തല തൊട്ടപ്പന്മാരില്ലാതെ ജനം വളർത്തിയ 'തല'; ഇന്നോവ മാത്രമല്ല അജിത്തിന്‍റെ ഗാരേജിലെ അമ്പരപ്പിക്കും കാറുകൾ!

By Web Team  |  First Published Nov 24, 2023, 2:10 PM IST

ഒരു കാർ-ബൈക്ക് പ്രേമി കൂടിയാണ് അജിത്ത്. നിരവധി കാറുകൾ അദ്ദേഹത്തിന്‍റെ ഗാരേജിൽ ഉണ്ട്. ഇതാ അജിത്തിന്റെ കാർ ഗാരേജ് സന്ദർശിക്കാം.
 


മിഴ് സിനിമയിലെ മുൻനിര നായകനാണ് നടൻ അജിത് കുമാർ. തലതൊട്ടപ്പന്മാരില്ലാതെ തന്‍റെ കഠിനാധ്വാനം കൊണ്ടുമാത്രം ജനങ്ങളുടെ സ്വന്തം 'തല' ആയി വളർന്ന താരമാണ് അജിത്ത്. അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ആരാധകരുടെ ഒരു നിരയുണ്ട്. ഒരു കാർ-ബൈക്ക് പ്രേമി കൂടിയാണ് അജിത്ത്. നിരവധി കാറുകൾ അദ്ദേഹത്തിന്‍റെ ഗാരേജിൽ ഉണ്ട്. ഇതാ അജിത്തിന്റെ കാർ ഗാരേജ് സന്ദർശിക്കാം.

ടൊയോട്ട ഇന്നോവ
ഇന്ത്യയിലെ ജനപ്രിയ വാഹന മോഡലാണ് ഇന്നോവ. 100 bhp കരുത്തും 200 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ 4-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 55-65 ലിറ്റർ പെട്രോൾ ടാങ്കും 1675 കിലോഗ്രാം ഭാരവുമുള്ള ഈ കാറിന് പൂജ്യത്തില്‍ നിന്നും 100 ​​വരെ വേഗത കൈവരിക്കാൻ വെറും 10 സെക്കൻഡ് മതി. കൂടാതെ, ഈ കാറിന്റെ ഉയർന്ന വേഗത പെട്രോളിന് 179 കിലോമീറ്ററും ഡീസലിന് 149 കിലോമീറ്ററുമാണ്. 

Latest Videos

undefined

എഞ്ചിൻ (CC): 2494 cc

മൈലേജ്: 12.99 kmpl 

പവർ: 100.57 bhp@3600rpm

ടോർക്ക്: 200 nm@1400-3400rpm

കർബ് ഭാരം: 1675 കി.ഗ്രാം

ടോപ് സ്പീഡ്: 179kmph (പെട്രോൾ), 149kmph (ഡീസൽ)

മാരുതി സ്വിഫ്റ്റ്
ഇന്ത്യയിലെ മറ്റൊരു ജനപ്രിയ മോഡൽ. 83 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 42 ലിറ്റർ പെട്രോൾ ടാങ്കും 980 - 985 കിലോഗ്രാം ഭാരവുമുള്ള ഈ കാറിന് പൂജ്യം മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ വെറും 9 സെക്കൻഡ് മതി. കൂടാതെ, ഈ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 140 കിലോമീറ്ററാണ്. ഈ കാർ അജിത്തിന്റെ പ്രിയപ്പെട്ട കാർ കൂടിയാണ്. 
എഞ്ചിൻ (CC): 1197 cc

മൈലേജ്: 23.2 kmpl

പവർ: 83 ps@6000 rpm

ടോർക്ക്: 113 nm@4200 rpm

കർബ് ഭാരം: 980 മുതൽ 985 കിലോഗ്രാം വരെ

ഉയർന്ന വേഗത: 140 കി.മീ

ഹോണ്ട അക്കോർഡ്
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ ഈ കാറിന്റെ 2-ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ 271 bhp കരുത്തും 339 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 15 ലിറ്റർ പെട്രോൾ ടാങ്കും 1620 കിലോഗ്രാം ഭാരവുമുള്ള ഈ കാർ 0 മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ വെറും 5-6 സെക്കൻഡ് മതി. കൂടാതെ, ഈ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 116 കിലോമീറ്ററാണ്. 

എഞ്ചിൻ (CC): 3471 cc 

മൈലേജ്: 23.1 kmpl

പവർ: 271.3 bhp@6200rpm

ടോർക്ക്: 339 mm@5000rpm

കർബ് ഭാരം: 1620 കി.ഗ്രാം

ഉയർന്ന വേഗത: 116 mph

വോൾവോ XC90
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണിത്. 300 bhp കരുത്തും 420 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ 4-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഏകദേശം 18 ലിറ്റർ പെട്രോൾ ടാങ്കും 1380 കിലോഗ്രാം ഭാരവുമുള്ള ഈ കാറിന് പൂജ്യം മുതൽ 100 ​​വരെയുള്ള വേഗത കൈവരിക്കാൻ വെറും 10 സെക്കൻഡ് മതി. കൂടാതെ, ഈ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.  

