ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

By Web Team  |  First Published Dec 14, 2023, 9:30 PM IST

ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്സ് എം-ഡ്യൂറായും, ബിഎസ്5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശ്രേണിയിലുള്ള നിര്‍മാണ ഉപകരണങ്ങളുമാണ് പുറത്തിറക്കിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.


മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനും (എംടിബിഡി), കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷനും (എംസിഇ) എക്സ്കോണ്‍ 2023ല്‍ കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്ന നിര അവതരിപ്പിച്ചു. ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്സ് എം-ഡ്യൂറായും, ബിഎസ്5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശ്രേണിയിലുള്ള നിര്‍മാണ ഉപകരണങ്ങളുമാണ് പുറത്തിറക്കിയതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

റോഡ്മാസ്റ്റര്‍, എര്‍ത്ത്മാസ്റ്റര്‍ തുടങ്ങിയ മഹീന്ദ്രയുടെ മുഴുവന്‍ ബിഎസ്5 നിര്‍മാണ ഉപകരണങ്ങളും, ബ്ലാസോ എക്സ് എം-ഡ്യൂറാ 35 ടിപ്പര്‍, ബ്ലാസോ എക്സ് 28 ട്രാന്‍സിറ്റ് മിക്സര്‍, 6കെഎല്ലോടുകൂടിയ ഫ്യൂരിയോ 10 ഫ്യുവല്‍ ബൗസര്‍, ലോഡ്കിങ് ഒപ്റ്റിമോ ടിപ്പര്‍  പോലുള്ള വിപുലമായ ട്രക്ക് ശ്രേണിയുമാണ് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ എംടിബി സ്റ്റാളായ ഒഡി67ല്‍ പ്രദര്‍ശിപ്പിച്ചത്. നിര്‍മാണ ആവശ്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ലോഡിങ്, ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ എന്ന പുതിയ ആശയവും മഹീന്ദ്ര അവതരിപ്പിച്ചു.

Latest Videos

undefined

ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പര്‍ ശ്രേണി 28ടണ്‍, 35ടണ്‍ ജിവിഡബ്ല്യു വിഭാഗങ്ങളില്‍ ലഭ്യമാണ്. പത്ത് ടിപ്പര്‍ ഫ്ളീറ്റുകള്‍ക്ക് വരെ മുഴുവന്‍ സമയ ഓണ്‍സൈറ്റ് പിന്തുണക്ക് പുറമേ 36 മണിക്കൂര്‍ ടേണ്‍ എറൗണ്ട് സമയവും 48 മണിക്കൂര്‍ പ്രവര്‍ത്തന സമയവും ഡബിള്‍ സര്‍വീസ് ഗ്യാരന്‍റിയിലൂടെ കമ്പനി ഉറപ്പ് നല്‍കുന്നു.

പ്രാദേശിക ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനുള്ള കമ്പനിയുടെ ശക്തമായ പിന്തുണയുടെ ഉദാഹരണമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ് ഗുപ്‍ത പറഞ്ഞു. വാണിജ്യ വാഹന, നിര്‍മാണ ഉപകരണ വിഭാഗത്തോടുള്ള മഹീന്ദ്രയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പറിന്‍റെയും, ബിഎസ്5 ശ്രേണി നിര്‍മാണ ഉപകരണങ്ങളുടെയും അവതരണം. കമ്പനി അതിന്‍റെ നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തിലൂടെ മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണെന്നും ജലജ് ഗുപ്‍ത കൂട്ടിച്ചേര്‍ത്തു.

click me!