26 കിമി മൈലേജ്, വില 8.64 ലക്ഷം; ഫാമിലികളുടെ ഫേവറേറ്റാണ് ഈ മാരുതി സെവൻ സീറ്റര്‍!

By Web Team  |  First Published Sep 22, 2023, 1:50 PM IST

ഓഗസ്റ്റിൽ 12,315 യൂണിറ്റുകളാണ് എർട്ടിഗ വിറ്റത്. 2022 ഓഗസ്റ്റിൽ ഇത് 9,314 യൂണിറ്റായിരുന്നു. അതായത് വർഷികാടിസ്ഥാനത്തിൽ 3,001 യൂണിറ്റുകൾ കൂടി കമ്പനി കൂടുതല്‍ വിറ്റു. അങ്ങനെ  32 ശതമാനം വാർഷിക വളർച്ച ലഭിച്ചു. 2023 ജൂലൈയിൽ 14,352 യൂണിറ്റ് എർട്ടിഗ വിറ്റു. അതായത്, ഓഗസ്റ്റിൽ പ്രതിമാസ അടിസ്ഥാനത്തിൽ 2,037 യൂണിറ്റുകൾ കുറവ് സംഭവിച്ചു. 8.64 ലക്ഷം രൂപയാണ് എർട്ടിഗയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.


മാരുതി സുസുക്കിയുടെ എർട്ടിഗ വീണ്ടും രാജ്യത്തെ നമ്പര്‍ വണ്‍ ഏഴ് സീറ്റര്‍ എംപിവിയായി മാറി. കഴിഞ്ഞ മാസം, അതായത് 2023 ഓഗസ്റ്റിൽ, ഈ കാറിന്റെ 12,315 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് എര്‍ട്ടിഗ. മാരുതിയുടെ ഇക്കോയെക്കാളും എര്‍ട്ടിഗയുടെ ഡിമാൻഡ് കൂടുതലായിരുന്നു. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര ബൊലേറോ, കിയ കാരൻസ്, മഹീന്ദ്ര XUV700, ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി XL6, റെനോ ട്രൈബർ, ഹ്യുണ്ടായ് അൽകാസർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ 7 സീറ്റർ മോഡലുകളോടായിരുന്നു എർട്ടിഗയുടെ മത്സരം.  

ഓഗസ്റ്റിൽ 12,315 യൂണിറ്റുകളാണ് എർട്ടിഗ വിറ്റത്. 2022 ഓഗസ്റ്റിൽ ഇത് 9,314 യൂണിറ്റായിരുന്നു. അതായത് വർഷികാടിസ്ഥാനത്തിൽ 3,001 യൂണിറ്റുകൾ കൂടി കമ്പനി കൂടുതല്‍ വിറ്റു. അങ്ങനെ  32 ശതമാനം വാർഷിക വളർച്ച ലഭിച്ചു. 2023 ജൂലൈയിൽ 14,352 യൂണിറ്റ് എർട്ടിഗ വിറ്റു. അതായത്, ഓഗസ്റ്റിൽ പ്രതിമാസ അടിസ്ഥാനത്തിൽ 2,037 യൂണിറ്റുകൾ കുറവ് സംഭവിച്ചു. 8.64 ലക്ഷം രൂപയാണ് എർട്ടിഗയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.

Latest Videos

undefined

ഈ താങ്ങാനാവുന്ന വിലയുള്ള എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്. അത് 103PS ഉം 137Nm ഉം സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. ഇതിൽ നിങ്ങൾക്ക് സിഎൻജി ഓപ്ഷനും ലഭിക്കും. എര്‍ട്ടിഗയുടെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം സിഎൻജി വേരിയന്റിന്റെ മൈലേജ് 26.11 കിമി ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഈ കാറിലുണ്ട്. 

"മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.." 'ടൊയോട്ട എര്‍ട്ടിഗ'യ്ക്കും കിട്ടുക വമ്പൻ മൈലേജ്!

2023 എർട്ടിഗയ്ക്ക് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.

കുടുംബങ്ങള്‍ ഏറ്റവും അധികം ഇഷ്‍ടപ്പെടുന്ന വാഹന മോഡലാണ് എംപിവികള്‍ അഥവാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍. നിങ്ങളുടെ കുടുംബത്തെ മനസിൽ വച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ താങ്ങാനാവുന്ന എംപിവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ ധൈര്യമായി മാരുതി എര്‍ട്ടിഗ വാങ്ങാം. 

youtubevideo

click me!