16 ആക്സസറികളോടെ ജനപ്രിയ ഫ്രോങ്ക്സിന് പുത്തൻ എഡിഷനുമായി മാരുതി

By Web Team  |  First Published Feb 12, 2024, 2:26 PM IST

ഇപ്പോഴിതാ ഈ കാറിന്‍റെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി, കമ്പനിഈ കോംപാക്റ്റ് ക്രോസ്ഓവറിൻ്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഫ്രോങ്ക്സ് ടർബോ വെലോസിറ്റി എന്നു പേരുള്ള ഈ പതിപ്പിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ നിരവധി സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു.


2023 ഏപ്രിലിൽ ലോഞ്ച് ചെയ്‍ത മാരുതി സുസുക്കി ഫ്രോങ്ക്സ് വൻ വിജയമാണ്. അടുത്തിടെ ഈ കോംപാക്റ്റ് ക്രോസ്ഓവർ ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് നേടി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ കാറായി ഇത് മാറി. ഫ്രോങ്ക്സ് ബ്രാൻഡിന്‍റെ എസ്‍യുവി സെഗ്‌മെൻ്റ് വിഹിതം കൂട്ടുന്നു. എസ്‍യുവി വിഭാഗത്തിലെ കമ്പനിയുടെ സാനിധ്യം 2022ലെ 10.4 ശതമാനത്തിൽ നിന്ന് 2023-ൽ 19.7 ശതമാനമായി ഉയർന്നതായി മാരുതി സുസുക്കി വ്യക്തമാക്കുന്നു.

ഇപ്പോഴിതാ ഈ കാറിന്‍റെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി, കമ്പനിഈ കോംപാക്റ്റ് ക്രോസ്ഓവറിൻ്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഫ്രോങ്ക്സ് ടർബോ വെലോസിറ്റി എന്നു പേരുള്ള ഈ പതിപ്പിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ നിരവധി സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു.

Latest Videos

undefined

ഫ്രോങ്ക്സ് ടർബോ വെലോസിറ്റി പതിപ്പ്, പ്രധാനമായും ഒരു ആക്സസറി പാക്കേജ്, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നീ വേരിയൻ്റുകളിൽ മാത്രം ലഭ്യമാണ്. ഈ പാക്കിൽ 43,000 രൂപ വിലയുള്ള 16 ആക്‌സസറികൾ ഉൾപ്പെടുന്നു. ബാഹ്യമായി, പ്രത്യേക പതിപ്പിൽ ഗ്രേ ആൻഡ് ബ്ലാക്ക് സ്റ്റൈലിംഗ് കിറ്റ്, ഫ്രണ്ട് ഗ്രിൽ ഗാർണിഷ്, ഹെഡ്‌ലാമ്പ് ഗാർണിഷ്, ORVM കവർ, ഡോർ വിസറുകൾ, ഇല്യൂമിനേറ്റഡ് ഡോർ സിൽ ഗാർഡുകൾ, ബോഡി സൈഡ് മോൾഡിംഗ്, വീൽ ആർച്ച് ഗാർണിഷ്, സ്‌പോയിലർ എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്നു. ഉള്ളിൽ, ഇത് ഒരു ചുവന്ന ഡാഷ് ഡിസൈൻ മാറ്റ്, നെക്സ് ക്രോസ് ബ്രോഡെക്സ് ഫിനിഷ് സ്ലീവ് സീറ്റ് കവർ, 3D ബൂട്ട് മാറ്റ്, കാർബൺ ഫിനിഷുള്ള ഒരു ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

പുതിയ മാരുതി ഫ്രോങ്ക്സ് ടർബോ വെലോസിറ്റി എഡിഷൻ 1.0 എൽ കെ-സീരീസ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 100.06PS കരുത്തും 147.6Nm ടോർക്കും നൽകുന്നു. കൂടാതെ, കോംപാക്റ്റ് ക്രോസ്ഓവർ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിഎൻജി ഇന്ധന ഓപ്ഷനുകളുമായും ലഭ്യമാണ്. നാച്വറലി ആസ്‍പിരേറ്റഡ് ഗ്യാസോലിൻ യൂണിറ്റ് 89.73PS ഉം 113Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം, അതേ എഞ്ചിൻ 77.5PS ഉം 98.5 എൻഎം ടോർക്കും വാഗ്‍ദാനം ചെയ്യുന്നു.

നിലവിൽ, മാരുതി ഫ്രോങ്ക്സ് ടർബോ വേരിയൻ്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്‍കൌണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും നൽകുന്നു. 1.2ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ പവർ വേരിയൻ്റുകൾക്ക് 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഈ ഓഫറുകൾ 2023 മോഡൽ വർഷത്തിന് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫ്രോങ്ക്സ് 2024 മോഡൽ പതിപ്പിന് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ ലഭിക്കുകയുള്ളു. 

youtubevideo

click me!