2024 മധ്യത്തോടെ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റും ക്രെറ്റ എൻ ലൈനും പുറത്തിറക്കുന്നത് ഉൾപ്പെടെ, വരും മാസങ്ങളിൽ കമ്പനിക്ക് ആവേശകരമായ പ്ലാനുകൾ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഫീച്ചറുകളിലും രൂപകൽപ്പനയിലും കാര്യമായ മെച്ചപ്പെടുത്തലുകളോടെ പരിഷ്‍കരിച്ച ക്രെറ്റ ലോഞ്ച് ചെയ്‍തുകൊണ്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതുവർഷത്തിന് തുടക്കമിട്ടു . 2024 മധ്യത്തോടെ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റും ക്രെറ്റ എൻ ലൈനും പുറത്തിറക്കുന്നത് ഉൾപ്പെടെ, വരും മാസങ്ങളിൽ കമ്പനിക്ക് ആവേശകരമായ പ്ലാനുകൾ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷത്തെ ഉൽപ്പന്ന തന്ത്രത്തിന്‍റെ ഭാഗമായി ഹ്യുണ്ടായി വെർണ എൻ ലൈൻ എത്തുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
വരാനിരിക്കുന്ന 2024 ഹ്യുണ്ടായ് അൽകാസർ നിലവിൽ രാജ്യത്ത് അവസാനവട്ട പരീക്ഷണത്തിലാണ്. പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, സ്പ്ലിറ്റ് സെറ്റപ്പ് ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ ഡിസൈൻ മാറ്റങ്ങൾ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സാധ്യതയുണ്ട്. മൂന്നുവരി എസ്‌യുവിക്ക് മുന്നിലും പിന്നിലും ഷീറ്റ് മെറ്റലുകളിൽ മാറ്റങ്ങൾ ലഭിച്ചേക്കാം. തിരശ്ചീനമായി ബന്ധിപ്പിച്ച ടെയിൽലാമ്പുകളുമുള്ള പുനർരൂപകൽപ്പന ചെയ്‍ത ടെയിൽഗേറ്റും ലഭിച്ചേക്കാം.
undefined
പുതിയ അൽകാസറിന്റെ ഇന്‍റീരിയർ അപ്‌ഡേറ്റുകളിൽ ഡാഷ്‌ബോർഡിനും അപ്‌ഹോൾസ്റ്ററിക്കുമായി പുതിയ ഷേഡുകൾ ഉൾപ്പെട്ടേക്കാം. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, 2024 ഹ്യുണ്ടായ് അൽകാസറും എഡിഎഎസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയഭാഗത്ത് എസ്‌യുവിക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച 160 ബിഎച്ച്‌പി, 1.5 എൽ ടർബോ പെട്രോൾ എഞ്ചിനും 115 ബിഎച്ച്‌പി നൽകുന്ന 1.5 എൽ ഡീസൽ എഞ്ചിനും ലഭിച്ചേക്കും.
ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ മൂന്നാമത്തെ എൻ ലൈൻ ഓഫറായിരിക്കും. സാധാരണ ക്രെറ്റയിൽ നിന്ന് വ്യത്യസ്‍തമായി, ഈ മോഡലിൽ വ്യതിരിക്തമായ ഫ്രണ്ട് ഗ്രിൽ, ബമ്പർ, എൻ ലൈൻ-നിർദ്ദിഷ്‌ട റെഡ് ആക്‌സന്റുകളോടുകൂടിയ ഫ്രണ്ട് ചിൻ, ഫോക്‌സ് ബ്രഷ്ഡ് അലൂമിനിയം, ഗ്ലോസ് ബ്ലാക്ക് ഘടകങ്ങൾ എന്നിവ പോലുള്ള സ്റ്റൈലിംഗ് ട്വീക്കുകൾ അവതരിപ്പിക്കും. തനതായ ഗിയർ ലിവർ സഹിതം പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയറും ചുവന്ന സ്റ്റിച്ചിംഗോടുകൂടിയ എൻ ലൈൻ-നിർദ്ദിഷ്ട സ്റ്റിയറിംഗ് വീലുമായി എസ്‌യുവി വരാൻ സാധ്യതയുണ്ട്.
7-സ്പീഡ് ഡിസിടി ഗിയർബോക്സുമായി ജോടിയാക്കിയ പുതിയ 160bhp, 1.5L ടർബോ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിന് കരുത്തേകുന്നത്. ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിന്റെ സസ്‌പെൻഷൻ സജ്ജീകരണം, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, സ്റ്റിയറിംഗ് ഡൈനാമിക്‌സ് എന്നിവ ഹ്യുണ്ടായിയുടെ മറ്റ് എൻ ലൈൻ മോഡലുകളിൽ നിരീക്ഷിച്ച സവിശേഷതകളുമായി യോജിപ്പിച്ച് ഒരു സ്‌പോർട്ടിയർ പ്രകടനം നൽകാൻ നന്നായി ട്യൂൺ ചെയ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.