ഇപ്പോൾ നിങ്ങൾക്ക് ഈ 7 സീറ്റർ എസ്‌യുവി 2.2 ലക്ഷം വിലക്കിഴിവിൽ വീട്ടിലെത്തിക്കാം. ഈ ജനപ്രിയ മോഡലിന് എന്തുകൊണ്ടാണ് കമ്പനി ഇത്രയധികം കിഴിവ് നൽകുന്നതെന്ന് അറിയുമോ?
ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര അതിൻ്റെ സ്റ്റൈലിഷ് എസ്‌യുവി XUV700 ൻ്റെ വിലയിൽ വലിയ കുറവ് വരുത്തി. കമ്പനി XUV700ന്‍റെ AX7 ട്രിമ്മിൽ ഉപഭോക്താക്കൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഈ എസ്‌യുവി താങ്ങാവുന്ന വിലയിൽ ലഭ്യമാകും. ഇപ്പോൾ നിങ്ങൾക്ക് ഈ 7 സീറ്റർ എസ്‌യുവി 2.2 ലക്ഷം വിലക്കിഴിവിൽ വീട്ടിലെത്തിക്കാം. ഈ ജനപ്രിയ മോഡലിന് എന്തുകൊണ്ടാണ് കമ്പനി ഇത്രയധികം കിഴിവ് നൽകുന്നതെന്ന് അറിയുമോ?
ഈ കിഴിവിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. XUV700 ൻ്റെ മൂന്നാം വാർഷികം കമ്പനി ആഘോഷിക്കുന്നു എന്നതാണ് ഈ കിഴിവിന് പിന്നിലെ ഏറ്റവും വലിയ കാരണം. ഈ പ്രത്യേക അവസരത്തിലാണ് കമ്പനി ഈ ഓഫർ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, XUV700-ൻ്റെ രണ്ടുലക്ഷത്തിലധികം യൂണിറ്റുകളുടെ ഉത്പാദനമാണ് രണ്ടാമത്തെ കാരണം. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം XUV700 കാറുകളാണ് മഹീന്ദ്ര നിർമ്മിച്ചത്. ഈ നേട്ടം ആഘോഷിക്കാൻ കൂടിയാണ് കമ്പനി ഈ കിഴിവ് നൽകുന്നത്.
undefined
എന്താണ് പുതിയ വില?
ആറ് സീറ്റർ AX7 പെട്രോൾ എംടിയുടെ വില ഇപ്പോൾ 19.69 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അത് നേരത്തെ 21.44 ലക്ഷം രൂപയായിരുന്നു. അതേസമയം, നേരത്തെ 23.14 ലക്ഷം രൂപയ്ക്ക് ലഭ്യമായിരുന്ന AX7 പെട്രോൾ എടിയുടെ വില ഇപ്പോൾ 21.19 ലക്ഷം രൂപയാണ്. AX7 ഡീസൽ എംടിയുടെ വില ഇപ്പോൾ 20.19 ലക്ഷം രൂപയാകും. നേരത്തെ 22.04 ലക്ഷം രൂപയായിരുന്നു വില. അതേസമയം, AX7 ഡീസൽ എടി വേരിയൻ്റിൻ്റെ വില ഇപ്പോൾ 21.79 ലക്ഷം രൂപയായി കുറഞ്ഞു. നേരത്തെ 23.84 ലക്ഷം രൂപയായിരുന്നു ഇത്.
7-സീറ്റർ വേരിയൻ്റുകളുടെ വില
AX7 പെട്രോൾ MT ഇപ്പോൾ 19.49 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 21.29 ലക്ഷം രൂപയായിരുന്നു ഈ പതിപ്പിന്‍റെ വില. അതേസമയം, AX7 പെട്രോൾ എടിക്ക് ഇപ്പോൾ 20.99 ലക്ഷം രൂപയ്ക്ക് ലഭിക്കും. നേരത്തെ 22.99 ലക്ഷം രൂപയായിരുന്നു ഇതിന്‍റെ വില. അതേസമയം നേരത്തെ 21.89 ലക്ഷം രൂപയായിരുന്ന AX7 ഡീസൽ MT യുടെ വില ഇപ്പോൾ 19.99 ലക്ഷം രൂപയാണ്. ഇതിനുപുറമെ, AX7 ഡീസൽ എടിയുടെ വില 23.69 ലക്ഷം രൂപയിൽ നിന്നും ഇപ്പോൾ 21.59 ലക്ഷം രൂപയായും AX7 ഡീസൽ AT AWD യുടെ വില 24.99 ലക്ഷം രൂപയിൽ നിന്നും ഇപ്പോൾ 22.80 ലക്ഷം രൂപയായും കുറഞ്ഞു.
AX7 L വില
AX7 L ൻ്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ, നിലവിൽ AX7 L പെട്രോൾ എടിയുടെ (6-സീറ്റർ) വില 23.69 ലക്ഷം രൂപയാണ് (നേരത്തെ 25.44 ലക്ഷം രൂപ). AX7 L ഡീസൽ MT (6-സീറ്റർ) ഇപ്പോൾ 22.69 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (മുമ്പ് 24.14 ലക്ഷം രൂപ). അതേസമയം, AX7 L ഡീസൽ AT (6-സീറ്റർ) ഇപ്പോൾ 24.19 ലക്ഷം രൂപയ്ക്ക് (നേരത്തെ 25.94 ലക്ഷം രൂപ) ലഭ്യമാണ്. AX7 L പെട്രോൾ AT (7-സീറ്റർ) ഇപ്പോൾ 23.49 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (നേരത്തെ 25.29 ലക്ഷം രൂപ). AX7 L ഡീസൽ MT (7-സീറ്റർ) ഇപ്പോൾ 22.49 ലക്ഷം രൂപയ്ക്ക് (നേരത്തെ 23.99 ലക്ഷം രൂപ) ലഭ്യമാണ്. AX7 L ഡീസൽ AT (7-സീറ്റർ) ഇപ്പോൾ 23.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (നേരത്തെ 25.79 ലക്ഷം രൂപ). AX7 L ഡീസൽ AT AWD (7-സീറ്റർ) ഇപ്പോൾ 24.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (മുമ്പ് 26.99 ലക്ഷം രൂപ).
ചില പ്രത്യേക കാര്യങ്ങൾ
ഈ കിഴിവ് ഓഫർ 2024 ജൂലൈ 10 മുതൽ നാല് മാസത്തേക്ക് മാത്രം ബാധകമായിരിക്കും. പനോരമിക് സൺറൂഫ്, ഡ്യുവൽ 26.03 സെൻ്റീമീറ്റർ എച്ച്ഡി സൂപ്പർസ്‌ക്രീൻ, ലെവൽ-2 ADAS, 3D ഓഡിയോ സിസ്റ്റം, 6-വേ പവർഡ് മെമ്മറി സീറ്റുകൾ, ബിൽറ്റ്-ഇൻ ആമസോൺ അലക്‌സ എന്നിങ്ങനെ നിരവധി മികച്ച സവിശേഷതകളോടെയാണ് XUV700 AX7 വരുന്നത്. മഹീന്ദ്ര രണ്ട് പുതിയ നിറങ്ങളും പുറത്തിറക്കിയിട്ടുണ്ട്. XUV700 ഇപ്പോൾ ഒമ്പത് നിറങ്ങളിൽ ലഭ്യമാണ്.