുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.
മാരുതി സുസുക്കി ഇന്ത്യയുടെ മനേസർ പ്ലാൻ്റിൽ പ്രത്യേക വാഹന അസംബ്ലി ലൈൻ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ . മനേസറിലെ മൂന്ന് നിർമ്മാണ പ്ലാൻ്റുകളുടെ നിലവിലുള്ള പ്ലാൻ്റ്-എയിൽ ഇത് ചേർത്തിട്ടുണ്ട്. പുതിയ അസംബ്ലി ലൈനിന് പ്രതിവർഷം ഒരുലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഈ പ്ലാൻ്റിലെ മൊത്തം ഉൽപ്പാദനം ഇപ്പോൾ പ്രതിവർഷം ഒമ്പത് ലക്ഷം യൂണിറ്റായിരിക്കും.
undefined
ഈ പരിഷ്കരണത്തോടെ, ഈ പ്ലാൻ്റിൻ്റെ മൊത്തം നിർമ്മാണ ശേഷി ഇപ്പോൾ പ്രതിവർഷം ഒമ്പത് ലക്ഷം വാഹനങ്ങളാണ്. ഈ പുതിയ അസംബ്ലി ലൈൻ പുറത്തിറക്കിയ ആദ്യത്തെ യൂണിറ്റാണ് എർട്ടിഗ. 2007 നവംബറിൽ പ്ലാൻ്റ് അതിൻ്റെ ആദ്യ നാഴികക്കല്ല് കൈവരിച്ചു. മൊത്തം ഒരുലക്ഷം കാറുകൾ നിർമ്മിച്ചു. 2024 ഫെബ്രുവരിയിൽ 95 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിച്ചുകൊണ്ട് ഈ പ്ലാൻ്റ് പുതിയ നാഴികക്കല്ല് കൈവരിച്ചു.
ഈ പ്ലാൻ്റിൽ നിർമ്മിക്കുന്ന മോഡലുകളെക്കുറിച്ച് പറയുകയാണെങ്കിൽ, വാഗൺആർ, എസ്-പ്രെസ്സോ, സെലേറിയോ, ഡിസയർ, സിയാസ്, ബ്രെസ്സ, എർട്ടിഗ, XL6 തുടങ്ങി നിരവധി കാറുകൾ ഈ പ്ലാൻ്റിൽ നിർമ്മിക്കപ്പെടുന്നു. പുതിയ അസംബ്ലി ലൈൻ ഉപഭോക്താക്കൾക്ക് സന്തോഷത്തിന് കാരണമാകുന്നു. കാരണം ഈ നീക്കം അതിൻ്റെ ജനപ്രിയ കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കും. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, അടുത്ത ഏഴ് മുതൽ എട്ട് വർഷത്തിനുള്ളിൽ അതിൻ്റെ ഉൽപ്പാദന ശേഷി പ്രതിവർഷം നാല് ദശലക്ഷം യൂണിറ്റായി വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുതായും റിപ്പോർട്ടുകൾ ഉണ്ട്.