2023 സെപ്റ്റംബറിൽ ആദ്യ കരട് വിജ്ഞാപനം വന്നു. ഇതിൽ ജനങ്ങൾക്ക് നിർദേശങ്ങളും എതിർപ്പുകളും രേഖപ്പെടുത്താനും സമയം അനുവദിച്ചു
രാജ്യത്ത് കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ടാറ്റ മോട്ടോഴ്‌സിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ മരണത്തിനിടയാക്കിയ അപകടമാണ് പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. 2022 സെപറ്റംബറിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലായിരുന്നു രാജ്യത്തെ വാഹനലോകത്തെയും ബിസിനസ് ലോകത്തെയുമൊക്കെ ഒരുപോലെ ഞെട്ടിച്ച ആ അപകടമുണ്ടായത്. അപകടസമയത്ത് സൈറസ് മിസ്ത്രി പിൻസീറ്റിൽ ഇരിക്കുകയായിരുന്നു, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അദ്ദേഹത്തോടൊപ്പം പിൻസീറ്റിൽ ഇരുന്ന ജഹാംഗീർ പണ്ടോളും ഇതേ അപകടത്തിൽ മരിച്ചു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അപകടത്തിൽ കാർ ഓടിച്ചിരുന്ന അനഹിത പണ്ടോൾ (55), ഭർത്താവ് ഡാരിയസ് (60) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു ജഹാംഗിർ പണ്ടോളെ മിസ്ത്രി സഞ്ചരിച്ചിരുന്ന വാഹനം സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിലിടിച്ചായിരുന്നു അപകടം. മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്നു കാർ ഓടിച്ചിരുന്ന ഡോ. അനഹിത പണ്ടോളെ.
പിൻസീറ്റ് ബെൽറ്റ് നിയമം
മിസ്‍ത്രിയുടെ മരണത്തിന് പിന്നാലെ വാഹന സുരക്ഷയെപ്പറ്റി വൻ ചർച്ചകൾ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ പിൻസീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ സർക്കാർ അത് നടപ്പാക്കാൻ പോകുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. കാറിലെ പിൻസീറ്റ് യാത്രക്കാർക്കായി ഇന്ത്യൻ സർക്കാർ ഉടൻ ഒരു പുതിയ അറിയിപ്പ് കൊണ്ടുവന്നേക്കാം. ഇപ്പോൾ പിൻസീറ്റിൽ ഇരിക്കുന്നവർ സുരക്ഷാ ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമല്ല. നിയമം വന്നാൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ കാറിൽ അലാറം മുഴങ്ങും. കൂടാതെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും ഏർപ്പെടുത്തും.
undefined
പുതിയ വിജ്ഞാപനം ഉടൻ വരും
രാജ്യത്ത് നടക്കുന്ന അപകടങ്ങൾ കണക്കിലെടുത്ത് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും. 2023 സെപ്റ്റംബറിൽ ആദ്യ കരട് വിജ്ഞാപനം വന്നു. ഇതിൽ ജനങ്ങൾക്ക് നിർദേശങ്ങളും എതിർപ്പുകളും രേഖപ്പെടുത്താനും സമയം അനുവദിച്ചു. ഇപ്പോഴിതാ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കാറിൻ്റെ മുൻവശത്തുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഒരു അലാറം മുഴങ്ങുന്നു. അതുപോലെ, പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും ഇത് ഒരു അലാറം മുഴക്കും. വാഹനങ്ങളിൽ ഈ അലാറങ്ങൾ സ്ഥാപിക്കാൻ കാർ നിർമാണ കമ്പനികൾക്ക് സർക്കാർ ആറ് മാസത്തെ സമയം നൽകാനും സാധ്യതയുണ്ട്.