ഇന്ത്യൻ നിർമ്മിത അഞ്ച് ഡോർ മാരുതി ജിംനി കയറ്റുമതി തുടങ്ങുന്നു

By Web Team  |  First Published Oct 13, 2023, 5:17 PM IST

2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്‍ത മാരുതി ജിംനി അഞ്ച് ഡോർ മോഡല്‍ നിലവിൽ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കുണ്ട്. 2020 നവംബറിൽ, ലാറ്റിൻ അമേരിക്കയും ആഫ്രിക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കയറ്റുമതിക്ക് മാത്രമായി മാരുതി സുസുക്കി 3-ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.


ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് മാരുതി സുസുക്കി തങ്ങളുടെ ഏറെ പ്രിയപ്പെട്ട ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോർ പതിപ്പ് നിർമ്മിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്.

2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്‍ത മാരുതി ജിംനി അഞ്ച് ഡോർ മോഡല്‍ നിലവിൽ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കുണ്ട്. 2020 നവംബറിൽ, ലാറ്റിൻ അമേരിക്കയും ആഫ്രിക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കയറ്റുമതിക്ക് മാത്രമായി മാരുതി സുസുക്കി 3-ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

Latest Videos

undefined

പരുക്കൻ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, 103 ബിഎച്ച്പിയും 138 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മാരുതി ജിംനി 5-ഡോറിന് കരുത്തേകുന്നത്.  5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുന്നു.

എന്തൊക്കെ സംഭവിക്കും? അമേരിക്കയും ജര്‍മ്മനിയും ഇസ്രയേലിലേക്ക് ഈ മാരകായുധങ്ങള്‍ ഒഴുക്കുന്നു!

പ്രതിവർഷം ഒരു ലക്ഷം യൂണിറ്റ് എസ്‌യുവി വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മൊത്തം ഉൽപ്പാദനത്തിന്റെ 66 ശതമാനത്തോളം ആഭ്യന്തര വിപണിക്കും ബാക്കി കയറ്റുമതിക്കും.  നിലവിൽ പ്രതിമാസം 3,000 യൂണിറ്റ് ജിംനികള്‍ കമ്പനി വിൽക്കുന്നുണ്ട്. അരീന ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെയാണ് എസ്‌യുവി വിൽക്കുന്നത്.  2023 ഒക്ടോബർ 26-ന് നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ 5-വാതിലുകളുള്ള സുസുക്കി ജിംനി പ്രദർശിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം 5-ഡോർ മാരുതി ജിംനി യൂറോപ്യൻ വിപണികളിൽ അവതരിപ്പിക്കില്ല. നിലവിലെ 1.5L K15B എഞ്ചിൻ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഈ എഞ്ചിൻ ലഭ്യമല്ല.

സുസുക്കി അടുത്തിടെ ഇന്ത്യയിൽ നിർമ്മിച്ച ജിംനി ദക്ഷിണാഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇത് ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. നമ്മുടെ വിപണിയിൽ ലഭ്യമല്ലാത്ത ഒരു പുതിയ വർണ്ണ ഓപ്ഷനുകൾ ആഫ്രിക്കൻ മോഡലിന് ലഭിക്കുന്നു. ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾക്ക് നൽകുന്ന നിറത്തിന് സമാനമായ ഒരു പുതിയ ഗ്രീൻ പെയിന്റ് സ്‍കീമാണ് ആഫ്രിക്കൻ മോഡലിന് നൽകിയിരിക്കുന്നത്.

youtubevideo

click me!