2024-ൽ മുൻനിര EV9 ഇലക്ട്രിക് എസ്‌യുവിയും ന്യൂ-ജെൻ കാർണിവൽ എംപിവിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ സെൽറ്റോസിനും സോനെറ്റിനും മികച്ച പ്രതികരണം ലഭിച്ചതോടെ കിയ ഇപ്പോൾ അടുത്ത ഒരു വർഷത്തിനുള്ളിൽ 3 എസ്‌യുവികൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2024-ൽ മുൻനിര EV9 ഇലക്ട്രിക് എസ്‌യുവിയും ന്യൂ-ജെൻ കാർണിവൽ എംപിവിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം, കിയ ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതാ വരാനിരി്കകുന്ന ചില കിയ മോഡലുകൾ.
കിയ കീ
വെന്യു കോംപാക്റ്റ് എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്ന കിയ ക്ലാവിസ് ടാറ്റ പഞ്ച്, മാരുതി സുസുക്കി ഫ്രോങ്‌ക്സ്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എന്നിവയ്‌ക്ക് എതിരാളിയാകും. പുതിയ എസ്‌യുവി കൊറിയൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. ഇത് ICE, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യും. ഹൈബ്രിഡ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന ബ്രാൻഡിൻ്റെ ആദ്യ മോഡൽ കൂടിയാണിത്. 1.2L NA, 1.0L ടർബോ പെട്രോൾ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന വെന്യുവുമായി എഞ്ചിൻ ഓപ്ഷനുകൾ ICE പതിപ്പ് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് പതിപ്പിൽ ഫ്രണ്ട്-ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം ഏകദേശം 30-35kWh ബാറ്ററി പായ്ക്ക് ഘടിപ്പിക്കാൻ സാധ്യതയുണ്ട്.
undefined
പുതിയ കിയ കാർണിവൽ
പുതിയ തലമുറ കാർണിവൽ MPV 2024-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ KA4 RV (വിനോദ വാഹനം) ആശയമായി കമ്പനി പുതിയ കാർണിവലിനെ പ്രദർശിപ്പിച്ചിരുന്നു. പുതിയ മോഡൽ വലുതാണ്. ഇത് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം നൽകുകയും ചെയ്യും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളുള്ള വിപുലമായ ADAS സ്യൂട്ടിനൊപ്പം ഇത് വരും. 200 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. 8 സ്പീഡ് 'സ്‌പോർട്‌സ്മാറ്റിക്' ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുക.
കിയ EV9
കിയ EV9 3-വരി ഇലക്ട്രിക് എസ്‌യുവി ഈ വർഷം നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. ഇത് ബ്രാൻഡിൻ്റെ ഇ-ജിഎംപി സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വേരിയൻ്റിനെ ആശ്രയിച്ച് 3-വരി എസ്‌യുവി ഒന്നിലധികം സീറ്റിംഗ് ലേഔട്ടിലാണ് വരുന്നത്. ഇത് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് ബാറ്ററി ഓപ്ഷനുകൾ ഉണ്ട് - 76.1kWh, 99.8kWh. ആദ്യത്തേത് RWD സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം നൽകുമ്പോൾ, രണ്ടാമത്തേത് RWD ലോംഗ്-റേഞ്ച്, AWD വേരിയൻ്റുകളിൽ ലഭ്യമാണ്. റിയർ ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുള്ള RWD ലോംഗ് റേഞ്ച് മോഡലിന് 150kW & 350Nm ആണ് റേറ്റിംഗ്. കൂടുതൽ ശക്തമായ 160kW/350Nm, സിംഗിൾ ഇലക്ട്രിക് മോട്ടോർ ഓപ്ഷൻ ഉണ്ട്. AWD പതിപ്പിന് 283kW & 600Nm വാഗ്ദാനം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ട്. ഒറ്റ ചാർജിൽ 541 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.