പ്രതികളുമായി പാഞ്ഞത് രാഹുലിന്‍റെ കൊറിയൻ കരുത്തൻ, പൊലീസ് പൊക്കിയ സെൽറ്റോസ് എന്ന ജനപ്രിയന് സംഭവിച്ചത്..

എഞ്ചിൻ (CC): 1969 cc

മൈലേജ്: 11 kmpl

പവർ: 300 bhp@6200rpm

ടോർക്ക്: 420 nm@3200rpm

കർബ് ഭാരം: 2910 കി.ഗ്രാം

ഉയർന്ന വേഗത: 180 കി.മീ

മെഴ്‌സിഡസ് ബെൻസ് GLS 350 D
255 bhp കുതിരശക്തിയും 650 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.9 ലിറ്റർ v6 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 100 ലിറ്റർ പെട്രോൾ ടാങ്കും 2455 കിലോഗ്രാം ഭാരവുമുള്ള ഈ കാർ 0 മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ 7.8 സെക്കൻഡ് മാത്രം മതി.മണിക്കൂറിൽ 260 കിലോമീറ്ററാണ് ഈ കാറിന്റെ ഉയർന്ന വേഗത. 

എഞ്ചിൻ (CC): 2987 cc

മൈലേജ്: 11.5 kmpl

പവർ: 255 bhp@3400rpm

ടോർക്ക്: 620 nm@1699rpm

കർബ് ഭാരം: 2455 കി.ഗ്രാം

ഉയർന്ന വേഗത: 238 kmph

ലാൻഡ് റോവർ ഡിസ്‍കവറി
1.27 കോടിയാണ് ഡിസ്‍കവറിയുടെ വില. ഏകദേശം 300 bhp കുതിരശക്തിയും 650 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ 4-സിലിണ്ടർ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. ഏകദേശം 75 ലിറ്റർ പെട്രോൾ ടാങ്കും 2264 കിലോഗ്രാം ഭാരവുമുള്ള ഈ കാറിന് പൂജ്യം മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ 6.9 സെക്കൻഡ് മതി. കൂടാതെ, ഈ കാറിന്റെ ടോപ് സ്പീഡ് ഏകദേശം 201 മുതൽ 209 കിലോമീറ്റർ വരെയാണ്. 

എഞ്ചിൻ (CC): 2997 cc

മൈലേജ്: 12 kmpl

പവർ: 296.36 bhp@4000rpm

ടോർക്ക്: 650 nm@1500-2500rpm 

കർബ് ഭാരം: 2264 കി.ഗ്രാം 

ഉയർന്ന വേഗത: 201 - 209 kmph

ലംബോർഗിനി അവന്റഡോർ
ഏകദേശം ആറുകോടി രൂപയോളം വില വരും ഈ കാറിന്. 759 bhp കരുത്തും 720 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 90 ലിറ്റർ പെട്രോൾ ടാങ്കും 1625 കിലോഗ്രാം ഭാരവുമുള്ള ഈ കാറിന് പൂജ്യം മുതൽ 97 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡ് മതി. ഈ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 355 കിലോമീറ്ററാണ്. ഇതൊരു പുത്തൻ കാറാണ്. 

എഞ്ചിൻ (CC): 6498 cc

മൈലേജ്: 7.69 kmpl

പവർ: 759.01 bhp@8500rpm

ടോർക്ക്: 720 nm@6750rpm

കർബ് ഭാരം: 1625 കി.ഗ്രാം

ഉയർന്ന വേഗത: 355 കി.മീ

ബിഎംഡബ്ല്യു 740 
335 bhp കുതിരശക്തിയും 450 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3-ലിറ്റർ 6-സിലിണ്ടർ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 88 ലിറ്റർ പെട്രോൾ ടാങ്കും 1880 കിലോഗ്രാം ഭാരവുമുള്ള ഈ കാർ 0 മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ 5.4 സെക്കൻഡ് മാത്രം മതി. കൂടാതെ, ഈ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. 

എഞ്ചിൻ (CC): 2998 cc

മൈലേജ്: 11.8 kmpl

പവർ: 335 bhp@5500rpm

ടോർക്ക്: 450 nm@1500rpm

കർബ് ഭാരം: 1880 കി.ഗ്രാം

ഉയർന്ന വേഗത: 250 കി.മീ

ഫെരാരി 458 ഇറ്റാലിയ
562 bhp കുതിരശക്തിയും 540 nm ടോർക്കും ഉത്പാദിപ്പിക്കുന്ന 4.8 ലിറ്റർ v8 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 86 ലിറ്റർ പെട്രോൾ ടാങ്കും 1380 കിലോഗ്രാം ഭാരവുമുള്ള ഈ കാർ 0 മുതൽ 100 ​​വരെ വേഗത കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മതി. ഏകദേശം 320 കിലോമീറ്ററാണ് ഈ കാറിന്റെ ഉയർന്ന വേഗത. 

എഞ്ചിൻ (സിസി): 4497 ​​സിസി

മൈലേജ്: 7.51 kmpl

പവർ: 561.9 bhp@9000rpm

ടോർക്ക്: 540 nm@6000rpm 

കെർബ് ഭാരം: 1380 കി.ഗ്രാം

ഉയർന്ന വേഗത: 320 kmph

youtubevideo

click me!