നെക്സ ഡീലർമാർ സുസുക്കി ജിംനി സെറ്റ വേരിയന്റിന് 50,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, ഡീലർമാർ ഈ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയിൽ അധികമായി 50,000 രൂപ എക്സ്ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് നൽകുന്നു. സെറ്റ വേരിയന്റിന്റെ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ഈ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം അവസാനം വരെ ഇത് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കിയുടെ ജനപ്രിയ ഓഫ് റോഡറായ ജിംനിക്ക് വൻ വിലക്കുറവ്. വാഹനത്തിന് ഒരുലക്ഷം രൂപവരെ വെട്ടിക്കുറച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായിട്ടാണ് നീക്കം. നെക്സഡീലർമാർ ജിംനി ലൈഫ്‌സ്റ്റൈൽ എസ്‌യുവിയുടെ എൻട്രി ലെവൽ സെറ്റ വേരിയന്‍റിനാണ് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെക്സ ഡീലർമാർ സുസുക്കി ജിംനി സെറ്റ വേരിയന്റിന് 50,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.ഇതോടൊപ്പം, ഡീലർമാർ ഈ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയിൽ അധികമായി 50,000 രൂപ എക്സ്ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് നൽകുന്നു. സെറ്റ വേരിയന്റിന്റെ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ഈ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം അവസാനം വരെ ഇത് ലഭ്യമാകും.
undefined
നിരയിലെ എൻട്രി ലെവൽ വേരിയന്റാണ് മാരുതി സുസുക്കി സെറ്റ. മാനുവൽ പതിപ്പിന് 12.74 ലക്ഷം രൂപയാണ് വില. ഓട്ടോമാറ്റിക് വേരിയന്റിന് 13.94 ലക്ഷം രൂപയാണ് വില. 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. അത് 103 ബിഎച്ച്പിയും 134 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവൽ, നാല്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. മാനുവൽ പതിപ്പ് 16.94 കിമി എന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് മോഡൽ 16.39 കിമി മൈലേജ് നൽകുന്നു.
40 കിമി മൈലേജ് മാത്രമോ? ഇതാ പുത്തൻ സ്വിഫ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഈ ഓഫ്-റോഡറിൽ സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4×4 ഡ്രൈവ്ട്രെയിൻ ലോ-റേഞ്ച് ഗിയർബോക്‌സും മൂന്ന് ലിങ്ക് റിജിഡ് ആക്‌സിൽ സസ്‌പെൻഷനും സ്റ്റാൻഡേർഡായി ലഭിക്കും. എസ്‌യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും 300 എംഎം വാട്ടർ വേഡിംഗ് ശേഷിയുമുണ്ട്. ഈ എൻട്രി ലെവൽ വേരിയന്റിൽ സ്റ്റീൽ വീലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയും മറ്റുള്ളവയും ഉണ്ട്. ഇതിന് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രി ബ്രേക്ക്-ഓവർ ആംഗിളും ഉണ്ട്.
ശ്രദ്ധിക്കുക, മേല്‍പ്പറഞ്ഞ ഓഫറുകള്‍ ഒരുപക്ഷേ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത മാരുതി ഡീലറെ സമീപിക്കുക.