ഇറങ്ങിയ ഉടൻ തന്നെ കോളിളക്കം! വിൽപ്പനയിൽ ഞെട്ടിച്ച് ഈ പുതിയ കാറുകൾ

By Web Team  |  First Published Sep 7, 2024, 10:05 PM IST

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ, മുൻനിര കാർ നിർമ്മാണ കമ്പനികൾ അവരുടെ നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോഞ്ച് ചെയ്തതുമുതൽ, ഈ മോഡലുകളിൽ പലതിനും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കാറുകളുടെ ഡിമാൻഡ് തുടർച്ചയായി വർധിച്ചുവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ, മുൻനിര കാർ നിർമ്മാണ കമ്പനികൾ അവരുടെ നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോഞ്ച് ചെയ്തതുമുതൽ, ഈ മോഡലുകളിൽ പലതിനും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ പട്ടികയിൽ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്, മഹീന്ദ്ര XUV 300, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ടേസർ, സിട്രോൺ ബസാൾട്ട് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ ഈ മോഡലുകളുടെയെല്ലാം വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിൻ്റെ നവീകരിച്ച പതിപ്പ് അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം, വാഗൺആറിന് ശേഷം കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ മാരുതി സുസുക്കി സ്വിഫ്റ്റായിരുന്നു. ഈ കാലയളവിൽ മാരുതി സുസുക്കി സ്വിഫ്റ്റ് മൊത്തം 12,844 യൂണിറ്റ് കാറുകൾ വിറ്റു.

Latest Videos

undefined

മഹീന്ദ്ര XUV 3XO
പേരുകേട്ട എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവി XUV 300-ൻ്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്തിടെ പുറത്തിറക്കി. XUV 3X0 എന്നാണ് ഈ മോഡലിന്‍റെ പേര്. മഹീന്ദ്ര XUV 3X0 ലോഞ്ച് ചെയ്തതു മുതൽമികച്ച വിൽപ്പനയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഓഗസ്റ്റിൽ, മഹീന്ദ്ര XUV 3X0-ന് ആകെ 9,000 പുതിയ ഉപഭോക്താക്കളെ ലഭിച്ചു 

ടാറ്റ കർവ്വ്/ഇവി
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവി കർവിൻ്റെ ഇലക്ട്രിക്, ഐസിഇ പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2024 ഓഗസ്റ്റിലെ ടാറ്റ കർവിൻ്റെ വിൽപ്പന പരിശോധിക്കുകയാണെങ്കിൽ, അതിന് 3,455 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ടാറ്റ കർവിൻ്റെ ഐസിഇ പതിപ്പ് 9.99 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിൽ കമ്പനി അടുത്തിടെ പുറത്തിറക്കി. ടാറ്റ കർവ് ഇവിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില 17.49 ലക്ഷം രൂപയാണ്.

ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ
ടൊയോട്ട അടുത്തിടെ അർബൻ ക്രൂയിസർ ടേസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം, അതായത് 2024 ഓഗസ്റ്റിൽ, ടൊയോട്ടയുടെ ഈ കോംപാക്റ്റ് എസ്‌യുവിക്ക് 3,213 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 

സിട്രോൺ ബസാൾട്ട്
ഇന്ത്യൻ വിപണിയിൽ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ആവശ്യം കണക്കിലെടുത്ത് ഫ്രഞ്ച് മുൻനിര കാർ നിർമ്മാതാക്കളായ സിട്രോൺ അടുത്തിടെ ഒരു പുതിയ കാർ പുറത്തിറക്കി. ബസാൾട്ട് എന്നാണ് ഈ കാറിന്‍റെ പേര്. സിട്രോൺ ബസാൾട്ടിന് കഴിഞ്ഞ മാസം അതായത് 2024 ഓഗസ്റ്റിൽ 579 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 

click me!